ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


സ്വയം വിശ്വസിക്കുക എന്നതാണ് വിജയത്തിന്റെ ആദ്യ പടി. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണമായ വിശ്വാസമുണ്ടെങ്കിൽ മാത്രമേ മറ്റുള്ളവർ നിങ്ങളെ വിശ്വസിക്കുകയുള്ളൂ. നിങ്ങളുടെ കഴിവുകളിൽ സംശയം തോന്നാറുണ്ടെങ്കിൽ, ഒരു നിമിഷം കണ്ണടച്ച്, നിങ്ങൾ ഇതുവരെ നേടിയ ചെറിയ വിജയങ്ങൾ ഓർത്തെടുക്കുക.

ഓരോ വീഴ്ചയും ഒരു പാഠമാണ്, അത് നിങ്ങളെ കൂടുതൽ ശക്തനാക്കുന്നു. ഭയം തോന്നുമ്പോൾ ധൈര്യമായി മുന്നോട്ട് പോവുക. കാരണം, ആത്മവിശ്വാസത്തോടെയുള്ള ഒരു ചെറിയ ചുവടുവെപ്പ് പോലും ഭയമില്ലാത്ത ഒരു വലിയ ചുവടുവെപ്പിനേക്കാൾ ശക്തമാണ്. നിങ്ങൾ എന്താണോ, അത് അങ്ങനെ തന്നെ അംഗീകരിക്കുക. നിങ്ങളുടെ കുറവുകളെ മാറ്റാൻ ശ്രമിക്കുക, കഴിവുകളെ പോഷിപ്പിക്കുക.
ഓർക്കുക, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നിങ്ങൾ തന്നെയാണ്.

ഒരു പക്ഷി പറന്നുവന്ന് വളരെ ദുര്‍ബലമായ ഒരു മരച്ചില്ലയില്‍ വിശ്രമിക്കുവാന്‍ തുടങ്ങുകയായിരുന്നു.അപ്പോള്‍ ഒരു ശബ്ദം കേട്ടു .ആ മരം അതിനോട് സംസാരിച്ചു.' എന്ത് ധൈര്യത്തിലാണ് നീ ഈ ദുര്‍ബലമായ ഉണങ്ങിയ ചില്ലയില്‍ വന്നിരിക്കാനൊരുങ്ങുന്നത്?ബലിഷ്ഠമായ ഉണങ്ങാത്ത ഏതെങ്കിലും കൊമ്പില്‍ വന്നിരുന്നു വിശ്രമിച്ചു കൊള്ളൂ.നിന്നെ ഞാന്‍ വഹിച്ചു കൊള്ളാം. ആ ഉണങ്ങിയ ചില്ലയെ കുറിച്ച് എന്നിക്കൊരുറപ്പും തരാന്‍ കഴിയില്ല. പക്ഷി പറഞ്ഞു......


നിന്റെ സ്നേഹത്തിനും കരുതലിനും നന്ദി.എന്നാല്‍ ഉണങ്ങിയ ചില്ലയില്‍ ഇരിക്കുന്നതിന് എനിക്ക് പേടിയില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് എന്റെ ചിറകുകളില്‍ ആണ്.ചില്ല ഒടിഞ്ഞു വീണാലും എനിക്കൊന്നും സംഭവിക്കുകയില്ല.ഞാന്‍ പറന്നുപോകും.'ആത്മവിശ്വാസം നിറഞ്ഞു നിന്ന വാക്കുകള്‍ കേട്ട് വൃക്ഷം പുഞ്ചിരിച്ചു.നമ്മളില്‍ എത്രപേര്‍ക്ക് ഇതുപോലെ പറയാന്‍ കഴിയും? 


പ്രശ്‌നങ്ങളില്ലാത്ത ആളുകളില്ല. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ദിവസവും നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇവയെ എങ്ങനെ നേരിടാം എന്നോര്‍ത്ത് നാം പകച്ചു നില്ക്കാറുണ്ട്. സ്വന്തം കഴിവിലുള്ള വിശ്വാസമില്ലായ്മയാണ് നമ്മെ പിന്നോട്ടു നയിക്കുന്നത്.


ബാലരമയിലും ബാലഭൂമിയിലും ഒക്കെ വരുന്ന പദപ്രശ്‌നങ്ങള്‍ പൂരിപ്പിക്കാന്‍ കുട്ടികൾ ശ്രമിക്കാറുണ്ടല്ലോ ചില അവസരങ്ങളില്‍ കൃത്യമായ വാക്കുകള്‍ കിട്ടാതെ ബുദ്ധിമുട്ടു അനുഭവപ്പെടുന്ന അവർ എങ്ങനെയാണ് ഈ പ്രശ്‌നം പരിഹരിക്കുക കൂട്ടുകാരുടെയോ മുതിര്‍ന്നവരുടെയോ സഹായം തേടുകയല്ലേ അവർ ചെയ്യുക. ജീവിതത്തിലെ പ്രതിസന്ധികളും ഒരു പരിധിവരെ നമുക്കെങ്ങനെ പരിഹരിക്കാന്‍ കഴിയും എന്നതാണ് വസ്തുത.അതിനാണ് സാമൂഹ്യ ബന്ധങ്ങൾ.

രണ്ട് മൂന്ന് വർഷം മുമ്പ് നാമെല്ലാം തന്നെ കുറെ നാൾ അടച്ചു പൂട്ടി നമ്മുടെ വീടുകളിലായിരുന്നെങ്കിലും നമ്മെക്കുറിച്ചു മാത്രമല്ല നാടിനെയും മറ്റുള്ളവരെയും കുറിച്ചുള്ള ആകുലതകളിലും അന്വേഷണങ്ങളിലുമായിരുന്നു നാം ... നമ്മുടെ ചുറ്റുമുള്ളവർക്ക്, നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തു സംഭവിക്കുന്നുവെന്ന ഉൽകണ്ഠകൾ... ഏകാന്തതകളിലും മനുഷ്യർ സാമൂഹ്യ ജീവികളാണ്...


നാം മനുഷ്യരായിരിക്കുന്നത് പാരസ്പര്യത്തിൻ്റെയും സ്നേഹവായ്പിൻ്റെയും പൊതുമണ്ഡലം പങ്കു വെക്കുന്നത് കൊണ്ടാണ്... സഹജീവി സ്നേഹത്തിൻ്റെയും ബന്ധങ്ങളുടെയും വ്യവഹാരങ്ങളാണ് നമ്മുടെ മനുഷ്യത്വത്തെ അസ്ഥിത്വപ്പെടുത്തുന്നത്. ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് മാർക്സ് കണ്ടെത്തിയ ഉത്തരം - 'സാമൂഹ്യ ബന്ധങ്ങളുടെ ആകെത്തുകയാണ് മനുഷ്യന്‍'- എന്നാണ്.'മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ ഹൃദയശൂന്യമായ പണവ്യവസ്ഥകളും ചൂഷകമൂല്യങ്ങളും സൃഷ്ടിക്കുന്ന അപമാനവീകരണത്തിൻ്റെയും അന്യവൽക്കരണത്തിൻ്റെയും ഭീകരതയിൽ നിന്ന് മനുഷ്യരാശിയെ എങ്ങനെ രക്ഷിക്കാനാവും' - എന്നാണ് മാർക്സ് അന്വേഷിച്ചത്.


മറ്റു ജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു പാട് സവിശേഷതകള്‍ നല്‍കപ്പെട്ടവരാണ് മനുഷ്യര്‍. അതിലേറ്റവും പ്രധാനപ്പെട്ടത് വിശേഷബുദ്ധിയാണ്. മനുഷ്യര്‍ക്ക് ബുദ്ധി നല്‍കിയ സ്രഷ്ടാവ് മറ്റു ജീവജാലങ്ങള്‍ക്കും അവര്‍ക്കനുയോജ്യമായ ബുദ്ധി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിശേഷബുദ്ധി എന്ന ഗുണം മനുഷ്യന് മാത്രം നല്‍കപ്പെട്ട അനുഗ്രഹമാണ്. തന്നെ പ്രസവിച്ച് പാലൂട്ടിയ അമ്മപ്പശുവുമായി ഇണചേര്‍ന്ന് പ്രത്യല്‍പാദനം നടത്തുന്ന കാള നമ്മെ അത്ഭുതപ്പെടുത്താത്തത് അത് കൊണ്ടാണ്. ഒറ്റ പ്രസവത്തില്‍ അഞ്ചും ആറും കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ജന്തുജാലങ്ങളും മുട്ടകള്‍ക്ക് മേല്‍ അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്ന തളളപ്പക്ഷികളും തങ്ങളുടെ മക്കളുമായി ഇണചേരുകയും അവയുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നതില്‍ നാമാരും അസ്വാഭാവികത ദര്‍ശിക്കുന്നില്ല. കാരണം അവയുടെ പ്രകൃതം ആ രൂപത്തിലാണ്. 


എന്നാല്‍ മനുഷ്യര്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. ഭദ്രമായ സാമൂഹിക അടിത്തറയിലാണ് അവരുടെ ജീവിതചക്രം കറങ്ങുന്നത്. ആരുമായും എന്തുമാവാം എന്നതിന് പകരം ഓരോന്നും കൃത്യമായ അതിര്‍വരമ്പുകള്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. കേവല ബുദ്ധിക്കപ്പുറം വിശേഷബുദ്ധിയും അറിവിനെക്കാളുപരി തിരിച്ചറിവും നേടുമ്പോഴാണ് ഒരാള്‍ ഒരു യഥാര്‍ഥ മനുഷ്യനാകുന്നത്.


മനുഷ്യന്റെ ജീവിതഘടന തന്നെ രൂപപ്പെട്ടിരിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളായാണ്. വ്യക്തി, കുടുംബം, സമൂഹം എന്നീ മൂന്ന് തലങ്ങളിലധിഷ്ഠിതമാണ് അവന്റെ ജീവിത വ്യവഹാരങ്ങള്‍. നല്ല വ്യക്തികള്‍ ചേര്‍ന്ന് നല്ല കുടുംബവും നല്ല കുടുംബങ്ങള്‍ ചേര്‍ന്ന് നല്ല സമൂഹവും രൂപപ്പെടുന്നു.


മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. മറ്റുള്ളവരെ ആശ്രയിച്ച് മാത്രമെ അവന് ഭൂമിയില്‍ നിലനില്‍പ് സാധ്യമാവുകയുള്ളൂ. ഇതില്‍ സമ്പന്നനെന്നോ ദരിദ്രനെന്നോ ഭരണാധികാരിയെന്നോ പ്രജകളെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ല. എല്ലാവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരസ്പരാശ്രയം ആവശ്യമുള്ളവരാണ്. കര്‍ഷകന്‍ നിലമുഴുത് വിത്തിറക്കി വെള്ളവും വളവും നല്‍കി വെയിലും മഴയുമേറ്റ് അധ്വാനിച്ചതിന്റെ ഫലമായാണ് നമ്മുടെ തീന്‍മേശകള്‍ വിഭവസമൃദ്ധമാകുന്നത്. തുണിമില്‍ തൊഴിലാളികള്‍ കഠിനാധ്വാനം ചെയ്തതിന്റെ പ്രതിഫലനമാണ് നാം ധരിക്കുന്ന വസ്ത്രങ്ങള്‍. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഓരോ വസ്തുവിന്റെയും കാര്യം അങ്ങനെ തന്നെ. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള ഓരോ വസ്തുവും നമ്മുടെ കയ്യിലെത്തുമ്പോഴേക്കും അനേകം ആളുകളുടെ അധ്വാനം അതില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കും. ഈയൊരു സഹകരണവും പരസ്പരാശ്രയവും ഒഴിവാക്കിയുള്ളൊരു ജീവിതം മനുഷ്യന് സാധ്യമല്ല തന്നെ.




















ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞോ?; സിമ്ബിളായൊരു കാര്യം ചെയ്താല്‍ മതി

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് ഇസ്തിരിപ്പെട്ടി. ചില വീടുകളിൽ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലവും ഇസ്തിരിയിടുംബോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുംബോൾ തന്നെ കറകൾ മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീർ ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുംബോൾ വര വീഴാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്ബോൾ കറ...

മോട്ടിവേഷൻ ചിന്തകൾ

സീമകള്‍ വരച്ചിടാന്‍ സാധിക്കാത്ത ആത്മ ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് മാതാപിതാക്കളും മക്കളും.മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ പറ്റാത്ത അനിര്‍വചനീയ ബന്ധത്തിന്‍റെ അവകാശികള്‍.ആധുനികതയുടെ അധാര്‍മിക സാഹചര്യങ്ങള്‍ ഈ ബന്ധത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന അപകട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.വിനോദങ്ങളിലും വിരോധങ്ങളിലുമായി ജീവിതത്തെ ചിട്ടപെടുത്തുന്ന അഭിനവ മക്കള്‍ ഈ മഹോന്നതബന്ധത്തിന്‍റെ വില തിരിച്ചറിയാതെ പോയിട്ടുണ്ട്. നമ്മളെത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നമ്മൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ പോയി വരട്ടെ അച്ഛാ, അമ്മേയെന്ന് പറഞ്ഞ് അവരുടെ ഞരമ്പ് പെടച്ച കൈകളിലോ, ഒട്ടിയ കവിൾത്തടത്തിലോ ഒരുമ്മ നൽകി പോകുമ്പോൾ കണ്ണെത്താദൂരം വരെ അവർ നമ്മളെ നോക്കിയിരിക്കും. അതിനുശേഷം അവരുടെ ഉള്ളിൽനിന്ന് ഒരു പ്രാർത്ഥന ഉണ്ടാകും ...ആ വിളി കേൾക്കാത്ത ഒരു ദൈവവുമുണ്ടാവില്ല ഈ ലോകത്ത്. വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാപിതാക്കളും തമ്മിലുള...

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്ബതികള്‍ക്ക് ജൂലൈമാസം 21 നാണ് ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതില്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ കൂടുതല്‍ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയല്‍വാസി പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു. മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാല്‍ വളർത്താൻ ഏല്‍പ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

രാജ്യത്ത് അവശ്യ മരുന്നുകൾക്ക് 12 ശതമാനം വരെ വില കൂടും

രാജ്യത്ത് അവശ്യ മരുന്നുകൾക്ക് 12 ശതമാനം വരെ വില കൂടും തി​രു​വ​ന​ന്ത​പു​രം: മ​രു​ന്നു​ക​മ്പ​നി​ക​ൾ​ക്ക്​ ക​ഴു​ത്ത​റു​പ്പി​ന്​ വ​ഴി​യൊ​രു​ക്കി മ​രു​ന്നു​വി​ല വ​ർ​ധ​ന​ക്ക്​ കേ​​ന്ദ്ര​ത്തി​​ന്‍റെ അ​നു​മ​തി. അ​വ​ശ്യ മ​രു​ന്നു​ക​ൾ​ക്ക്​ 12 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ നാ​ഷ​ന​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സി​ങ് അ​തോ​റി​റ്റി​യാ​ണ് (എ​ൻ.​പി.​പി.​എ) നി​ർ​മാ​താ​ക്ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.    രാജ്യത്ത് ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ എന്നിവ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 12 ശതമാനത്തോളം ഉയരും. അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ വൻതോതിൽ വില കൂടും. 12 ശതമാനംവരെ വർധനയ്ക്കാണ് നിർമാതാക്കൾക്ക് അനുമതി നൽകുന്നത്. അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10 ശതമാനംവരെ വിലകൂടും. ചികിത്സച്ചെലവ് വൻതോതിൽ കൂടാൻ ഇത് വഴിയൊരുക്കും. ആദ്യമായാണ് ഇത്രയും വലിയ വിലവർധന നടപ്പാവുന്നത്. 384 തന്മാത്രകളടങ്ങുന്ന ഔഷധങ്ങളാണ് അവശ്യമരുന്നു പട്ടികയിലുള്ളത്. ഏതാണ്ട് 900 മരുന്നുകൾ ഇതിൽ ഉൾപ്പെടും. നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വ...

സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല.

നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ. എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല. നമ്മൾ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകുമ്പോൾ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഒന്നാമതായി, അത് തങ്ങൾക്ക് താങ്ങാനാവുന്നതിൻ്റെ പരമാവധി, വില പിടിച്ചതാവണം. രണ്ട് അവർ ആഗ്രഹിക്കുന്നതോ അവർക്ക് ഉപകാരപ്പെടുന്നതോ ആവണം. സമ്മാനം, കുട്ടികൾക്കാണ് നൽകുന്നതെങ്കിൽ മിക്കവാറും അവർ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും വാങ്ങുന്നത്. പലപ്പോഴും സമ്മാനങ്ങൾക്ക് നമുക്ക് താങ്ങാവുന്നതിലപ്പുറം വിലയുമുണ്ടാവാം. ചുരുക്കം ചിലരെങ്കിലും, കുട്ടികൾ ആഗ്രഹിക്കുകയോ, ഇഷ്ടപ്പെടുകയോ, ചെയ്യുന്നില്ലെങ്കിൽ കൂടെ, തങ്ങൾക്ക് ചെറുപ്പ...