പുതിയതായി വിവാഹിതരാ കുന്നവർക്ക് എന്തു ഉപദേശമാണ് നൽകാനുള്ളത്?.
അറേഞ്ചിഡ് വിവാഹമാണ് വിവാഹമെന്ന കാഴ്ചപാടിലുണ്ടായിരുന്നത്. പണ്ടു ഉണ്ടായിരുന്ന കാഴ്ചപ്പാടുകൾ ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. പ്രണയ വിവാഹങ്ങളും, ലിവിങ് ടുഗദറും അരങ്ങു തകർക്കുകയാണ്.
എല്ലാത്തരം വിവാഹങ്ങളിലും ലിവിഗ് ടുഗദറുകളിലും ദിനംപ്രതി ഡൈവോഴ്സുകൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു.
വീട്ടുകാരുടേയും നാട്ടുകാരുടേയും അഭിപ്രായം കണക്കിലെടുത്താണ് വിവാഹം കഴിക്കാനു ള്ള ഉദ്ദേശം എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ കൂടി പ്രത്യേകമായി ശ്രദ്ധിക്കണം.
തുല്യമായ സാമ്പത്തിക നില ജാതി ,മതം ,സാമൂഹ്യനില ഇവയിലെല്ലാം പൊരുത്തമുള്ള കുടുംമ്പവുമായുള്ള വിവാഹമാണ് നല്ലത്. കാര്യങ്ങൾ വിവാഹത്തിനു മുമ്പ് തന്നെ മനസ്സിലാക്കണം. .
വിവാഹത്തിനു മുമ്പ് വിവാഹം കഴിക്കുന്ന പങ്കാളിയെ കുറിച്ചോ വീട്ടുകാരെ കുറിച്ചോ നാം പലതും അറിയുന്നില്ല.
ഇരുകൂട്ടരും പലതും ഒളിച്ചു വയ്ക്കുന്നു. കുറച്ചു നാളുകൾക്കു ശേഷമാകാം സത്യം പുറത്തുവരുന്നത്. അറിഞ്ഞു കഴിഞ്ഞാലോ, അതിൽ തൃപ്തിപ്പെട്ടില്ലെങ്കിൽ പ്രശ്നങ്ങളുടെ ഒരു കൂട്ടമായിരിക്കും ഉണ്ടാകാനിടയുള്ളത്.
പരസ്പരമുള്ള വിശ്വാസം പ്രധാനമാണ്. ഇരുവരും തമ്മിൽ വിശ്വസ്ഥത പുലർത്തുക തന്നെ വേണം. പങ്കാളിയുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം മാത്രമായിരിക്കണം പ്രധാന കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്. എല്ലാം തുറന്നു സംസാരിക്കണം. അല്ലെങ്കിൽ വിവാഹം തുടക്കത്തിലെ പ്രശ്നത്തിലേക്ക്പോകാം.
ഇരുവർക്കും ചില ചിട്ടകൾ ഉണ്ടാകണം. അന്യോന്യം ബന്ധുക്കളെ കുറ്റപ്പെടുത്താതെ യിരിക്കണം. കുറ്റപ്പെടുത്തൽ ചിലപ്പോൾ തമാശ ആയിട്ടാണെങ്കിലും ആദ്യകാലത്ത് അതു കാര്യമായി തന്നെ എടുത്തു വെന്നും വരാം.
മദ്യപാനം മിക്ക സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. അത് ശാരീരികവും മാനസികവും സാമ്പത്തികവുമായി ബന്ധങ്ങൾ തകരാറിലാക്കിയേക്കാം. മദ്യം കഴിച്ചാൽ പലരും മോശം വാക്കുകൾ പറഞ്ഞു പോകും. അത് പങ്കാളിയേയും ബന്ധുക്കളേയും എതിരാളിയാക്കിയേക്കാം. മദ്യപാനം കൂടാതെ ദേഹോപദ്രവം കൂടി ഉണ്ടായാൽ ആ ബന്ധം അധികനാൾ തുടർന്നെന്ന് വരില്ല. പോലീസ് സ്റ്റേഷൻ, കോടതി വരാന്തകൾ, കയറിയിറങ്ങും. അവസാനം ഡൈവോഴ്സിലേക്കു വരെ എത്തും. ഇത്തരം ശീലങ്ങൾ വിവാഹത്തോടെ അവസാനിപ്പിക്കണം.
വിവാഹത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായെന്നും വരാം അതിലേക്ക് ബന്ധുക്കളെ വലിച്ചിടരുത്. ബന്ധം തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരിക്കലും അങ്ങനെയൊന്നും ആകരുത്. അവർ ഇടപെട്ടാൽ പ്രശ്നം കയ്യിൽ നിന്ന് വിട്ടു പോകും. അതിനാൽ പങ്കാളികൾ തമ്മിൽ തന്നെ പ്രശ്നം വിലയിരുത്തുക. തീരുമാനം എടുക്കുക. അപ്പോഴത്തെ ദേഷ്യത്തിനു ജയിക്കാനായി പലതും വിളിച്ചു പറഞ്ഞെന്നുവരാം.
ഒറ്റ ചാട്ടത്തിന് കിണറ്റിൽ വീണാൽ ഒൻപതു ചാട്ടത്തിന് പുറത്തുവരാൻ ആകില്ല എന്ന ചൊല്ല് പ്രസക്തമാണെന്നറിയുക.
നാലാൾ അറിഞ്ഞാലുള്ള നാണക്കേടാണ് പിന്നെ തടസ്സമായി നിൽക്കുന്നത്. ഇതെല്ലാം അറിഞ്ഞ ശേഷം വിവാഹ ബന്ധത്തിന് തയ്യാറാണോ എന്നു സത്യസന്ധമായി തന്നെ ചിന്തിക്കുക. അതിനു ശേഷം മാത്രം വിവാഹത്തിനു സമ്മതം നൽകുക.
KHAN KARICODE
CON : PSYCHOLOGIST