ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സുഖമായിരിക്കാൻ എന്തുചെയ്യണം..? നാം നമ്മെത്തന്നെ പരിപാലിക്കണം; സെല്‍ഫ് കെയര്‍ ആവശ്യകതയാണ് ആഡംബരമല്ല


സ്വന്തം മാനസികവും വൈകാരികവുമായ ആര്യോഗ ശാരീരികത്തിനുവേണ്ടി, അല്ലെങ്കിൽ സുഖമായിരിക്കാനായി തനിക്കു ചുറ്റും ലഭ്യമായ അറിവുപയോഗിച്ച് സജീവമായി ചെയ്യുന്ന കാര്യങ്ങളെയാണ് സെൽഫ് കെയർ അല്ലെങ്കിൽ സ്വയം പരിപാലനം എന്ന് പറയുന്നത്.


പാൻഡെമിക്കിനു ശേഷം ഗ്ലോബൽ ഹെൽത്ത് കെയർ മാർക്കറ്റിൻ്റെ വളർച്ചതന്നെ സെൽഫ് കെയർ ഒരു ട്രെൻഡിംഗിലൂടെ വളർന്നിരിക്കുന്നു എന്നത് തെളിവാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം, 80% നേരത്തെയുള്ള ഹൃദ്രോഹം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയവ സെൽഫ് കെയർ പ്രാക്ടീസ് കുറയ്ക്കാൻ സാധിക്കും. അതുവഴി നമുക്ക് ആരോഗ്യ പരിപാലന രംഗത്തെ ചെലവ് കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കും.


സ്വയം പരിപാലനത്തിൻ്റെ ആവശ്യകത
യഥാർത്ഥത്തിൽ സ്വയം പരിപാലനം എന്നത് എല്ലാവർക്കും അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. എന്നാലും നമ്മുടെ തിരക്കേറിയ ജീവിതത്തിലാകട്ടെ സ്വയം പരിപാലനം എന്നും അവഗണിക്കപ്പെടുന്ന ഒരു കാര്യമാണ്. ആളുകൾ അവരുടെ സ്വന്തം ക്ഷേമത്തേക്കാൾ, ജോലി, കുടുംബം അല്ലെങ്കിൽ സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവയ്ക്ക് തിരഞ്ഞെടുക്കുന്നു. ഈ അവഗണന പിന്നീട് ആഘാതത്തിലേയ്ക്കും ആരോഗ്യപ്രശ്നങ്ങളിലേയ്ക്കുമൊക്കെ നയിച്ചേക്കാം. അതുകൊണ്ടാണ് സ്വയം പരിചരണം, സ്ഥിരമായി ജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് പറയുന്നത്.


നാം നമ്മെ തന്നെ പരിപാലിക്കുന്നത്, നമ്മളെ മറ്റുള്ളവരെ പരിപാലിക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനുമെല്ലാം സജ്ജരാക്കുന്നു. നടക്കുക, ഏതെങ്കിലും ഹോബിയിൽ മുഴുകുക, അല്ലെങ്കിൽ സുഹൃത്തിനോട് സംസാരിക്കുക തുടങ്ങിയ ലളിതമായ പ്രവൃത്തികൾ പോലും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. ചിലരെ സംബന്ധിച്ചിടത്തോളം, സ്വയം പരിപാലനം ജോലിയിൽ നിന്ന് ഇടവേള എടുക്കുന്നതായിരിക്കാം. മറ്റു ചിലർക്ക് മാനസിക ബുദ്ധിമുട്ടുകൾക്ക് പ്രൊഫഷണൽ സഹായം തേടാം. ഇതോരോരുത്തർക്കും വ്യക്തിഗതമായിരിക്കും.


ശാരീരികാരോഗ്യത്തിനായി ചെയ്യാവുന്ന സ്വയം പരിപാലനം

 പോഷക സമ്പുഷ്ടമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതും സംസ്കരിച്ച ഭക്ഷണ സാധനങ്ങൾ, മധുരത്തിൻ്റെ അമിതോപയോഗം എന്നിവ കുറയ്ക്കുന്നതുമൊക്കെ സ്വയം പരിപാലനത്തിൽപെടും. 

ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഒരു സ്വയം പരിപാലനമാണ്.

നല്ല ഉറക്കം കിട്ടാനായി ഒരു റെഗുലർ സ്ലീപ് പാറ്റേൺ.

ആരോഗ്യകരമായ ഭാരം നിലനിർത്താൻ ചെയ്യുന്ന കാര്യങ്ങളും സ്വയം പരിപാലനവുമാണ്. ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത് ആഴ്ചയിൽ 180 മിനിറ്റ് മിതമായ തീവ്രതയിലുള്ള വ്യായാമങ്ങൾആരോഗ്യത്തിനു നല്ലതാണ്. വ്യായാമം ശാരീരിക ആരോഗ്യത്തിനു മാത്രമല്ല മാനസിക ആരോഗ്യത്തിനും നല്ലതാണ്. അമ്ബതു ശതമാനം വരെ ഉത്കണ്ഠ, വിഷാദം എന്നിവ ഇതിലൂടെ കുറയ്ക്കാനാവും.


മാനസിക ആരോഗ്യത്തിന് സഹായകമാകുന്ന സ്വയം പരിപാലനം
മെഡിറ്റേഷൻ അല്ലെങ്കിൽ ധ്യാനം, ശ്വസന വ്യായാമം പോലെയുള്ള റിലാക്സിംഗ് ടെക്നിക്, മൈൻഡ്ഫുൾനെസ്സ് എക്സർസൈസ് തുടങ്ങിയവ ചെയ്യാവുന്നതാണ്. ആവശ്യമാണെങ്കിൽ മറ്റുള്ളവരുടെയോ ആരോഗ്യപ്രവർത്തകരുടെയോ, അല്ലെങ്കിൽ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെയോ സഹായം തേടുന്നതും ഒരു സ്വയം പരിപാലനമാണ്.


വൈകാരികതലത്തിലുള്ള സ്വയം പരിപാലനം
ഒരാളുടെ വൈകാരികമായ ആരോഗ്യത്തിന് വളരെ പ്രധാനമാണ് നല്ല വ്യക്തിബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും നിലനിർത്തുക എന്നത്. സമൂഹവുമായി ഇടപഴകുന്നതും സുഹൃത്തുക്കളുമായി സമയം ചെലവിടുന്നതുമെല്ലാം നമ്മുടെ സന്തോഷം വർധിപ്പിക്കും. ഒരു വ്യക്തിക്ക് ഇഷ്ടപ്പെട്ട വിനോദങ്ങളിൽ അതുപോലെ പ്രധാനപ്പെട്ട ഒരു വ്യക്തിക്ക് തൻ്റെ താൽപ്പര്യങ്ങൾക്കനുസൃതമായി യെസ് അല്ലെങ്കിൽ നോ എന്നു പറയാനുള്ള ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കണം.


സ്വയം പരിപാലനം എല്ലാവർക്കും ഒരുപോലെ സാധ്യമാണോ?

സ്വയം പരിപാലനം ലളിതമായി തോന്നുമെങ്കിലും പരിശീലിക്കുന്നത് എപ്പോഴും എളുപ്പമല്ല, പ്രത്യേകിച്ച് ചില വിഭാഗങ്ങൾക്ക്. വിവിധ മേഖലകളിലെ തൊഴിലാളി സ്ത്രീകൾ, വീട്ടമ്മമാർ, പ്രായമായ സ്ത്രീകൾ, ലിംഗസ്വത്വ പ്രശ്നങ്ങൾ നേരിടുന്നവർ, ലൈംഗിക തൊഴിലാളികൾ എന്നിവരെല്ലാംതന്നെ സ്വയം പരിചരണത്തിനായി സമയമോ വിഭവങ്ങളോ സുരക്ഷിതമായ ഇടങ്ങളോ പലപ്പോഴും പാടുപെടുന്നവരാണ്.


