ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് 22 കാരന് പാമ്ബ് കടിയേറ്റ് മരിച്ചത്. പിന്നാലെ പ്രദേശവാസികള്‍ പാമ്ബിനെ കണ്ടെത്തുകയും യുവാവിന്റെ ചിതയിലേക്ക് എറിയുകയുമായിരുന്നു.
വീട്ടിനുള്ളില്‍ ബെഡ്റൂമില്‍ കിടക്ക ഒരുക്കുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് ദിഗേശ്വര്‍ രതിയ എന്ന 22 കാരന് പാമ്ബ് കടിയേല്‍ക്കുന്നത്. തുടര്‍ന്ന് കോര്‍ബയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കുന്നതിനായി കുടുംബത്തിന് വിട്ടുകൊടുത്തതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് ഗ്രാമവാസികള്‍ പാമ്ബിനെ പിടികൂടി കൊട്ടയില്‍ സൂക്ഷിച്ചു. പിന്നീട് കയര്‍ ഉപയോഗിച്ച് പാമ്ബിനെ വരിഞ്ഞുകെട്ടി. രതിയയുടെ ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്ബോള്‍, ഗ്രാമവാസികള്‍ പാമ്ബിനെയും സ്ഥലത്തേക്ക് വലിച്ചിഴച്ചു.
പാമ്ബിനെ ഗ്രാമവാസികളില്‍ ചിലര്‍ കയര്‍ കെട്ടി വലിച്ചിഴയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാമ്ബ് മറ്റാരെയെങ്കിലും ഉപദ്രവിക്കുമെന്ന് ഭയന്നാണ് ചിതയിലെറിഞ്ഞ് കൊന്നതെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. എന്തായാലും ഈ സംഭവത്തില്‍ ഗ്രാമവാസികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് കോര്‍ബയുടെ സബ് ഡിവിഷണല്‍ ഓഫീസര്‍ ആശിഷ് ഖേല്‍വാര്‍ പറഞ്ഞു.