ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ഇത്തരം ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുന്നത്. പ്രതിരോധശേഷി കുറയുന്നതും സ്തനാർബുദം ഉള്‍പ്പടെയുള്ള ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുമെന്നാണ് മുംബൈ നാനാവതി മാക്‌സ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഡോ രസിക മാത്തൂർ പറയുന്നത്.
ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഒരു നടുക്കമാണുണ്ടാവുക. സ്ത്രീകളിലും പുരുഷന്മാരിലും ക്യാന്‍സര്‍ ഒരു പോലെ ഉണ്ടാകുന്നു. എന്നാല്‍ സ്തനാർബുദം ഉള്‍പ്പടെ സ്ത്രീകളില്‍ മാത്രമായി ഉണ്ടാകുന്ന ചില ക്യാന്‍സറുകളുമുണ്ട്. ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ മൂലമാണ് പല സ്ത്രീകള്‍ക്കും തങ്ങളുടെ ആരോഗ്യത്തെ അവഗണിക്കേണ്ടി വരുന്നത്.
ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ഇത്തരം ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുന്നത്. പ്രതിരോധശേഷി കുറയുന്നതും സ്തനാർബുദം ഉള്‍പ്പടെയുള്ള ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുമെന്നാണ് മുംബൈ നാനാവതി മാക്‌സ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഡോ രസിക മാത്തൂർ പറയുന്നത്. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
സിട്രിസ് പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച്, കിവി, ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
മത്തങ്ങാ വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഇവയും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും.
പാലുല്‍പ്പന്നങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഇവ സ്ത്രീകളില്‍ എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.
നട്സും ഡ്രൈ ഫ്രൂട്ട്സുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ നട്സും ഡ്രൈ ഫ്രൂട്ട്സും പതിവായി കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കും. ഇതിനായി ബദാം, വാള്‍നട്സ്, ആപ്രിക്കോട്ട്, ഈന്തപ്പഴം തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമോ?
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നാരുകൾ, ഫൈറ്റോന്യൂട്രിയന്റുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ കാൻസറുൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ഇവയിലടങ്ങിയിരിക്കുന്ന പ്രീബയോട്ടിക്കുകൾ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസറുകൾ (വയറിലും കുടലിലും) പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
40 ഗ്രാം നാരുകൾ ലഭ്യമാവുന്ന ഭക്ഷണം ഒരു ദിവസം ഒരാൾ കഴിക്കണമെന്നാണ് നിർദേശിക്കുന്നത്. ശരീരത്തിന്റെ ഈ ആവശ്യകത ഉറപ്പുവരുത്താനുള്ള സ്വാഭാവികസ്രോതസ്സാണ് പഴങ്ങളും പച്ചക്കറികളും. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും നാരുകൾ സഹായിക്കുന്നു. നല്ല ബാക്ടീരിയകൾ ആഹാരത്തിലൂടെ വരുന്ന രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നവരാണ്. അതുവഴി എച്ച്. പൈലോറി പോലെയുള്ള ബാക്ടീരിയകളുണ്ടാക്കുന്ന കാൻസറുകൾ പ്രതിരോധിക്കാൻ സാധിക്കുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.