ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കിണര്‍വക്കില്‍ കുഞ്ഞിനെ കൈയില്‍ തൂക്കി റീല്‍ ചെയ്യുന്ന അമ്മയുടെ വീഡിയോ വൈറലായി


ഇന്ന് റീലുകളിലൂടെ ഇന്റര്‍നെറ്റില്‍ എങ്ങനെ വൈറലാകാം എന്ന് ചിന്തിക്കുന്ന ആളുകള്‍ക്കിയിലാണ് നാം ജീവിക്കുന്നത്.


ചിലര്‍ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ ചിത്രീകരിച്ച്‌ റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ പ്രശസ്തി ആര്‍ജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ എന്ത് അഭ്യാസ പ്രകടനങ്ങള്‍ നടത്തിയും വൈറലാകാന്‍ ശ്രമിക്കുന്നു. ബൈക്ക് സ്റ്റണ്ട് നടത്തിയും, പൊതുസ്ഥലങ്ങളില്‍ നൃത്തം ചെയ്തും, അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ സാഹസികത കാണിച്ചുമൊക്കെയാണ് ഇക്കൂട്ടരുടെ റീല്‍സ് ഷൂട്ട്. ജീവന്‍ പണയപ്പെടുത്തിയുളള ഇത്തരം പ്രവണതകള്‍ പലപ്പോഴും ഗുരുതര സാഹചര്യത്തിലേക്കോ മരണത്തിലേക്കോ വരെ നയിച്ചെന്നുവരും. മാത്രമല്ല ചിലപ്പോൾ ഒന്നുമറിയാത്ത പാവങ്ങൾ കൂടി ഇവരുടെ ഈ ഭ്രാന്തിൽ ജീവൻ പൊരിയാൻ സാധ്യതയുണ്ട്.


പല തവണ ഇത്തരം പ്രവണതകള്‍ക്കെതിരെ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടും ആളുകള്‍ ഇതൊന്നും വകവയ്ക്കാറില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. കിണറിന്റെ വക്കിലിരുന്ന് സ്വന്തം കുഞ്ഞിനെ ഒറ്റക്കൈയ്യില്‍ തൂക്കിയിട്ട് റീല്‍സ് ഷൂട്ട് ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇത്. വീഡിയോ കണ്ട് കാണികളില്‍ പലരും ഞെട്ടിത്തരിച്ചു.


എക്സ് അക്കൗണ്ടാണ് ചങ്കിടിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീ കിണറിനുള്ളിലേക്ക് കാലിട്ട് അതിന്റെ വക്കിലിരിക്കുന്നതാണ് കാണുന്നത്. ഈ സ്ത്രീയുടെ കൈയ്യില്‍ ഒരു പിഞ്ചുകുഞ്ഞുമുണ്ട്. ആശ്ചര്യപ്പെടുത്തുന്ന കാര്യം എന്തെന്നാല്‍ കുഞ്ഞിനെ തന്റെ ഒറ്റക്കൈകൊണ്ട് പിടിച്ച്‌ യുവതി കിണറ്റിനുള്ളിലേക്ക് തൂക്കിയിട്ടിരിക്കുകയാണ്. തുടര്‍ന്ന് പാട്ടിനൊത്ത് അവര്‍ മറുകൈകൊണ്ട് നൃത്തം ചെയ്യുന്നതാണ് കാണുന്നത്. പാട്ടിനനുസരിച്ച്‌ കുഞ്ഞിനെ കൈകള്‍ മാറി മാറി പിടിക്കുന്നതും മറു കൈകൊണ്ട് സ്ത്രീ നൃത്തം ചെയ്യുന്നതുമാണ് റീല്‍സിലുടനീളം കാണുന്നത്.


അപകടസാധ്യതപോലും കണക്കിലെടുക്കാതെയാണ് ഈ അമ്മ കുട്ടിയെ അശ്രദ്ധമായി പിടിച്ച്‌ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. കുട്ടി ആകട്ടെ എന്താണ് നടക്കുന്നതെന്ന് പോലുമറിയാതെ ഭയം കൊണ്ട് യുവതിയുടെ കാലില്‍ മുറുകെ പിടിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ കുട്ടി കാലുകള്‍ ഇട്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം.


നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കിടയില്‍ വൈറലായി മാറിയത്. നിരവധി ആളുകളാണ് യുവതിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്. കുട്ടിയുടെയും അവളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുപകരം ഏതാനും സെക്കന്‍ഡുകള്‍ വരെ നീളുന്ന ഷോര്‍ട്ട് റീലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനെ കാണികള്‍ വിമര്‍ശിച്ചു. 'ഇന്നത്തെ ലോകത്ത് ഒരു അമ്മ എന്നതിലുപരി ഇന്റര്‍നെറ്റ് പ്രശസ്തി പ്രധാനമാണ്. ഇത് വളരെ സങ്കടകരമാണ്,' എന്ന് ഒരു ഉപഭോക്താവ് കുറിച്ചു. കുട്ടിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ യുവതിക്കെതിരെ നടപടി വേണമെന്ന് ഭൂരിഭാഗം ആളുകളും ആവശ്യപ്പെട്ടു.


എങ്ങനെയാണ് ഈ സ്ത്രീയെ റീല്‍ സംസ്‌കാരം സ്വാധീനിച്ചതെന്നും വീഡിയോകള്‍ സൃഷ്ടിക്കുന്നതിനായി കുട്ടിയുടെ ജീവന്‍ പോലും അപകടത്തിലാക്കാന്‍ അവള്‍ക്കെങ്ങനെ മനസ്സുവന്നു എന്നുമാണ് പലരും ചോദിച്ചത്. 'ഇത് ശരിക്കും അസുഖമാണ്, അവള്‍ക്ക് അതിനുള്ള ശിക്ഷ ലഭിക്കണമെന്നാണ് മറ്റൊരാള്‍ ആവശ്യപ്പെട്ടത്.





