ആഘോഷങ്ങൾ മനുഷ്യരെ സാഹോദര്യത്തിൻ്റെയും ഐക്യത്തിൻ്റെയും ആത്മാവിൽ ഒന്നിപ്പിക്കുകയും നാം ജീവിക്കുന്ന ഈ ഗ്രഹത്തിൽ ഒരു ടൺ നന്മയുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. വിരസതയെ ഇല്ലാതാക്കാനും വിഷമങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും അൽപ്പസമയത്തേക്കെങ്കിലും ആശ്വാസവും നൽകുന്നു.
യഥാർത്ഥത്തിൽ ആഘോഷങ്ങൾ സന്തോഷിക്കാനും പ്രശംസിക്കാനും അഭിനന്ദിക്കാനും ആശ്വസിപ്പിക്കാനും സാന്ത്വനിപ്പിക്കാനും സമാധാനിപ്പിക്കാനും ധൈര്യം നൽകുവാനും ഉള്ള ദിവസം കൂടിയാണ്. മാത്രമല്ല ജീവിത യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കാൻ ഉപയോഗിക്കേണ്ട മിനിറ്റുകൾ കൂടിയാണ്.
ഒന്ന് ക്ഷമിച്ചാൽ മാത്രം പരിഹാരമാകുന്ന പല പ്രശ്നങ്ങളും ഉണ്ട് . ശാന്തതയോടെ കൈകാര്യം ചെയ്താൽ ഒത്തു തീരാവുന്ന വെല്ലുവിളികളും ഉണ്ട് . ഓരോന്നിനും അർഹിക്കുന്ന പ്രാധാന്യം നൽകുന്നതാണ് മനസ്സിന്റെ പക്വത.
ജീവിതത്തിൽ ദിനം പ്രതിയെന്നോണം പുതിയ പുതിയ വെല്ലുവിളികൾ വന്നു കൊണ്ടേയിരിക്കും.. അവയെ നാം എങ്ങനെ നേരിടണം? പ്രശ്നങ്ങളെ സംയമനത്തോടെ നേരിടുക തന്നെ വേണം .
ഏത് വെല്ലുവിളികൾ ആയാലും ഒന്നുകിൽ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നതൊ അല്ലെങ്കിൽ നിയന്ത്രിക്കാൻ സാധിക്കാത്തതോ ആയിരിക്കും.
പ്രതിസന്ധികളുടെ ആഴത്തേക്കാൾ അവയോടുള്ള നമ്മുടെ സമീപനത്തിലെ അപാകതയാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത്.
നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളെക്കാൾ അപകടകരം നിയന്ത്രിക്കാൻ കഴിയാത്ത നമ്മുടെ മനസ്സാണ്... നിസ്സഹായനാണ് എന്ന് ഉറപ്പായാൽ അവിടെ സംയമനമാണ് ഏറ്റവും ഉചിതം .
എന്നാൽ സാമാന്യ ബുദ്ധി കൊണ്ടൊ സാഹസികത കൊണ്ടൊ പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിയുമെങ്കിൽ അതിനായി മുന്നിട്ടിറങ്ങാനുള്ള സന്നദ്ധതയും വേണം.
നമുക്കു മുന്നിൽ പലപ്പോഴും തകർച്ചകളുടെയും, വീഴ്ചകളുടെയും രൂപത്തിൽ ജീവിതം നമ്മെ തളർത്തിയെക്കാം, അസ്വസ്ഥതയിലും നിരാശയിലും അവയെ നേരിട്ടാൽ ഒരിക്കലും ഒരു തിരിച്ചുവരവ് സാധ്യമാവില്ലാ.
സ്വാഭാവികമായ തുടക്കത്തിലെ പതർച്ചക്കുശേഷം പൂർവ്വാധികം ശക്തിയോടെ, കരുത്തോടെ അതിജീവിനശേഷിയുള്ള ഒരു മനോധൈര്യം സംഭരിക്കാൻ മനസ്സിനെ സദാ സന്നദ്ധമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുക..
ശേഷിക്കുന്ന ഭാവി ജീവിതത്തിലെ കർത്തവ്യങ്ങൾ പൂർത്തിയാക്കാനും കാത്തിരിക്കുന്ന തന്റെ വിജയങ്ങളെ സ്വീകരിക്കാനുമെല്ലാം സ്വയം ഉയർത്തെഴുന്നേറ്റേ പറ്റൂ.
ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ.