തൊണ്ടയിലെ കരകരപ്പ് ആണോ പ്രശ്നം ? ഇത് മാറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരമാർഗങ്ങൾ നോക്കാം.
കാലാവസ്ഥാ മാറ്റം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെയും സ്വാധീനിക്കാറുണ്ട്. ഇതിന്റെ ഫലമായി ജലദോഷവും ചുമയും സാധാരണമാണ്.
വരണ്ട തൊണ്ടയും ഇടയ്ക്കിടെ കുത്തിക്കുത്തിയുള്ള ചുമയും ഇതിന്റെയൊപ്പമുണ്ടാകും. വരണ്ട തൊണ്ടയുണ്ടാക്കുന്ന അസ്വസ്ഥതകൾ ഏറെ നേരം നീണ്ടുനിന്നാൽ ഭക്ഷണം കഴിക്കുന്നതിനുവരെ ബുദ്ധിമുട്ടുണ്ടായേക്കാം. ഇത് മാറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരമാർഗങ്ങൾ നോക്കാം.
കാലാവസ്ഥ മാറിമറിയുമ്ബോള് എല്ലാവരും ഉണ്ടാകുന്ന ഒന്നാണ് ചുമയും പനിയും ജലദോഷവുമൊക്കെ. അതില്‍ തൊണ്ട വേദനയും തൊണ്ടയിലെ കരകരപ്പുമാണ് പലർക്കും സഹിക്കാൻ കഴിയാത്തത്.
ഇതിനു പല കാരണങ്ങള്‍ ഉണ്ട്. പനിയ്ക്ക് മുന്നോടിയായും അല്ലാതെയുമൊക്കെ തൊണ്ടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. പുറത്ത് നല്ല മഴ ആണെകിലും തൊണ്ടയ്ക്ക് അകത്ത് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ പതിവാണ്. ഇത്തരത്തില്‍ തൊണ്ടയില്‍ ബുദ്ധിമുട്ട് ഉണ്ടാകുമ്ബോള്‍ അത് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെ പ്രയാസമുണ്ടാകാറുണ്ട്. ഈ പ്രശ്നം മാറ്റാൻ വീട്ടില്‍ തന്നെ ചെയ്യാൻ കഴിയുന്ന ചില പാനീയങ്ങള്‍
പ്രകൃതിദത്തമായ ആൻ്റി ബയോട്ടികാണ് വെളുത്തുള്ളി. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും ഏറെ സഹായിക്കും. വൈറ്റമിൻ സി അടങ്ങിയ നാരങ്ങ ആൻ്റി മൈക്രോബയല്‍ ഗുണങ്ങളാല്‍ സമ്ബുഷ്ടമാണ്. ഒരു കപ്പ് ചെറു ചൂട് വെള്ളത്തിലേക്ക് കുറച്ച് രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും അര നാരങ്ങയുടെ നീരും ഒരു ടീ സ്പൂണ്‍ തേനും ചേർത്ത് യോജിപ്പിക്കുക. കഫം പോലെയുള്ള പ്രശ്നങ്ങള്‍ മാറ്റി തൊണ്ടയിലെ ബുദ്ധിമുട്ടുകള്‍ നീക്കാൻ ഏറെ നല്ലതാണ് വെളുത്തുള്ളി.
തൊണ്ട വേദനയ്ക്കുള്ള മികച്ച പരിഹാരമാണിത്. ഈ മൂന്ന് ചേരുവകളുടെയും ഗുണം തൊണ്ടയിലെ അണുബാധയെ വേഗത്തില്‍ ഇല്ലാതാക്കും. നാരങ്ങയുടെ സിട്രിക് സ്വാഭാവം തൊണ്ടയ്ക്ക് ആശ്വാസം നല്കുന്നു. അതുപോലെ ഇഞ്ചിയുടെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആൻ്റി ഫംഗല്‍ ഗുണങ്ങളും വളരെ നല്ലതാണ്. ഇതിനായി ആദ്യം ഒരു ഗ്ലാസ് വെള്ളം നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത ഇഞ്ചി ചേർക്കുക. നന്നായി തിളച്ച ശേഷം തീ ഓഫാക്കി ഇത് മാറ്റി വയ്ക്കാം. എന്നിട്ട് ഇതിലേക്ക് അര നാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേർത്ത് കുടിക്കാവുന്നതാണ്.
