വിവാഹ പ്രായം ഏറെ കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ ആണുങ്ങൾ പുര നിറഞ്ഞു നിൽക്കുന്നത് എന്തു കൊണ്ടാകാം?.
സമൂഹത്തിൽ വിദ്യാഭ്യാസത്തിലും കാഴ്ചപ്പാടുകളിലും സ്ത്രീകളിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി കഴിഞ്ഞു. പെൺകുട്ടികളെ ഉന്നത പഠനത്തിനു അയക്കാൻ മാതാപിതാക്കൾ കുടുതൽ ശ്രദ്ധിക്കുന്നു. ഇപ്പോൾ തന്നെ മിക്ക പെൺകുട്ടികളും ഉന്നത പഠനം കഴിഞ്ഞവരുമാണ്. പഠനത്തോടൊപ്പം അവരുടെ സാമൂഹ്യ ബോധവും ജീവിത നിലവാരവും ഉയരുകയുമാണ്.
ഇന്നു മിക്ക പെൺകുട്ടികളും പ്രൊഫഷണൽ , മാസ്റ്റേഴ്സ്, അല്ലെങ്കിൽ ഡോക്ടറേറ്റ് നേടിയവരാണ്. എന്നാൽ പയ്യന്മാർ മിക്കവാറും കഷ്ടിച്ച് ഡിഗ്രി കഴിഞ്ഞ് ഏതെങ്കിലും പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്കു കയറുന്നതായുമാണ് കണ്ടു വരുന്നത്.
പണ്ട് ഗൾഫുകാർക്കായിരുന്നു വിവാഹ മാർക്കറ്റിൽ ഡിമാൻഡ്. ഇപ്പോൾ അതു സർക്കാർ ജീവനക്കാരായി മാറി. .
പിഎസ്സി വഴിയാണ് ജോലി ലഭിക്കുന്നതെങ്കിൽ ലേശം പ്രായം കൂടുതലായി പോയി എന്നും വരാം.
വീട്ടുകാർ പറയുന്ന ഏതെങ്കിലും ഒരു ആണിനെ കല്യാണം കഴിക്കാൻ ഇന്നു പെൺകുട്ടികൾക്ക് താൽപര്യമില്ല.
നല്ല കാശും, സമ്പാദ്യവും, സമൂഹത്തിൽ അന്തസ്സായി ഒരു ജോലി ഉള്ളവരും, ഭാവിയെപ്പറ്റി നല്ല പ്ലാനിങ് ഉള്ളവരും, സൽ സ്വഭാവികളുമായ ഒരാളെയാണ് മിക്ക പെൺകുട്ടികളും പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ച് മാട്രിമോണിയൽ സൈറ്റുകളിലും മാറ്റങ്ങൾ വന്നു കഴിഞ്ഞു.
വ്യക്തികളുടെ വിദ്യാഭ്യാസം വെച്ചുള്ള പരസ്യങ്ങൾ വന്നു കഴിഞ്ഞു. കൂടാതെ സാധാരണക്കാർക്കായും പ്ലസ് ടു , ഡിപ്ലോമ വിഭ്യാഭ്യാസം നേടിയവർക്കായും പല രിതികളിലുള്ളതു വന്നു കഴിഞ്ഞു. ഇതു കൂടാതെ ഡോക്ടർ എൻജിനീയർ, എന്നിങ്ങനെ ഉയർന്ന നിലവാരത്തിലുള്ളതും കാണാം.
പെൺകുട്ടികൾ മിക്കവരും നല്ല വിദ്യാഭ്യാസം ലഭിച്ച വരായതിനാൽ പലർക്കും ഉയർന്ന ജോലി തന്നെ ലഭിക്കുന്നു. ചെറിയ ജോലിയിൽ നിന്നു വരുന്നവരെ കല്യാണം ആലോചിക്കുമ്പോൾ തന്നെ അതിൽ പൊരുത്തമില്ലായ്മ പ്രകടമാകുന്നു.
മതപരമായ കാഴ്ചപ്പാടുകളും, വിവാഹം താമസിക്കുന്നതിനു കാരണമാകുന്നു. താൻ പഠിച്ച വിഷയത്തിൽ ജോലി ലഭിച്ച ശേഷം വിവാഹം മതിയെന്നും ചിലർ തീരുമാനിക്കുന്നു.
പുരുഷൻ്റേയും, സ്ത്രീകളുടേയും, സങ്കല്പത്തിലെ പങ്കാളിയുടെ ഗ്ലാമർ പ്രതിക്ഷയും വിവാഹം നീണ്ടു പോകുന്നതിനു കാരണമാകുന്നു.
വിവാഹങ്ങളിലെ ന്യൂജനറേഷൻ കാഴ്ചപ്പാടും, യുവാക്കൾക്കിടയിലെ വിവാഹങ്ങൾ സമയത്തു നടക്കാതെ മാറ്റി വെക്കാൻ ഇടയാക്കുന്നുണ്ട്.
KHAN KARICODE
CON : PSYCHOLOGIST