ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അമിതമായും അനാവശ്യമായും ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് വൻ അപകടമെന്ന് പഠന റിപ്പോർട്ട് പുറത്ത്


നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത അവസ്ഥയിൽ  അമിതമായും അനാവശ്യമായും ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് വൻ അപകടമെന്ന് പഠന റിപ്പോർട്ട്.


ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്ന സൂപ്പർബഗ്ഗുകള്‍ മരണകാരണമായേക്കുമെന്നാണ് ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ നിരന്തരം എത്തുമ്ബോള്‍ അതിനെ നമ്മുടെ ശരീരം തന്നെ ചെറുക്കുകയും എത്ര വലിയ അളവില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാലും രോഗം മാറാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. 


ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്ന സൂപ്പർബഗ്ഗുകളാണ് ഇതിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്. ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ തുടങ്ങി എന്തും സൂപ്പർബഗ്ഗുകള്‍ ആകാമെന്നും ഗ്ലോബല്‍ റിസർച്ച്‌ ഓണ്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ്  പ്രോജക്‌ടിന്റെ പുതിയ പഠന റിപ്പോർട്ടില്‍ പറയുന്നു. വരുന്ന 25 വർഷത്തിനുള്ളില്‍ ഏകദേശം 40 ദശലക്ഷം ആളുകള്‍ സൂപ്പർബഗുകള്‍ കാരണം മരിക്കാമെന്നാണ് ലാൻസെറ്റ് എന്ന ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.


പ്രതിരോധ കുത്തിവയ്പ്പിന്റെയും ശുചിത്വത്തിന്റെയും പുരോഗതി കാരണം വളരെ ചെറിയ കുട്ടികളില്‍ മരണനിരക്ക് കുറഞ്ഞുവരികയാണ്. എന്നാല്‍, മുതിർന്നവരില്‍ ഇത് വിപരീതമാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലിന് പിന്നാലെ സൂപ്പ‌ർബഗുകളുടെ ആഘാതം കുറച്ച്‌ മരണത്തില്‍ നിന്നും രോഗിയെ രക്ഷപ്പെടുത്താൻ എന്തെല്ലാം ചെയ്യാം എന്ന ഗവേഷണം ആരംഭിച്ചിട്ടുണ്ട്.


204 രാജ്യങ്ങളില്‍ നിന്നും 520 ദശലക്ഷം ജനങ്ങളുടെ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇവർ റിപ്പോർട്ട് തയ്യാറാക്കിയത്. 1990 മുതല്‍ 2021 വരെയുള്ള മരണസംഖ്യകളും കണക്കിലെടുത്താണ് 2050നുള്ളില്‍ സൂപ്പർബഗ്ഗുകള്‍ കാരണം എത്രപേർ മരണപ്പെടും എന്ന കണക്കുകള്‍ അവർ പ്രവചിച്ചത്. 22 രോഗാണുക്കള്‍, 84 തരം മരുന്നുകള്‍, മെനിഞ്ചൈറ്റിസ് പോലുള്ള 11 തരം പകരുന്ന രോഗങ്ങള്‍ എന്നിവയും പരിശോധിച്ചു.


1990നും 2021നും മദ്ധ്യേ ദശലക്ഷക്കണക്കിന് ജനങ്ങളാണ് സൂപ്പർബഗ്ഗുകള്‍ കാരണം മരണപ്പെട്ടത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ സൂപ്പർബഗ്ഗുകള്‍ കാരണമുണ്ടാകുന്ന മരണനിരക്ക് 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. ശിശുക്കളില്‍ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കുത്തിവയ്‌പ്പുകള്‍ ഫലം കണ്ടുതുടങ്ങിയതായാണ് പഠനത്തില്‍ പറയുന്നത്. എന്നിരുന്നാലും കുട്ടികളുടെ ശരീരത്തില്‍ സൂപ്പർബഗ്ഗുകള്‍ എത്തിക്കഴിഞ്ഞാല്‍, പിന്നീടുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിച്ച്‌ ഭേദമാക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.


70 വയസ് കഴിഞ്ഞവരില്‍ സൂപ്പർബഗ്ഗുകള്‍ കാരണമുണ്ടാകുന്ന മരണം 80 ശതമാനത്തിലധികം വർദ്ധിച്ചു. 2019നെ അപേക്ഷിച്ച്‌ 2021ല്‍ മരണനിരക്ക് കുറവാണ്. കൊവിഡ് കാലത്തുണ്ടായ നിയന്ത്രണങ്ങളും നടപടികളും കാരണമുണ്ടായ താല്‍ക്കാലിക മാറ്റമാണിതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്.


