വല്ലാത്ത ക്ഷീണം! പലരും പലപ്പോഴായി പറഞ്ഞു കേൾക്കുന്ന ഒന്നാണിത്.
ജീവിതത്തില്‍ ക്ഷീണം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. അമിതമായി ജോലിയിൽ ഏർപ്പെടുന്നത് കൊണ്ടോ, അല്ലെങ്കിൽ ഏതെങ്കിലും രോഗങ്ങൾ മൂലമോ ഒക്കെ ക്ഷീണം തോന്നാം. കൂടാതെ, ഒരാളുടെ ജീവിത ശൈലി, പ്രായം എന്നിവയൊക്കെ ക്ഷീണം ഉണ്ടാകാൻ കാരണമാകുന്ന ഘടകങ്ങളാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതും ക്ഷീണം ഉണ്ടാക്കും.
ചിലര്‍ക്ക് കുറച്ചധികം നേരം വര്‍ക്കൗട്ടോ മറ്റോ ചെയ്യുകയോ കുറച്ചുദൂരം നടക്കുകയോ ചെയ്താല്‍ ഇത്തരത്തില്‍ ക്ഷീണം തോന്നാം. ഇത്തരക്കാര്‍ ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഭക്ഷണക്രമത്തില്‍ ആവശ്യമുള്ള പോഷകങ്ങള്‍ ഇല്ലാത്തതാണ് ഇത്തരം ക്ഷീണത്തിന് കാരണം.
പോഷകങ്ങളുടെ കുറവ് മൂലവും ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരത്തില്‍ ഊർജ്ജം ലഭിക്കാന്‍ ശരീരത്തിന് വേണ്ട പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മഗ്നീഷ്യം
ഊർജ്ജ ഉല്‍പ്പാദനം, പേശികളുടെ പ്രവർത്തനം എന്നിവയുള്‍പ്പെടെ ശരീരത്തിലെ 300-ലധികം ജൈവ രാസപ്രവർത്തനങ്ങളില്‍ മഗ്നീഷ്യം ഉള്‍പ്പെടുന്നു. ഭക്ഷണത്തെ ഊർജമാക്കി മാറ്റാനും സെല്ലുലാർ മെറ്റബോളിസത്തെ പിന്തുണയ്ക്കാനും ഇത് സഹായിക്കുന്നു. മഗ്നീഷ്യം ക്ഷീണം അകറ്റാനും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിഷാദത്തിൻ്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
ഇരുമ്ബ്
ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിൻ ഉല്‍പ്പാദിപ്പിക്കുന്നതിന് ഇരുമ്ബ് അത്യന്താപേക്ഷിതമാണ്. ഇരുമ്ബിൻ്റെ കുറവുള്ള അനീമിയ തടയാനും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാനും ഇരുമ്ബ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ സെല്ലുലാർ പ്രവർത്തനം മെച്ചപ്പെടുത്തുകയും തലച്ചോറിൻ്റെ ആരോഗ്യം, ഹൃദയധമനികളുടെ പ്രവർത്തനം എന്നിവയെ സംരക്ഷിക്കുകയും ചെയ്യും. ഒമേഗ-3 സപ്ലിമെൻ്റുകള്‍ ക്ഷീണം കുറയ്ക്കാനും, മാനസികാവസ്ഥ മെച്ചപ്പെടുത്താനും, വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും, ശരീരത്തിന് ഊർജ്ജം പകരാനും സഹായിക്കും.
വിറ്റാമിൻ ബി 12
ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് വിറ്റാമിൻ ബി 12 അത്യന്താപേക്ഷിതമാണ്. മതിയായ വിറ്റാമിൻ ബി 12 അനീമിയെ തടയാനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും നാഡീ ആരോഗ്യത്തെ പിന്തുണയ്ക്കാനും ക്ഷീണം കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.