ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പങ്കാളികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നിലെ ചില രസകരമായ കാരണങ്ങള്‍ അറിയാം


ദമ്പതികള്‍ തമ്മിലുള്ള വഴക്ക് പല വീട്ടിലും ഒരു പുതുമയുള്ള കാര്യമല്ല. ഇണക്കവും പിണക്കവുമായിട്ടാണ് ഒരോ കുടുംബങ്ങളും മുന്നോട്ട് പോകുന്നത്. ചില കുടുംബങ്ങളില്‍ അത് ഏറിയും കുറഞ്ഞും ഇരിക്കും.


ദാമ്ബത്യ ബന്ധത്തില്‍ വഴക്കുകള്‍ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ അതിന്റെ കാരണങ്ങള്‍ പലപ്പോഴും നിസ്സാരമായിരിക്കും.


കറിയില്‍ ഉപ്പ് കൂടിയത് വരെ പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള വഴക്കിന് കാരണമാകുന്നു. എന്നാല്‍ അതിലും നിസ്സാരമായ ചില കാരണങ്ങള്‍ പലപ്പോഴും ദാമ്ബത്യത്തിലെ വഴക്കിന് പിന്നിലുണ്ടാവുന്നു. പങ്കാളികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നിലെ ചില രസകരമായ കാരണങ്ങള്‍ ഉണ്ട്. അവ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.


കാരണം ഇത് നിങ്ങളില്‍ തമാശക്കും കാര്യമായിട്ടും എല്ലാം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ചില ചെറിയ കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കുന്ന ദമ്ബതികള്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് കാരണങ്ങള്‍ എന്നും നമുക്ക് നോക്കാം. ഇത് പലപ്പോഴും കിടപ്പ് മുറിയില്‍ നിന്ന് തന്നെ ആരംഭിക്കുന്ന ചിലതായിരിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.


പലപ്പോഴും വൃത്തിയുടെ കാര്യത്തിലും ഭാര്യയും ഭര്‍ത്താവും ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും വഴക്കുകളും ഉണ്ടാവുന്നു. പലപ്പോഴും പല വീടുകളിലും ഭാര്യയായിരിക്കും വൃത്തിക്കാരി. എന്നാല്‍ ഭര്‍ത്താവിന് വൃത്തി അല്‍പം കുറവായിരിക്കും. അതുകൊണ്ട് തന്നെ ഭാര്യയുടെ സഹായമില്ലാതെ എപ്പോഴും വീടും പരിസരവും വൃത്തിയാക്കിയിടുന്നതിന് ശ്രദ്ധിക്കുക. ഒരു ചെറിയ വഴക്കിനുള്ള സാധ്യതയാണ് പലപ്പോഴും ഭര്‍ത്താവ് അവിടെ ഉണ്ടാക്കുന്നത്. മിനിറ്റുകള്‍ കൊണ്ട് വൃത്തി എന്താണെന്ന് ഭര്‍ത്താക്കാന്‍മാര്‍ പറയുന്നു.


പലപ്പോഴും ഫാനിന്റെ സ്പീഡ് കൂടുന്നതും കുറയുന്നതും എല്ലാം ദാമ്ബത്യത്തിലെ വഴക്കിന് കാരണമാകുന്നുണ്ട്. ഇതെല്ലാം അഭിപ്രായ വ്യത്യാസത്തിലേക്കും ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന വഴക്കിനും മിണ്ടാതിരിക്കുന്നതിനും എല്ലാം കാരണമാകുന്നു. ചിലര്‍ക്ക് സ്പീഡ് വളരെ കൂടുതല്‍ വേണം. ചിലര്‍ക്കാകട്ടെ സ്പീഡ് വേണ്ടേ വേണ്ട. ഇതിനെച്ചൊല്ലി ദമ്ബതികള്‍ തമ്മിലുണ്ടാവുന്ന വഴക്ക് പലപ്പോഴും മുട്ടന്‍ വഴക്കിന് കാരണമാകും എന്നതും ശ്രദ്ധേയമാണ്. നിങ്ങളുടെ കുടുംബത്തില്‍ ഇത്തരം വഴക്കുകള്‍ സാധാരണമാണോ?


എവിടെയെങ്കിലും യാത്ര പോവുന്നതിന് മുന്‍പ് പലപ്പോഴും ദമ്ബതികള്‍ തമ്മില്‍ വഴക്കുണ്ടാവുന്നോ? വസ്ത്രം പാക്ക് ചെയ്യുന്നതും യാത്ര പ്ലാനുകളെക്കുറിച്ചും എല്ലാം പലപ്പോഴും വഴക്കുകളും പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചിരിക്കുമ്ബോള്‍ യാത്ര പ്ലാനുകള്‍ നടത്തുക. ഒരാള്‍ ഒറ്റക്ക് മാത്രം കാര്യങ്ങളെല്ലാം തീരുമാനിക്കുമ്ബോള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വസ്ത്രം വാങ്ങുന്ന കാര്യത്തിലും പാക്ക് ചെയ്യുന്ന കാര്യത്തിലും യാത്ര പ്ലാന്‍ ചെയ്യുന്നതിലും എല്ലാം ശ്രദ്ധിക്കണം. ഇനി എന്തൊക്കെ പ്ലാന്‍ ചെയ്താലും അവസാനം, മിക്ക പുരുഷന്മാര്‍ക്കും ഭാര്യയുടെ വാക്കുകള്‍ അംഗീകരിക്കേണ്ടിവരും.


ടിവിയുടെ ശബ്ദം പോലും പല വിധത്തില്‍ ദാമ്ബത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്. എല്ലാ വീട്ടിലും വൈകുന്നേരം ഭാര്യയും ഭര്‍ത്താവും ടീവി വെക്കുമ്ബോള്‍ ശബ്ദം കൂട്ടി വെക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടാവുന്നു. വാര്‍ത്തകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഭര്‍ത്താവും പലപ്പോഴും മറ്റ് പരിപാടികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയും ശ്രദ്ധിക്കണം. റിമോട്ടില്‍ പോലും തല്ല് പിടിക്കുന്ന ദമ്ബതികള്‍ സാധാരണമാണ്.


ആളുകളെ സംബന്ധിച്ച് വളരെ സന്തോഷത്തില്‍ മുന്നോട്ട് പോകാന്‍ തന്നെയാണ് താല്‍പര്യം. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് പരസ്പരം മനസ്സിലാക്കുകയും വിട്ടുവീഴ്ചകള്‍ ചെയ്യുക എന്നുള്ളതുമാണ്.സന്തുഷ്ടരായ ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടാകുമ്പോഴെല്ലാം, ഇരുവരുടെയും സന്തോഷത്തിന് ഉതകുന്ന ഒരു പരിഹാരം കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നു. ഒരു ബന്ധം യഥാര്‍ത്ഥത്തില്‍ രണ്ട് വ്യക്തികള്‍ ചേര്‍ന്നതാണെന്ന് അവര്‍ നന്നായി മനസ്സിലാക്കുന്നു. അതിനാല്‍ ഒരു ബന്ധത്തില്‍ രണ്ട് പേരുടെയും സന്തോഷം ഒരുപോലെ പ്രധാനമാണ്.