വരുന്ന 25 വർഷം സൂപ്പർബഗ്ഗുകള്‍ കാരണമുണ്ടാകുന്ന മരണനിരക്ക് കുത്തനെ ഉയരുമെന്നാണ് പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. സബ്-സഹാറൻ ആഫ്രിക്ക, ഏഷ്യയുടെ തെക്കും കിഴക്കും, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലുള്ള ജനങ്ങളെയാവും സൂപ്പർബഗ്ഗുകള്‍ ബാധിക്കുക. അതേസമയം, രോഗങ്ങള്‍ വരുമ്ബോള്‍ ശരിയായി ചികിത്സ തേടിയാല്‍ 2050ഓടെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

മോട്ടിവേഷൻ ചിന്തകൾ

തിരിച്ചറിവുകളാണ് യഥാർത്ഥ ശരികൾ. ആ ശരികളാണ് നമ്മളെ തെറ്റുകളിൽ നിന്ന് സംശുദ്ധീകരിക്കുന്നതും നന്മയിലേക്ക് വഴി നടത്തുന്നതും.സ്വയം തിരിച്ചറിവുകളിലൂടെ മാത്രമാണ് തെറ്റുകളിൽ നിന്നുള്ള മോചനം സാധ്യമാവൂ..തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അറിവുള്ളവർ സ്വയം തിരുത്തും .അറിവില്ലാത്തവർ തർക്കിച്ചുകൊണ്ടേയിരിക്കും. മനുഷ്യജീവിതം തന്നെ തെറ്റിൽ നിന്നും ശരിയിലേക്കുള്ള യാത്രയാണ്. തെറ്റുകൾ സംഭവിച്ചെന്നിരിക്കും. തിരുത്താനും സ്വയം നന്നാകാനുമുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ചിന്തകളും വാക്കും പ്രവൃത്തിയും നന്മകൾ നിറഞ്ഞതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതാണ് ആത്യന്തികമായി വിജയത്തിലേക്കുള്ള വഴി. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുകയും അത് അംഗീകരിക്കുകയുമാണ് . ഏറ്റവും എളുപ്പമുള്ള സംഗതി മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി പ്രചരിപ്പിക്കലാണ്. ചെയ്യരുതാത്തത് ചെയ്യുന്നത് മാത്രമല്ല ചെയ്യേണ്ട സമയത്ത്ചെയ്യാതിരിക്കുന്നതും തെറ്റ് തന്നെയാണ് . മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണിത്. അവർക്ക് മറ്റുള്ളവർ തെറ്റായ വഴിയിലൂടെയാണെന്നത് വളരെ എളുപ്പത്തിൽ മനസ്സിലാവും.എന്നാൽ താനും...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

പൈല്‍സിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം; ചില മാര്‍ഗ്ഗങ്ങള്‍ ഇതാ, വീട്ടില്‍ തന്നെ ചെയ്യാം

നമ്മുടെ മലദ്വാരത്തിലെ സിരകളിലുണ്ടാകുന്ന വീക്കവും വികാസവും മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് പൈല്‍സ്, അഥവാ മൂലക്കുരു. മലബന്ധപ്രശ്നം ഉള്ളവരില്‍, അല്ലെങ്കില്‍ ദീർഘനേരം ടോയ്ലറ്റില്‍ ഇരിക്കുന്നവരില്‍, അതുപോലെ, ഗർഭിണികളില്‍, ഭലദ്വാരത്തിലെ അണുബാധ, ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രായം കൂടുന്നത് എന്നിവയെല്ലാം പൈല്‍സ് വരുന്നതിന് കാരണങ്ങളാണ്. ലക്ഷണങ്ങള്‍? മലവിസർജ്യ സമയത്തോ, അല്ലെങ്കില്‍ അതിനുശേഷമോ മലദ്വാരത്തില്‍ നിന്നും രക്തം വരുന്നത് പൈല്‍സിന്റെ ലക്ഷണമാണ്. അതുപോലെ, മലദ്വാരത്തിന് ചുറ്റിലും ചൊറിച്ചില്‍, മലദ്വാരത്തില്‍ ഒരു ചെറിയ ഇറച്ചി കഷ്ണം പുറത്തേയ്ക്ക് തുറിച്ച്‌ വരുന്നത്, മുഴകള്‍ പോലെ അനുഭവപ്പെടുന്നത്, അതുപോലെ, മലവിസർജ്യ സമത്ത് അസ്വസ്ഥത എന്നിവയെല്ലാം തന്നെ പൈല്‍സിന്റെ ലക്ഷണങ്ങളാണ്. വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തല്ലാം  പൈല്‍സ് അഥവാ മൂലക്കുരു ഉള്ളവരാണ് നിങ്ങളെങ്കില്‍, ഇതിന്റെ വേദന കുറയ്ക്കാനും, അതുപോലെ, പൈല്‍സ് മാറ്റിയെടുക്കാനും സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം. ഇതില്‍ ആദ്യത്തേത്, ഒരു വീതി കൂടിയ ഒരു പാത്രത്തില്‍ ചെറിയ ചൂടോടുകൂടിയ വെള്ളം അത്യാവശ്യം ഒഴിക്കുക. ഇതിലേയ്...

