നമ്മളില്‍ പലരും കോഫി പ്രിയരാണ്. രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റില്‍ കാപ്പി കുടിക്കുന്ന ശീലം നമ്മളില്‍ പലർക്കുമുണ്ട്.
രാവിലെ എഴുന്നേറ്റയുടനെ വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് ചിലർക്ക് പതിവായിരിക്കും. എന്നാലേ ഒരുണർവ് ലഭിക്കൂ. എന്നാൽ ആ ശീലം മാറ്റാൻ സമയമായി. കാപ്പി കുടിച്ചാൽ ഒരുപാട് ഗുണങ്ങൾ ലഭിക്കുമെങ്കിലും അതിന്റെ ദോഷവശങ്ങളും അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.
ദഹനപ്രശ്നങ്ങൾ...
കാപ്പി വയറിനുള്ളിലെ ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം ഉത്തേജിപ്പിക്കുന്നു. ഇതുമൂലം ശരീരത്തിന്റെ ദഹന സംവിധാനത്തിന് ദോഷകരമാകുന്ന സ്റ്റോമ ആസിഡ് കൂടുതൽ ഉത്പാദിപ്പിക്കപ്പെടും. ഇത് ദഹനമില്ലായ്മ, തടി, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു.
സ്ത്രീകൾ ശ്രദ്ധിച്ചോളൂ
സ്ത്രീകൾ വെറുംവയറ്റിൽ കാപ്പികുടിക്കുന്നത് മൂലം അവരുടെ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് വർധിക്കുന്നു. ഇത് അണ്ഡോത്പാദനത്തെ ബാധിക്കാൻ കാരണമാകുന്നു എന്നാണ് പഠനം പറയുന്നത്.
ഉറക്ക പ്രശ്നം
പൊതുവെ സ്ട്രെസ് ഹോർമോണുകളുടെ അളവ് രാവിലെ കൂടുതലും വൈകുന്നേരങ്ങളിൽ കുറവുമായിരിക്കും. എന്നാൽ രാവിലെ വെറുംവയറ്റിൽ കാപ്പി കുടിക്കുമ്പോൾ കോർട്ടിസോളിന്റെ അളവ് കുറയുന്നതിന് പകരം കൂടുകയാണ് ചെയ്യുന്നത്. ഉയർന്ന അളവിലുള്ള കോർട്ടിസോൾ ശരീരഭാരം കൂടാനും ഉറക്കപ്രശ്നങ്ങൾക്കും കാരണമാകുന്നു.
രക്തസമ്മർദം കൂടുന്നു...
ഉയർന്ന രക്തസമ്മർദമുള്ളവർക്ക് കാപ്പി കുടിമൂലം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. കഫീന്റെ അമിത ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നിരിക്കെ അമിത രക്തസമ്മർദമുള്ളവർ ദിവസവും രണ്ട് കപ്പോ അതിലധികമോ കാപ്പി കുടിക്കുന്നത് പാടേ ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിര്‍ദേശിക്കുന്നത്. ജപ്പാനിലെ ഒസാക യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് മെഡിസിനും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയും സംയുക്തമായി നടത്തി പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കാപ്പിക്ക് പകരം?
രാവിലെ എഴുന്നറ്റേയുടനെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക. കാരണം മണിക്കൂറുകളോളം നമ്മൾ ഉറങ്ങുമ്പോൾ ശരീരത്തിനാവശ്യമായ വെള്ളം ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ എഴുന്നേറ്റയുടനെ വെള്ളം കുടിക്കുന്നത് നമ്മളെ എപ്പോഴും ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്നു.
ഇഞ്ചി വെള്ളം
വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. വിശപ്പ് നിയന്ത്രിക്കാനും ഇഞ്ചി സഹായിക്കുന്നു. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും.
നാരങ്ങ വെള്ളം
വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും. നാരങ്ങാനീരിലെ സിട്രിക് ആസിഡ് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കും. രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാനും സഹായിക്കും.
മഞ്ഞള്‍ വെള്ളം
മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും വയറ് നന്നായി വൃത്തിയാക്കുകയും ചെയ്യുന്നു. 'കുർക്കുമിൻ' എന്ന സംയുക്തം മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അധികം കൊഴുപ്പ് കുറയ്ക്കുന്നു.
രാവിലെ വെറും വയറ്റിൽ വെള്ളമൊഴിച്ച് ബാക്കിയുള്ളതൊക്കെ സ്ഥിരമായി കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.