ജീവിതത്തില്‍ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടില്ലാത്തവരായി ആരും കാണുകയില്ല. ഓരോ പ്രതിസന്ധിയും ഒരു അനുഭവമായി കരുതിയാല്‍ നമുക്ക് അവയെ നേരിടാനുള്ള ശക്തിയും ബുദ്ധിയും കൈവരും. പ്രതികൂലത്തെ കണ്ടു തളരാതെ അവയെ നേരിടാനായി പുതിയ വഴികള്‍ ആലോചിക്കണം. എന്തുകൊണ്ട് എനിക്കു മാത്രം ഈ പ്രശ്നം എന്നു ചിന്തിച്ചിരുന്നാല്‍ നമ്മുടെ മനഃശക്തി നഷ്ടപ്പെടുകയും ആ പ്രശ്നത്തോടുതന്നെ നിഷേധാത്മകമായ മനോഭാവം രൂപപ്പെടുകയും ചെയ്യും. അതിന്റെ അനന്തരഫലമോ പരാജയമായിരിക്കും.
ഓരോ പ്രതിസന്ധിയിലും തളരാതെ മുന്നോട്ടു പോകാന്‍ കഴിയണം. ഒരിക്കലും നിരാശപ്പെടരുത്. നിങ്ങള്‍ പ്രതിസന്ധിയെ നേരിടുമ്പോള്‍ തന്നെ അതിനെ മറികടക്കാനുള്ള ഒന്നാമത്തെ പടി കയറിക്കഴിഞ്ഞു. ഒരിക്കലും ഒഴിഞ്ഞുമാറരുത്. ഈ പാഠം തന്റെ കുഞ്ഞിനെ പഠിപ്പിക്കാനായി ഒരച്ഛന് ഉദാഹരണം കാണിച്ചുകൊടുത്തു. അദ്ദേഹം ചില ഉരുളക്കിഴങ്ങുകള്‍ തിളച്ച വെള്ളത്തിലിട്ടു. പിന്നെ മറ്റൊരു പാത്രത്തില്‍ ഒരു കോഴിമുട്ടയിട്ടു വെള്ളം തിളപ്പിച്ചു. മറ്റൊരു പാത്രത്തില്‍ വെള്ളമെടുത്ത് തിളപ്പിച്ചിട്ട് കുറച്ച് കാപ്പിപ്പൊടിയിട്ടു. എന്നിട്ട് ആ കുട്ടിയോട് ഇതിലെന്തു കാണുന്നുവെന്നു ചോദിച്ചു. മൂന്നു പേര്‍ക്കും ഒരേ പ്രതിസന്ധി നല്കപ്പെു (ചൂടുള്ള വെള്ളം). എന്നാല്‍, ഉരുളക്കിഴങ്ങ് മയപ്പെട്ടു, മുട്ട കൂടുതല്‍ ദൃഢമായി, കാപ്പിപ്പൊടി ആ വെള്ളത്തെതന്നെ മാറ്റിമറിച്ചു.പ്രതിസന്ധിയോടുള്ള നമ്മുടെ മനോഭാവം ഇതായിരിക്കണമെന്ന് അച്ഛന് കുഞ്ഞിനെ പറഞ്ഞു മനസിലാക്കി. ഓരോ പ്രശ്നത്തില്‍ നിന്നും നാം എന്തു പഠിച്ചു, നാമെങ്ങനെ വളര്‍ന്നു എന്നതാണ് പ്രധാനം.
വെല്ലുവിളിയുടെ പരിണിത ഫലത്തിലേക്ക് നോക്കാതിരിക്കുക. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളെ കീഴ്പ്പെടുത്താതിരിക്കട്ടെ... നിങ്ങള്‍ക്ക് ഇതിന്റെ മുകളില്‍ പറക്കാനുള്ള കഴിവുകളുണ്ടെന്നറിയുക. ചില പ്രശ്നങ്ങള്‍ കുറെ സമയമെടുത്ത് മാത്രമേ പരിഹരിക്കാനാവൂ. ശുഭാപ്തി വിശ്വാസവും സ്ഥിരോത്സാഹവും ദീര്‍ഘവീക്ഷ ണവും കഠിനാധ്വാനവും നിങ്ങളെ വിജയത്തിലെത്തിക്കും തീര്‍ച്ച.
ചില ചെടികൾ കണ്ടിട്ടില്ലേ.... അവ പാറപ്പുറത്ത് ആണ് വളരുന്നതെങ്കിലും നല്ല കാതലും ഉറപ്പും ആയിരിക്കും അവക്ക്... എന്നാൽ മറ്റ് ചിലവ നിറയെ വെള്ളവും വളവും ലഭിക്കുന്നിടത്ത് വളർന്നിട്ടും ശരിയായ കാതലും കരുത്തും ഉണ്ടാകില്ല.
ഇത് പോലെ തന്നെ ആണ് നാം മനുഷ്യരും. നമ്മെ എതിർക്കാൻ ഒരാൾ ഉണ്ടാവുമ്പോഴാണ് നമ്മിലെ കരുത്തും വീറും പുറത്ത് വരുന്നത്. ചില രാഷ്ട്രങ്ങളും അങ്ങനെയാണ്. അവർക്ക് എതിർക്കാൻ എപ്പോഴും ഒരു ശത്രു രാജ്യം വേണം... അത് വഴി അവർ സ്വന്തം ശക്തി കൂട്ടി കൊണ്ടും അവ മിനുക്കി കൊണ്ടും ഇരിക്കും.പോരാട്ട വീര്യം ഉണ്ടാവാനുള്ള വഴി എതിരാളികൾ ഉണ്ടാവുക എന്നതാണ്.
എതിരാളികൾ ആണ് എങ്ങനെയും ജയിക്കണമെന്ന വാശി ഉണ്ടാക്കുന്നത്..തോറ്റു കൊടുക്കില്ലെന്ന വാശി നമുക്ക് നൽകുന്നത്... നിലവാരമുള്ള ഒരു പ്രതിയോഗി ഉണ്ടെങ്കിൽ ആ നിലവാരത്തിനൊപ്പം എത്താൻ നാം എല്ലാ ശക്തിയും സമാഹരിക്കും.
കേടു കൂടാതെ ഇരിക്കുന്നതിലും അപ്പുറം കരുത്തോടെ വ്യാപരിക്കുന്നതിലാണ് കാര്യം. ശക്തി നില നിർത്താൻ നിരന്തര പരിശീലനവും അത്യാവശ്യം ആണ്... എതിരാളി ഇല്ലാത്തവർ ഒന്നും ശക്തി കൂട്ടുന്നില്ല... അവർ അവരുടെ സുഖങ്ങളിൽ മുഴുകി ആലസ്യത്തിൽ ആവും കഴിയുക... അവർക്ക് ആരെയും നേരിടേണ്ടതില്ല ഇത്തരം വ്യക്തികളും രാഷ്ട്രങ്ങളും അവസാനം ഉള്ള കരുത്തു പോലും മറന്നവരാകും... ജീവിതത്തിൽ വിജയിക്കാൻ ചില വെല്ലുവിളികൾ സ്വയം ഏറ്റെടുക്കേണ്ടതുണ്ട്.