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം ശരീര ഭാരം കുറയ്ക്കാന്‍ ഉപകരിക്കുന്ന പല വഴികളുമുണ്ട് ഇന്ന്. ശരീരഭാരവും വയറും കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ആവശ്യമാണ്. പൈസ അധികം ചെലവില്ലാതെ കാര്യം സാധിക്കുന്ന വഴികളാണ് നമ്മളെല്ലാം തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്‌. ഇങ്ങനെ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങൾ നമുക്ക് കാര്യമായി ചെലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇവ തടിയും വയറും കുറയ്ക്കുമെന്ന് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ നൽകുകയും ചെയ്യുന്നു. എങ്ങനെയെന്ന് നോക്കാം മഞ്ഞള്‍ വെള്ളം കുടിക്കാം...  ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന...

മോട്ടിവേഷൻ ചിന്തകൾ

വിമർശനം എന്നുള്ളത് ഒരു സാർവത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ, ആരും തന്നെ ഉണ്ടാകില്ല. വികൃതികൾ മാത്രമല്ല സുകൃതികളും വിമർശിക്കപ്പെടുന്നു. നന്മയും ഔന്നത്യവുമുള്ളവർ കൂടുതൽ വിമർശിക്കപ്പെട്ടു എന്നും വരാം. നാമെല്ലാം തന്നെ എപ്പോഴെങ്കിലും വിമർശകവേഷം കെട്ടാത്തവരല്ല. അതുകൊണ്ട് വിമർശകരും വിമർശനവും നമ്മിൽ കൗതുകമുണർത്തുന്നു. നമ്മിൽ ചിലർ വളരെ കനിവോടും കരുതലോടും പരിമിതമായി വിമർശനം നടത്തുന്നവരാകാം. മറ്റു ചിലർ രൂക്ഷമായും നിർദാക്ഷിണ്യവും വിമർശനശരം തൊടുക്കുന്നവരാകും. മേന്മ നടിക്കുന്നവരും അഹന്തയിൽ രമിക്കുന്നവരും വിമർശനം സ്വഭാവമായി മാറ്റിയവരാകും.  ഒരു സംഭവം ഇങ്ങനെ ; ടാക്സിയിലേക്ക്‌ ഒരാൾ പാഞ്ഞു കേറി. ‘എയർപോട്ടിലേക്ക്‌, വേഗം!’ എന്നുകേട്ട പാടേ ഡ്രൈവർ വണ്ടിവിട്ടു.‌ പെട്ടെന്നൊരു വണ്ടി ഒട്ടും ശ്രദ്ധയില്ലാതെ കേറി വന്നു‌. സെകൻഡുകളുടെ വ്യത്യാസത്തിലാണ്‌ അപകടം ഒഴിവായത്‌. എന്നിട്ടും, തെറ്റുമുഴുവൻ അയാളുടെ ഭാഗത്തായിട്ടും ടാക്സിക്കാരനോട്‌ ആ ഡ്രൈവർ ചൂടായി.... പക്ഷേ, ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വെറുതേയൊന്നു നോക്കി, ‌ക...

ദിവസവും ബിസ്ക്കറ്റും ചോക്ലേറ്റും, കുട്ടികള്‍ക്ക് മധുരം നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കുട്ടികളുള്ള വീടുകളില്‍ നല്ല അരങ്ങാണ്. കുസൃതി കുറുമ്ബുകളുടെ പിന്നാലെ ഓടാൻ തന്നെ ആരെയെങ്കിലും പ്രത്യേകം നിർത്തണമല്ലേ. ഈ ഓട്ടത്തിനിടെ അവർക്കു നല്‍കുന്ന ഭക്ഷണത്തിലും വേണം അല്‍പം ശ്രദ്ധ. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഐസ്ക്രീം, ചോക്ലേറ്റ്, ജ്യൂസ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലാണ് അവരുടെ ആവേശം. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ അവര്‍ ബോധവാന്മാരിയിരിക്കണമെന്നില്ല. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികളില്‍ പെട്ടെന്ന് ഊർജ്ജ നിലകളില്‍ വർധനവുണ്ടാക്കുന്നു. ഇത് കുട്ടികളെ ഹൈപ്പർ ആക്റ്റീവ് ആക്കും. പിന്നീട് അവരില്‍ ഇത് മാനസികാലസ്ഥയില്‍ മാറ്റം വരുത്താം. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലാകട്ടെ കലോറിയുടെയും ആഡഡ് ഷുഗറിന്റെയും അളവു വളരെ അധികം കൂടുതലായിരിക്കും. അവധിക്കാലത്ത് മധുരത്തോട് നോ പറയാതെ തന്നെ കുട്ടികള്‍ക്ക് ഹെല്‍ത്തിയായ ഭക്ഷണം നല്‍കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ മാറ്റങ്ങള്‍ പുറത്തുനിന്ന് വാങ്ങുന്ന പായ്ക്ക് ഫുഡിന് പകരം സീസണല്‍ ഫ്രൂട്സ് ആയ മധുരമുള്ള ചക്ക, മാങ്ങ പോലുള്ളവ നല്‍കാം. എനല...

മോട്ടിവേഷൻ ചിന്തകൾ

കോപം നമ്മുടെ ദുർബ്ബലതയാണ്.ക്ഷമയും വിവേകവുമാണ് അതിന്റെ മറുമരുന്ന്.കോപം വന്നാൽ സ്വയം നിയന്ത്രിക്കണം.ദേഷ്യം അടങ്ങിയ ശേഷം വിവേകപൂർവ്വം ചിന്തിക്കുക . അപ്പോൾ കോപത്തിന്റെ നിസ്സാരത നമുക്ക് മനസ്സിലാവുകയും ക്ഷമയുടെ മഹത്വം ബോധ്യപ്പെടുകയും ചെയും. "അതിവേഗത ആപത്ത്.." ഇത് നമ്മുടെ മനസ്സിന് കൂടി ബാധകമാവുന്ന നിയമമാണ്. നിയന്ത്രണാതീതമായ വാഹനത്തിനും നിയന്ത്രണമില്ലാത്ത മനസ്സിനും ശരവേഗം ആയിരിക്കും.അവ മൂലം ഉണ്ടാകുന്ന നാശം പിന്നീട് ശരിപ്പെടുത്താൻ കഴിഞ്ഞെന്നുവരില്ല. കോപം നിയന്ത്രിക്കുക. പരിഹാരം ഇല്ലാത്ത അധമവികാരമാണ് അനാവശ്യമായ കോപം. ക്രോധം മൂലം സംഭവിക്കുന്ന തെറ്റുകൾ പിന്നീട്‌ നമുക്ക്‌ തിരുത്താനൊ , പരിഹരിക്കാനോ സാധിച്ചെന്ന് വരില്ല.  ക്ഷിപ്രകോപി ആത്മനാശത്തിനും ചുറ്റുമുള്ളവരുടെ വിനാശത്തിനും കാരണമാകും. ഇവർ മറ്റുള്ളവരുടെ മനസ്സിലേല്പിക്കുന്ന മുറിവുകൾ ഉണക്കാൻ പറ്റിയ ഒരു മരുന്നും ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല .  കോപിക്കുന്നവർ ചെയ്യുന്ന പ്രവൃത്തികൾ പൊട്ടിച്ചിതറിയ കണ്ണാടി പോലെയാണ്‌.  എത്ര സുന്ദരമായി അത് കൂട്ടിച്ചേർത്താലും ചില വടുക്കൾ ശേഷിക്കും. ഒരു കോപത്തിന് ചിലപ്പോൾ മൂന്നോ നാലോ മിനിറ്റ് മാത്രമേ ആയ...