സമ്പത്തിനോടുള്ള ആർത്തി മനുഷ്യ സഹജമാണ്.
പണം എത്ര കിട്ടിയാലും മതിയാകില്ല. എത്ര കിട്ടിയാലും വീണ്ടും വീണ്ടും വേണം. ഒന്നു കിട്ടുമ്പോൾ ഒരു പൂവനം വേണമെന്ന് ആഗ്രഹിക്കും. കിട്ടിയാലോ എന്തു ചെയ്യണമെന്ന ധാരണയും കാണില്ല. ധൂർത്തടിച്ച് ചെലവഴിക്കും.
ഇങ്ങനെ ധാരാളിത്തം കാണിക്കുന്നത് ആവശ്യം ഉണ്ടായിട്ടായിരിക്കില്ല. മറ്റുള്ളവരുടെ മുന്നിൽ ആളാകണം. ആവശ്യത്തിലധികം പണം ചെലവഴിക്കുന്നതിലൂടെ മറ്റുള്ളവരുടെ മുന്നിൽ പേരെടുക്കാനുള്ള ശ്രമമാണ്.
ചിലർ പിരിവ്കാർക്ക് അവർ പ്രതീക്ഷിക്കുന്നതിലധികം സംഭാവന നൽകും. ഹോട്ടലുകളിൽ കയറിയാൽ വലിയ തുക ടിപ്പു നൽകും . ഇതൊക്കെ തന്നിലെ കുറവുകൾ മറ്റുള്ളവരിൽ നിന്നു മറക്കാനുള്ള വഴിയാക്കുകയാണ്.
ശരാശരി പണമുള്ളവർ പോലും തന്റെ മഹത്വം ഇങ്ങനെയെങ്കിലും മറ്റുള്ളവർ മനസ്സിലാക്കട്ടെ എന്നാണ് ചിന്തിക്കുന്നത്. ഈ ചിന്തകൾ വ്യക്തിത്വമുള്ളവർക്കു ചേർന്നതല്ല.
ധനം ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നതിലൂടെയാണ് സാമ്പത്തിക സുരക്ഷിതത്വവും സമൂഹ്യ നന്മയും ഉണ്ടാകുന്നത്.
വരവറിയാതെ ചെലവ് ചെയ്യുന്ന ഇടങ്ങളിൽ പരാധീനതയും ദാരിദ്ര്യവും ഒഴിയില്ല. അതു പ്രകൃതിയുടെ നിയമമാണ് ' മോശമായ രീതികളിലൂടെ പണമുണ്ടാക്കി മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ധാരാളം ചിലവഴിക്കുന്നതിലൂടെ ശരിയായ മാനസിക സന്തോഷം ലഭിക്കില്ല. പുരോഗതി കൈവരില്ലാ എന്നതാണ് സത്യം ഈ കാര്യം ഏവരും തിരിച്ചറിയണം.
കഴിവുകളും ഏവർക്കു ഉണ്ടാകാം. തൻറെ കഴിവുകളെ
മറ്റുള്ളവരുമായി പങ്കു വെക്കുമ്പോൾ മൊത്തത്തിൽ ഐശ്വര്യം കടന്നുവരും. ഈ ആശയം വെച്ച് മനസിനെ പാകപ്പെടുത്തണം ചെറുപ്പത്തിലേ അധ്വാനശീലം ഉണ്ടാകണം. ആ ശീലം ഉണ്ടാകുമ്പോൾ മുതലിറക്കുന്നതിന്റെ നൂറിരട്ടി പകരമായി കിട്ടും.
സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം എന്ന പഴമൊഴി ഓർക്കുക. ബുദ്ധിപൂർവ്വം വിഭവങ്ങളെ സമാഹരിക്കാനും ശരിയായി ഉപയോഗിക്കുവാനും കഴിഞ്ഞാൽ ഐശ്വര്യo നാം അറിയാതെ വന്നുചേരും. അതിനാൽ അഹന്തയും പൊങ്ങച്ചവും ഒഴിവാക്കുക.
KHAN KARICODE
CON : PSYCHOLOGIST