വേദനസംഹാരിയായ ഗുണങ്ങളുള്ള പ്രകൃതിദത്ത വിരുദ്ധ ബാഹ്യാവിഷ്ക്കാരമാണ് ഇഞ്ചി. ഇത് തൊണ്ട വേദനയും തൊണ്ടയിലെ വീക്കവും കുറയ്ക്കാൻ ഫലപ്രദമാണ്. തേനിന് ആൻ്റിമൈക്രോബയല്‍ ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തൊണ്ടയില്‍ വേദന കുറയ്ക്കാനും അണുബാധ ഏല്‍ക്കാതിരിക്കാൻ ലെയറായി പ്രവർത്തിക്കാനും തേനിന് കഴിയും. ഈ പാനീയം ഉണ്ടാക്കാൻ, ആദ്യം നല്ല ഫ്രഷ് ഇഞ്ചി കഴുകി വ്യത്തിയാക്കി 5 മുതല്‍ 10 മിനിറ്റ് ചൂട് വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിന് ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ അസംസ്കൃത തേൻ ചേർത്ത് ഇളക്കുക. ചായയുടെ ഊഷ്മളതയും ഇഞ്ചിയുടെയും തേൻ്റെയും ശക്തമായ സംയോജനവും ഒരുമിച്ച് പ്രവർത്തിച്ച് തൊണ്ടയ്ക്ക് നല്ല ആശ്വാസം നല്കുന്നു.
ആയുർവേദ ചികിത്സയുടെ പ്രധാനപ്പെട്ട ഘടകങ്ങളാണ് തുളസിയും തേനും. ഇവ രണ്ടും ചേർത്തുണ്ടാക്കുന്ന ചായ തൊണ്ടയിലെ കരകരപ്പ് മാറ്റുന്നതിനുള്ള ഉത്തമ ഔഷധമാണ്. ബാക്ടീരിയകൾ, ഫംഗസ് എന്നിവയ്ക്കെതിരേ പ്രവർത്തിക്കാനും തേനിനു കഴിയും.
ചെറുചൂടുള്ള പാലിൽ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നന്നായി ഇളക്കിയശേഷം കുടിക്കുക. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഒട്ടേറെ രോഗങ്ങൾക്കെതിരേ പൊരുതുന്നതിനുമുള്ള മഞ്ഞളിന്റെ കഴിവ് പ്രസിദ്ധമാണ്. വരണ്ട തൊണ്ട മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കുന്നതിനു പുറമെ അണുബാധ കുറയ്ക്കുന്നതിനും ചുമയ്ക്കും പാലിൽ മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് മികച്ചമാർഗമാണ്.
ബാക്ടീരിയക്കെതിരേ പ്രവർത്തിക്കുന്ന മികച്ച ഔഷധമാണ് നെയ്യ്. മാത്രമല്ല തൊണ്ടയെ എപ്പോഴും നനവുള്ളതാക്കി നിലനിർത്താനും ഇത് സഹായിക്കുന്നു. രണ്ടോമൂന്നോ മണി കുരുമുളക് ചവച്ചരച്ച് കഴിച്ചതിനുശേഷം ഒരു സ്പൂൺ നെയ്യ് കഴിക്കുക. ഇത് കഴിച്ചതിനുശേഷം വെള്ളം കുടിക്കരുത്.
പകൽസമയങ്ങളിൽ ചെറിയൊരു കഷ്ണം ഇരട്ടിമധുരം വായിലിട്ട് ചവച്ചുകൊണ്ടിരിക്കുന്നത് തൊണ്ട എപ്പോഴും നനഞ്ഞിരിക്കാൻ സഹായിക്കും. തൊണ്ട ശുദ്ധിയാക്കുന്നതിനുള്ള മികച്ച ആയുർവേദ ഔഷധമാണ് ഇരട്ടിമധുരം.
തൊണ്ടയിലെ കരകരപ്പ് മാറ്റുന്നതിനുള്ള എളുപ്പമാർഗങ്ങളിലൊന്നാണ് ഉപ്പുവെള്ളം. ചൂടുവെള്ളത്തിൽ സ്വൽപം ഉപ്പിട്ടശേഷം നന്നായി ഇളക്കിചേർക്കുക ഇത് വായിൽ കൊള്ളുക. ഇപ്രകാരം ദിവസത്തിൽ രണ്ടുതവണ ചെയ്യുന്നത് തൊണ്ട വേദനയും വരണ്ട തൊണ്ട മൂലമുള്ള ബുദ്ധിമുട്ടുകളും കുറയ്ക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.