ഈ സ്ത്രീയെ വീട്ടിൽ കയറി അടിക്കണമെന്നും, ഇവരുടെ വീട്ടിൽ ഇവരെ നിയന്ത്രിക്കാൻ ആരുമില്ലേ എന്നും ഒരു ഉപവാക്താവ് അഭിപ്രായപ്പെട്ടു. കുട്ടിയുടെ അച്ഛൻ എന്തിനാണ് കാത്തുനിൽക്കുന്നത് എന്നും കുട്ടിയെ ഇവരിൽ നിന്ന് രക്ഷിക്കണമെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

സ്മൂത്തി കഴിച്ച്‌, ദിവസം സമൂത്താക്കാം; ശീലമാക്കിക്കോളൂ. ഗുണങ്ങള്‍ നിങ്ങളെ തേടിവരും

രാവിലെ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.എല്ലാ ദിവസവും പഴ വർഗങ്ങള്‍ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാല്‍ അതിന്റെ ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. പോഷകസമൃദ്ധമായ സ്മൂത്തികള്‍‌ ഏതൊക്കെയെന്ന് നോക്കാം… ബനാന സ്മൂത്തി വാഴപ്പഴം, ജെറി, നട്സ്, പാല്‍ എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തില്‍‌ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്‌ക്കും സഹായിക്കുന്നു. പൈനാപ്പിള്‍ സ്മൂത്തി ശരീരത്തിന് ഉന്മേ‌ഷദായകവും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിള്‍ സ്മൂത്തി. മാമ്ബഴവും പൈനാപ്പിളും ചേർത്താണ് കൂടുതല്‍‌ പേരും പൈനാപ്പിള്‍ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തില...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?.

ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?. ദാമ്പത്യ ജീവിതം സുന്ദരമായ ഒരു കൂട്ടായ്മയാണ്. പക്ഷേ ദമ്പതികൾ തമ്മിലുളള പൊരുത്തകേടുകൾ മൂലം 42 ശതമാനം വിവാഹങ്ങളും വേർപിരിയലിലേക്കു നിങ്ങുന്നു. കുടുംബ കോടതികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പൊരുത്തക്കേടുകൾ ഒഴിവാക്കാനെന്താണ് വേണ്ടിയിരിക്കുന്നത്.? പങ്കാളിയെ കുറ്റം പറയാതിരിക്കുക എന്നതാണ് ആദ്യ വഴി. കുറ്റം പറയാത്ത പങ്കാളിയെ ആരായാലും ഇഷ്ടപ്പെടും.തെറ്റുകൾ സ്നേഹപൂർവ്വം തിരുത്തിയാൽ അതവർ മാനിക്കും. കുറ്റം പറയുന്നവർ വിചാരിക്കുന്നത് താൻ പറയുന്നത് നല്ലതിനു വേണ്ടിയല്ലേ എന്നാണ്. പങ്കാളിയുടെ മനസ്സിലെ ഉദ്ദേശം ശുദ്ധമായിരിക്കാം. പക്ഷേ സംഭവിക്കുന്നത് മറിച്ചാകാം. ഇന്നത്തെ ഓൺലൈനിലെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക എങ്ങനെ ഇരിക്കണം , നടക്കണം .എന്തു വസ്ത്രം ധരിക്കണം , എന്നിങ്ങനെ നിസ്സാര കാര്യങ്ങളെക്കുറിച്ച് പിന്നെയും പിന്നെയും നിർദ്ദേശങ്ങളുമായി പുറകേ നടന്നാൽ അനുസരിക്കാൻ തോന്നുകയില്ലല്ലോ? ആണായാലും പെണ്ണായാലും ആകൃതിയിലും പെരുമാറ്റത്തിലും വ്യത്യസ്ഥരായിരിക്കും ചില പ്രത്യേക രീതിയിലെ അവർക്ക് പെരുമാറാനും ചിന്തിക്കാനു...

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ ചട്ടിപ്പത്തിരി. ചേരുവകൾ   ചിക്കൻ - 300 ഗ്രാം  മൈദ - 1 കപ്പ്‌  സവാള - 2 എണ്ണം  ഇഞ്ചി - ചെറിയ കഷ്ണം  വെളുത്തുള്ളി - 5 അല്ലി  മുട്ട - 3 എണ്ണം  ഉപ്പ് - ആവശ്യത്തിന്  തയാറക്കുന്ന വിധം   ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം.  ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാ...

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍ ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണ് ഇത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം.രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കലും, അമിത ഭക്ഷണവുമെല്ലാം ചില കാരണങ്ങൾ ആണ് ഹൃദയത്തെ ആരോഗ്യത്തോടെയും ശക്തമായും കാത്ത് സൂക്ഷിക്കാന്‍ ഇനി പറയുന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍ ജീവിതക്രമത്തിന്‍റെ ഭാഗമാക്കാം. ബെറിപഴങ്ങള്‍   സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ വ്യത്യസ്ത നിറങ്ങളില്‍ ഇന്ന് ലഭ്യമാണ്. ഇവ രുചിമുകുളങ്ങളെ മാത്രമല്ല ഹൃദയത്തെയും സന്തോഷിപ്പിക്കും. ഈ ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കും. പച്ചയ്ക്കോ, പ്രഭാത ഭക്ഷണത്തിനൊപ്പമോ സ്മൂത്തിയായോ ഒക്കെ ബെറി പഴങ്ങള്‍ കഴിക്കാവുന്നതാണ്.    വാള്‍നട്ടുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് വാള്‍നട്ടുകള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. വാൾനട്ടിലെ ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...