ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇതൊക്കെയെന്ത്! 13 -ാം നിലയില്‍ നിന്നും വീണിട്ടും ഒരു പോറല്‍ പോലുമില്ല; യുവതിയുടേത് അത്ഭുതകരമായ രക്ഷപ്പെടലെന്ന് നെറ്റിസണ്‍സ്

ചെറിയ ഉയരത്തില്‍ നിന്നും വീഴുമ്ബോള്‍ നമുക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകുകള്‍ പലർക്കും അനുഭവം ഉള്ളതായിരിക്കും.


അപ്പോള്‍ ഒരു ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണാലുള്ള കാര്യം പറയാനുണ്ടോ? 13 -ാം നിലയില്‍ നിന്നും താഴെ വീഴുക, ആ വീഴ്ചയില്‍ ജീവനോടെ രക്ഷപ്പെടുക എന്നൊക്കെ കേട്ടാലോ? സംഭവം സിനിമയിലെ രംഗമൊന്നുമല്ല. കഴിഞ്ഞ ദിവസം ശരിക്കും ഒരു സ്ത്രീ ഇതുപോലെ കെട്ടിടത്തിന്റെ 13 -ാമത്തെ നിലയില്‍ നിന്നും താഴെ വീണു. എന്നാല്‍, ഒടിവോ, പൊട്ടലോ ഒന്നും തന്നെയില്ലാതെ ഈ സ്ത്രീ ജിവനോടെ രക്ഷപ്പെട്ടു. ഇതിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.


കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഇതുപോലെ കെട്ടിടത്തിന്റെ 13 -ാമത്തെ നിലയില്‍ നിന്നും താഴെ വീണു. എന്നാല്‍, ഒടിവോ, പൊട്ടലോ ഒന്നും തന്നെയില്ലാതെ ഈ സ്ത്രീ ജിവനോടെ രക്ഷപ്പെട്ടു. 


ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. റിപ്പോർട്ടുകള്‍ പ്രകാരം ഈ ദൃശ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ളതാണ്. ഒരു പച്ചപ്പുല്‍ത്തകിടിയിലേക്കാണ് സ്ത്രീ വീഴുന്നത്. അതുകൊണ്ടാകാം, ജീവനെ അപഹരിക്കുന്ന പരിക്കുകളൊന്നും കൂടാതെ അവള്‍ രക്ഷപ്പെട്ടതും. 22 -കാരിയായ യുവതിയാണ് ദൃശ്യങ്ങളിലുള്ളത് എന്നും റിപ്പോർട്ടുകള്‍ പറയുന്നു.


വീഡിയോ എക്സില്‍ പങ്കു വച്ചിരിക്കുന്നത് Zlatti71 എന്ന യൂസറാണ്. റഷ്യയിലെ നോവോസിബിർസ്കില്‍ 22 വയസ്സുള്ള പെണ്‍കുട്ടി 13 -ാം നിലയിലെ ജനലില്‍ നിന്ന് വീണെങ്കിലും രക്ഷപ്പെട്ടു. താഴെ വീണതിന് ശേഷം, പെണ്‍കുട്ടിക്ക് തനിയെ പുല്‍ത്തകിടിയില്‍ ഇരിക്കാൻ കഴിഞ്ഞു. പിന്നീട് ശ്വാസകോശത്തില്‍ പ്രശ്നം കാരണം അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചതവുകളും ഒടിവുകളുമില്ലാതെയാണ് യുവതി രക്ഷപ്പെട്ടത് എന്നും പറയുന്നു.


യുവതി താഴെ വീഴുന്നതും എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതും പിന്നീട് തന്നത്താൻ എഴുന്നേറ്റിരിക്കുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്ന് എന്തെങ്കിലും പൊട്ടലോ ചോരയോ ഒന്നും തന്നെ കാണാനില്ല. ആശുപത്രിയിലെ കൂടുതല്‍ പരിശോധനകളില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്ന് വ്യക്തമല്ല.


വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. അത്ഭുതകരമായ രക്ഷപ്പെടല്‍ എന്നാണ് പലരും യുവതിയുടെ രക്ഷപ്പെടലിനെ വിശേഷിപ്പിച്ചത്. പലരും തങ്ങളുടെ ആശ്വാസവും കമന്റുകളിലൂടെ വെളിപ്പെടുത്തി.