അച്ചാർ എല്ലാവർക്കും ഇഷ്ടമാണ്, എന്നാൽ മീനിന്റെ അച്ചാർ ആയാലോ?
ഇന്ന് നമുക്ക് ചൂര മീൻ ഉപയോഗിച്ച് എങ്ങനെ അച്ചാർ തയയാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ...
ചൂര മീൻ - 1/2 കിലോ
കുരുമുളക് പൊടി - 1 ടീസ്പൂൺ
ഉലുവ പൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
മുളക് പൊടി - 4 ടേബിൾ സ്പൂൺ
കടുക് - 1 1/2 ടേബിൾ സ്പൂൺ
കായ൦ പൊടി - 1/2 ടീസ്പൂൺ
വിനാഗിരി - ആവശ്യത്തിന്
നല്ലെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്.
ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക്, വേപ്പില ഓരോ പിടി.
തയ്യാറാക്കുന്ന വിധം....
കുറച്ചു മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചെറിയ കഷ്ണമായി വെച്ചിരിക്കുന്ന മീനിൽ നന്നായി തേച്ച് പിടിപ്പിച്ചു 1/2 മണിക്കൂർ വക്കുക.
നല്ലെണ്ണയിൽ മീൻ വറുക്കുക .
അതിന്നു ശേഷം കടുക് പൊട്ടിച്ച് അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക് എന്നിവ ഇട്ട് വഴറ്റുക.
തീ ചെറുതാക്കി ബാക്കിയുള്ള മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉലുവ പൊടി, എന്നിവ ഇട്ട് വഴറ്റുക.
അതിലേക്ക് വേപ്പില, ഉപ്പ് എന്നിവ ഇട്ട് മൂത്ത് വരുമ്പോൾ വിനാഗിരി ഒഴിച്ച ശേഷം അത് തിളച്ച് വരുമ്പോൾ മീൻ ഇട്ട് ഇളക്കുക.
ചാറ് കൂട്ടാനായി ചൂടുള്ള വെള്ളം കുറച്ച് ഒഴിക്കാം. കായം പൊടി കുറച്ച് ഇട്ട് കൊടുക്കാം. ശേഷം നന്നായി തിളപ്പിക്കുക.
മീൻ അച്ചാർ റെഡി. നല്ല വൃത്തിയുള്ള സുരക്ഷിതമായ കുപ്പിയിൽ ആക്കി സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാം.