ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട രണ്ട് പ്രധാന കാര്യങ്ങൾ ഏകാഗ്രതയും മറ്റ് മനുഷ്യരോട്ടുള്ള അനുകമ്പയും ആണ്. നാം ജീവിത വിജയത്തിനായി എത്ര ഏകാഗ്രതയോടെ പരിശ്രമിക്കുമ്പോഴും നമ്മുടെ ശ്രദ്ധയുടെ പരിധിയിൽ മറ്റുള്ളവരുടെ ജീവിതവും അവരോടുള്ള അനുകമ്പയും ഉണ്ടാവട്ടെ..


അമിതമായി ചിന്തിക്കുന്ന പ്രശ്നമുള്ള ഒരു യുവാവ് ഒരു വിശുദ്ധന്റെ അടുത്തേക്ക് പോയി. വിശുദ്ധൻ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു ധ്യാനിക്കുകയായിരുന്നു. ആളെ കണ്ട് പുണ്യാളൻ പുഞ്ചിരിച്ചു കൊണ്ട് അവന്റെ വിഷമം ചോദിച്ചു.ആ വ്യക്തി പറഞ്ഞു, “പ്രിയപ്പെട്ട ഗുരുജി, ഞാൻ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം, എന്റെ മനസ്സ് എണ്ണമറ്റ നിഷേധാത്മകവും ഉപയോഗശൂന്യവുമായ ചിന്തകൾ പുറപ്പെടുവിക്കുന്നു, എനിക്ക് ഏകാഗ്രത കൈവരിക്കാൻ കഴിയുന്നില്ല...'' 


വിശുദ്ധൻ എഴുന്നേറ്റ് ആ മനുഷ്യനെ നദീതീരത്തേക്ക് കൊണ്ടുപോയി.
അവർ പോകുന്ന വഴിക്ക് അയാൾ ആ പയ്യനോട് അടുക്കളയിൽ നിന്ന് രണ്ട് മൺപാത്രങ്ങൾ എടുക്കാൻ പറഞ്ഞു. ഒരെണ്ണം പകുതി അരിമണികൾ നിറച്ചു, മറ്റൊന്ന് പൂർണ്ണമായും അരിമണികൾ നിറച്ചും..
അരി നീക്കം ചെയ്യാതെ രണ്ട് പാത്രങ്ങളിലും നദിക്കരയിൽ നിന്ന് കല്ലുകൾ ചേർക്കാൻ വിശുദ്ധൻ യുവാവിനോട്‌ ആവശ്യപ്പെട്ടു.


പാതി ഒഴിഞ്ഞ പാത്രത്തിൽ ആ മനുഷ്യൻ കല്ലുകൾ ചേർത്തെങ്കിലും പകുതി അരിമണികൾ നിറഞ്ഞ കലത്തിൽ ഒന്നോ രണ്ടോ കല്ലുകളല്ലാതെ അധികം ചേർക്കാൻ കഴിഞ്ഞില്ല.
വിശുദ്ധൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, "നിങ്ങളുടെ മനസ്സ് പാതി നിറച്ച പാത്രം പോലെയാണ്, ഈ കല്ല് പോലുള്ള നിഷേധാത്മക ചിന്തകൾക്ക് അതിൽ മതിയായ ഇടമുണ്ട്, നിങ്ങളുടെ മനസ്സിൽ ജോലികളും ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും നിറക്കേണ്ടതുണ്ട്, ഇനിയും കുറച്ച് ഇടമുണ്ടെങ്കിൽ. വിട്ടേക്കുക, അത് ഹോബികൾ കൊണ്ട് നിറക്കുക, അപ്പോൾ നിങ്ങളുടെ മനസ്സ് അരി നിറച്ച പാത്രമായി മാറും, അതിൽ കല്ലുകൾക്ക് ഇടമില്ലാതാകും.ആ മനുഷ്യൻ കാര്യം മനസ്സിലാക്കി, വിശുദ്ധന്റെ പാദങ്ങളിൽ തൊട്ട് പോയി.


അനാവശ്യ ചിന്തകൾ അർത്ഥമാക്കുന്നത്, നിങ്ങളുടെ മനസ്സ് ഇപ്പോഴും നിങ്ങളുടെ ലക്ഷ്യങ്ങൾക്കായി 100% അർപ്പിതമല്ല, അതിനർത്ഥം നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിങ്ങൾക്ക് ഇപ്പോഴും ശരിയായ ഷെഡ്യൂൾ ഇല്ല എന്നാണ്, നിങ്ങൾക്ക് വേണ്ടത് അത് പോസിറ്റീവ് കർമ്മങ്ങളും ലക്ഷ്യങ്ങളും കൊണ്ട് നിറക്കുക എന്നതാണ്.


നിങ്ങൾ വളരെ നിശ്ചയദാർഢ്യവും തിരക്കുമുള്ളവരായിക്കഴിഞ്ഞാൽ, പരാജയത്തെക്കുറിച്ചുള്ള ചിന്തകൾ പോലും നിങ്ങളെ ബാധിക്കുകയില്ല.


വേറെ ഒരു കഥ പറയാം ; ധനികനായ ഒരു യുവാവ് ഉണ്ടായിരുന്നു..അയാളുടെ മാതാപിതാക്കള്‍ ഏറെ സമ്പാദിച്ചു കൂട്ടിയിരുന്നതുകൊണ്ട് അയാൾക്ക് അധ്വാനിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.... തന്മൂലം, വെറുതെ നാടുചുറ്റി അയാള്‍ ജീവിതം ആസ്വദിക്കാന്‍ ശ്രമിച്ചു.
പക്ഷേ, കുറെ കഴിഞ്ഞപ്പോള്‍ അയാള്‍ക്കു മടുത്തു. ജീവിതം മഹാബോറായി തോന്നിത്തുടങ്ങി. അങ്ങനെയിരിക്കേ പ്രസിദ്ധനായ ഒരു ബുദ്ധസന്യാസിയെയും അദ്ദേഹത്തിന്റെ ആശ്രമത്തെയും കുറിച്ച് അയാള്‍ കേള്‍ക്കാനിടയായി. ഒട്ടും വൈകാതെ ഉപദേശം തേടി അയാള്‍ ആ ആശ്രമത്തിലെത്തി.


ആശ്രമത്തിലെത്തിയ അയാള്‍ ആശ്രമാധിപനായ സന്യാസിയോടു പറഞ്ഞു: "ജീവിതം എനിക്കു വലിയ മടുപ്പായിരിക്കുന്നു. അതുകൊണ്ട് ജീവിതത്തെക്കുറിച്ച് ആരോഗ്യകരമായ നല്ലൊരു അവബോധം നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു."
ആ യുവാവിന്റെ ആഗ്രഹം വളരെ അഭിനന്ദനീയമായി ആശ്രമാധിപനു തോന്നി. അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും അതിനു ഞാന്‍ നിങ്ങളെ സഹായിക്കാം."


ചെറുപ്പക്കാരന്‍ പറഞ്ഞു: "ദീര്‍ഘനാളത്തേക്കുള്ള ധ്യാനവും പ്രാര്‍ഥനയുമൊക്കെയാണ് അങ്ങു നിര്‍ദേശിക്കുവാന്‍ പോകുന്നതെങ്കില്‍ അതു വലിയ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് എന്തെങ്കിലും എളുപ്പ മാര്‍ഗം അങ്ങു നിര്‍ദേശിക്കണം."
തെല്ലുനേരം മൗനമായി നിന്നതിനു ശേഷം ആശ്രമാധിപന്‍ ചോദിച്ചു: "നിങ്ങള്‍ക്ക് ഏതുകാര്യത്തിലാണ് ഏറെ വൈദഗ്ധ്യമുള്ളത്?"
യുവാവ് പറഞ്ഞു: "ജോലി ചെയ്യേണ്ട ആവശ്യമില്ലാത്തതുകൊണ്ട് ഒരു പ്രത്യേക തൊഴിലിലും പരിജ്ഞാനം നേടിയിട്ടില്ല. എന്നാല്‍ എനിക്കു ചെസ് കളിക്കാനറിയാം. അതു നന്നായിട്ടറിയാം."


അപ്പോള്‍ ആശ്രമാധിപന്‍ ചെസ് കളിയില്‍ വിദഗ്ധനായ ഒരു സന്യാസിയെ വിളിച്ചുവരുത്തിയിട്ടു പറഞ്ഞു: "എല്ലാ കാര്യത്തിലും എന്നെ അനുസരിക്കുവാന്‍ കടപ്പെട്ടവനാണല്ലോ നിങ്ങള്‍. നിങ്ങള്‍ ഈ യുവാവുമായി ചെസ് കളിക്കുക. കളിയില്‍ തോറ്റാല്‍ നിങ്ങളുടെ തല ഞാന്‍ കൊയ്യും. അതുകൊണ്ടു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പോരാടിക്കൊള്ളുക."
പിന്നെ, യുവാവിന്റെ നേരേ തിരിഞ്ഞ് ആശ്രമാധിപന്‍ പറഞ്ഞു: "ചെസ് കളിക്കുവാന്‍ മാത്രമല്ലേ നിങ്ങളുടെ ജീവിതം നിങ്ങള്‍ വിനിയോഗിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ കളിയില്‍ തോറ്റാല്‍പ്പിന്നെ നിങ്ങള്‍ക്കും ജീവിക്കുവാനവകാശമില്ലെന്ന് ഓര്‍മിച്ചു കൊള്ളൂ."


ചെസ്‌കളിയില്‍ ആരു തോല്‍ക്കുന്നുവോ ആ ആളുടെ തലപോകും എന്ന് അറിഞ്ഞുകൊണ്ടു തന്നെ ആ യുവാവും സന്യാസിയും കളിതുടങ്ങി.
കളി തുടങ്ങിയപ്പോള്‍ യുവാവിന്റെ കൈ വിറക്കുന്നുണ്ടായിരുന്നു. എങ്കിലും കളിയില്‍ തോറ്റാല്‍ തന്റെ തലപോകുമല്ലോ എന്ന ചിന്ത, നൂറുശതമാനവും ശ്രദ്ധയോടെ കളിക്കുവാന്‍ അയാളെ പ്രേരിപ്പിച്ചു.


കളിയില്‍ ആദ്യമാദ്യം രണ്ടുപേരും, തുല്യ രീതിയില്‍ പൊരുതി. പക്ഷേ, സമയം കുറെ കഴിഞ്ഞപ്പോള്‍ സന്യാസിയുടെ ഒരു നീക്കം പിഴച്ചു. അതില്‍ നിന്നു മുതലെടുത്തുകൊണ്ടു യുവാവു പല തകര്‍പ്പന്‍ കരുനീക്കങ്ങളും നടത്തി. വിജയത്തില്‍ നിന്നു താന്‍ ഏറെ അകലെയല്ലെന്നു മനസിലാക്കിയ അയാള്‍ തന്റെ എതിരാളിയായ സന്യാസിയെ നോക്കി.


പെട്ടെന്ന് ആ സന്യാസിയുടെ ജീവിതത്തെക്കുറിച്ച് അയാള്‍ക്ക് ആദരവു തോന്നി. എത്രയേറെ വര്‍ഷം തപസനുഷ്ഠിച്ച മനുഷ്യനാണദ്ദേഹം. തപസിലൂടെയും പ്രാര്‍ഥനയിലൂടെയും അദ്ദേഹം നേടിയ ശക്തി എത്രയോ പേര്‍ക്ക് ഇതിനകം ഉപകാരപ്രദമായിട്ടുണ്ടായിരിക്കണം. അങ്ങനെയുള്ള ഒരാളെ കളിയില്‍ തോല്‍ക്കാന്‍ ഇടവരുത്തുന്നതു ശരിയോ എന്ന് അയാള്‍ വീണ്ടും വീണ്ടും സ്വയം ചോദിച്ചു.


ഇതിനിടയില്‍ അയാള്‍ തന്നെക്കുറിച്ചു തന്നെയും ഒരു വിലയിരുത്തല്‍ നടത്തി. ജീവിതത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാത്തവനാണു താന്‍. ഇതുവരെ താന്‍ ഒന്നും നേടിയിട്ടുമില്ല. അങ്ങനെയുള്ള താനല്ലേ ഒരുപക്ഷേ മരിക്കേണ്ടത്?
പെട്ടെന്ന് അയാള്‍ മനഃപൂര്‍വം കളിയില്‍ ഒന്നുരണ്ട് അബദ്ധനീക്കങ്ങള്‍ നടത്തി. അപ്പോഴേക്കും അയാള്‍ കളിയില്‍ തോല്‍ക്കുമെന്നു തീര്‍ച്ചയായിരുന്നു. ചെസ്‌കളി സശ്രദ്ധം വീക്ഷിച്ചിരുന്ന ആശ്രമാധിപന്‍ ഉടനേ മുന്നോട്ടാഞ്ഞു ചെസ്‌ബോര്‍ഡ് തട്ടി താഴെയിട്ടു.


കളിക്കാര്‍ രണ്ടുപേരും കാര്യമെന്തെന്നറിയാതെ മിഴിച്ചിരിക്കുമ്പോള്‍ ആശ്രമാധിപന്‍ പറഞ്ഞു: "ഈ കളിയില്‍ വിജയിയും പരാജിതനുമില്ല. അതുകൊണ്ട് ആരുടെയും തല പോകുന്ന പ്രശ്‌നവുമില്ല."
പിന്നീട് യുവാവിന്റെ നേരേ തിരിഞ്ഞ് അദ്ദേഹം പറഞ്ഞു: "ജീവിതത്തില്‍ രണ്ടുകാര്യമാണ് വേണ്ടത്. ഏകാഗ്രതയും മറ്റു മനുഷ്യരോട് അനുകമ്പയും. നിങ്ങള്‍ക്ക് ഇവ രണ്ടുമുണ്ട്. സ്വന്തം ജീവിതംപോലും പണയംവച്ചു കൊണ്ട് ഏകാഗ്രതയോടെ കളിക്കുമ്പോഴും അപരനെ നിങ്ങള്‍ മറന്നില്ല.എന്നു മാത്രമല്ല, സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിക്കൊണ്ട് അപരന്റെ ജീവന്‍ രക്ഷിക്കാന്‍ മാത്രമുള്ള കാരുണ്യം നിങ്ങള്‍ കാണിച്ചു. നിങ്ങള്‍ക്കു ജീവിതത്തെക്കുറിച്ചു പുതിയൊരു അവബോധം ആവശ്യമില്ല. നിങ്ങള്‍ക്ക് ഇന്നുതന്നെ പോകാം."
ഓസ്ട്രിയയില്‍ ജനിച്ച ഇംഗാര്‍ഡ് ഷ്‌ളോഗല്‍ എന്ന എഴുത്തുകാരി 'ദ വിസ്ഡം ഓഫ് സെന്‍ മാസ്റ്റേഴ്‌സ്' എന്ന ഗ്രന്ഥത്തില്‍ പറയുന്ന കഥയാണിത്.


ഈ കഥയിലെ ആശ്രമാധിപന്‍ പറഞ്ഞതുപോലെ നമ്മുടെ ജീവിതത്തിലുണ്ടായിരിക്കേണ്ട രണ്ടു പ്രധാനകാര്യങ്ങളാണ് ഏകാഗ്രതയും, മറ്റു മനുഷ്യരോടുള്ള അനുകമ്പയും.
നമ്മുടെ ശ്രദ്ധയുടെ പരിധിയില്‍ നമ്മുടെ ജീവിതത്തോടൊപ്പം മറ്റുള്ളവരുടെ ജീവിതവും ഉണ്ടാകട്ടെ. അപ്പോള്‍ നമ്മുടെ ജീവിതത്തിന് ഏറെ ഗുണമേന്മയുണ്ടാകും. അതില്‍ സംശയം വേണ്ട.
 

വേറൊരാളിന്‍റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവാണ് അനുകമ്പ. ആ വ്യക്തിയുടെ സ്ഥാനത്തുനിന്ന്, അയാളുടെ സന്തോഷങ്ങള്‍, ദുഃഖങ്ങള്‍, പ്രശ്നങ്ങള്‍ തുടങ്ങിയവ ആ വ്യക്തിക്ക് എങ്ങനെ അനുഭവപ്പെടുന്നുവോ അതുപോലെ അനുഭവിക്കാനുള്ള സന്നദ്ധതയാണത്.
 സഹാനുഭൂതിയോടെ മറ്റുള്ളവരുടെ ക്ലേശങ്ങള്‍, ഉള്‍ക്കടമായ വ്യഥ, ആകുലത എന്നിവയില്‍ പങ്കുചേരാനുള്ള കഴിവാണത്.ക്ലേശിക്കുന്ന മറ്റൊരാളുടെ അവസ്ഥയറിയാന്‍ അതു സഹായിക്കും. വ്യക്തികള്‍ തമ്മിലുള്ള മാനസിക അകലം കുറയും.


തീവ്രദുഃഖത്തില്‍ അകപ്പെട്ടിരിക്കുന്നവരുടെ വികാരങ്ങളുമായി സ്വന്തം വികാരങ്ങളും അനുഭവങ്ങളും ഉള്‍ച്ചേര്‍ത്ത് സഹതപിക്കുന്നതിന് അതു സഹായിക്കും. മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനൊപ്പം അവര്‍ക്ക് പ്രോത്സാഹനവും ദുഃഖങ്ങള്‍ സഹിക്കുന്നതിനുള്ള ശക്തിയും നൽകുന്നതിന് അനുകമ്പാലുവായ ആളെ അതു പ്രേരിപ്പിക്കുന്നു.
ദൈവം കരുണാമയനാണെന്നും ദൈവകാരുണ്യം എപ്പോഴും ജീവിതത്തിലുണ്ടെന്നുമുള്ള അനുഭവം മറ്റുള്ളവര്‍ക്കു പകരാനും അതുവഴി സാധിക്കുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല.

നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ. എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല. നമ്മൾ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകുമ്പോൾ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഒന്നാമതായി, അത് തങ്ങൾക്ക് താങ്ങാനാവുന്നതിൻ്റെ പരമാവധി, വില പിടിച്ചതാവണം. രണ്ട് അവർ ആഗ്രഹിക്കുന്നതോ അവർക്ക് ഉപകാരപ്പെടുന്നതോ ആവണം. സമ്മാനം, കുട്ടികൾക്കാണ് നൽകുന്നതെങ്കിൽ മിക്കവാറും അവർ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും വാങ്ങുന്നത്. പലപ്പോഴും സമ്മാനങ്ങൾക്ക് നമുക്ക് താങ്ങാവുന്നതിലപ്പുറം വിലയുമുണ്ടാവാം. ചുരുക്കം ചിലരെങ്കിലും, കുട്ടികൾ ആഗ്രഹിക്കുകയോ, ഇഷ്ടപ്പെടുകയോ, ചെയ്യുന്നില്ലെങ്കിൽ കൂടെ, തങ്ങൾക്ക് ചെറുപ്പ...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

സ്മൂത്തി കഴിച്ച്‌, ദിവസം സമൂത്താക്കാം; ശീലമാക്കിക്കോളൂ. ഗുണങ്ങള്‍ നിങ്ങളെ തേടിവരും

രാവിലെ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.എല്ലാ ദിവസവും പഴ വർഗങ്ങള്‍ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാല്‍ അതിന്റെ ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. പോഷകസമൃദ്ധമായ സ്മൂത്തികള്‍‌ ഏതൊക്കെയെന്ന് നോക്കാം… ബനാന സ്മൂത്തി വാഴപ്പഴം, ജെറി, നട്സ്, പാല്‍ എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തില്‍‌ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്‌ക്കും സഹായിക്കുന്നു. പൈനാപ്പിള്‍ സ്മൂത്തി ശരീരത്തിന് ഉന്മേ‌ഷദായകവും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിള്‍ സ്മൂത്തി. മാമ്ബഴവും പൈനാപ്പിളും ചേർത്താണ് കൂടുതല്‍‌ പേരും പൈനാപ്പിള്‍ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തില...

ചെറുപയറിനും ചെറുപയർ പൊടിക്കും നിരവധി ഗുണങ്ങൾ ഉണ്ട്

ചെറുപയറിന്റെയും ചെറുപയർ പൊടിയുടെയും ഗുണങ്ങൾ അറിയാമോ...? സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറിയ കുട്ടികള്‍ക്ക് പോലും ചെറുപയര്‍ പൊടി തേച്ച് കുളിപ്പിക്കുന്ന ശീലം പണ്ടുമുതല്‍ക്കേ ഉണ്ട്. കാരണം ചര്‍മ്മസംരക്ഷണത്തില്‍ അ ത്രയേറെ പ്രാധാന്യമാണ് ചെറുപയര്‍ പൊടിക്ക് ഉള്ളത്. സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നുണ്ട് നമ്മളില്‍ പലരും. കാരണം അത്രയേറെ ഗുണങ്ങളാണ് ചെറുപയര്‍ പൊടി നമുക്ക് നല്‍കുന്നത്. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മുഖത്തിന്റെ പ്രശ്‌നങ്ങളാണെങ്കിലും ചര്‍മ്മത്തിന്റെ കാര്യത്തിലാണെങ്കിലും ഏത് അവസ്ഥയിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. കേശസംരക്ഷണത്തിന്റെ കാര്യത്തിലും യാതൊരു പ്രശ്‌നവും ഇല്ലാതെ തന്നെ ചെറുപയര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഇത് ...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...