സ്വയം പരിചരണം പലപ്പോഴും സാർവത്രികമായ ഒരാവശ്യമായി ആഘോഷിക്കപ്പെടുമ്ബോഴും അതിൻ്റെ പ്രയോഗത്തിൽ തുല്യത പാലിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ഈ ആശയം വ്യക്തികളെ അവരുടെ ക്ഷേമത്തിന് തിരഞ്ഞെടുക്കാൻ പ്രോൽസാഹിപ്പിക്കുന്നതാണെങ്കിലും വ്യവസ്ഥാപരമായ അസമത്വങ്ങളും സാമൂഹിക പ്രതീക്ഷകളും എല്ലാവർക്കുമുള്ള അവകാശം എന്നതിലുപരി ഈ ആശയത്തെ ചിലർക്ക് മാത്രമാക്കി മാറ്റുന്നു. വ്യത്യസ്ത പശ്ചാത്തലത്തിലുള്ള ചില സ്ത്രീകൾക്കും ലിംഗസ്വത്വ പ്രശ്നങ്ങളുള്ള വ്യക്തികൾക്കും സ്വയം പരിചരണം പലപ്പോഴും ഒരു വെല്ലുവിളിയാണ്.


ഇങ്ങനെയുള്ളവർക്ക് സ്വയം പരിചരണമെന്നത് അവരെ പൂർണമായും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാത്ത ഒരു ലോകത്തിലെ അതിജീവനം കൂടിയായി മാറുന്നു. അവരുടെ മാനസികാരോഗ്യം കുറയ്ക്കാനായി ജേണലിങ്, മനസാന്നിധ്യത്തിനുള്ള ചെറിയ വ്യായാമങ്ങൾ, പ്രകൃതിയിൽ കുറച്ചുനേരം ചിലവഴിക്കൽ തുടങ്ങിയ പ്രവൃത്തികൾ ഗുണംചെയ്യും. സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ കൂട്ടായ്മകളിൽ അംഗമാകുന്നത് ഒറ്റപ്പെടൽ കുറയ്ക്കാൻ സഹായിക്കും.


അവകാശങ്ങൾക്കുവേണ്ടി വാദിക്കേണ്ടിവരുന്നത് വൈകാരികമായി തളർത്തുന്നുണ്ടെങ്കിലും വ്യവസ്ഥാപിത തടസ്സങ്ങളെ അഭിസംബോധന ചെയ്യുന്നത് ഒരു സ്വയം പരിപാലനമാണ്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക. സൗജന്യമായതോ ചിലവുകുറഞ്ഞതോ ആയ ആപ്പുകൾക്കും പ്ലാറ്റ്ഫോമുകൾക്കും മാനസിക ആരോഗ്യത്തിനായുള്ള പിന്തുണയും ഫിറ്റ്നാസ് പ്ലാനുകളും കമ്മ്യൂണിറ്റി കണക്കുകൂട്ടലുകളും നൽകാൻ സാധിക്കും.



സ്വയം പരിപാലനം ഒരു മൗലീകാവകാശമാണ്. ആഡംബരമല്ല. എല്ലാവർക്കും സ്വയം പരിപാലനം സാധ്യമായ ഒരന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുക എന്നത് ഏവരുടെയും ഉത്തരവാദിത്വം കൂടിയാണ്. നിങ്ങളുടെ ജീവിത പശ്ചാത്തലം, ജീവിത സാഹചര്യങ്ങൾ തുടങ്ങിയവ എന്തുതന്നെയായിക്കൊള്ളട്ടെ, നിങ്ങൾ സ്വയം ശ്രദ്ധയും പരിചരണവും സ്നേഹവും അർഹിക്കുന്നവരാണ്. സ്വയം പരിപാലനത്തെ ഒരു അടിസ്ഥാന അവകാശമാക്കി കണക്കാക്കി നിങ്ങൾക്കായി കുറച്ചുസമയം കണ്ടെത്താനും അതുവഴി മെച്ചപ്പെട്ട ആരോഗ്യം നേടാനും ഏവർക്കും സാധിക്കട്ടെ.


കടപ്പാട്: ഡോ. സജ്‌ന കെ.എസ്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...

ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞോ?; സിമ്ബിളായൊരു കാര്യം ചെയ്താല്‍ മതി

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് ഇസ്തിരിപ്പെട്ടി. ചില വീടുകളിൽ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലവും ഇസ്തിരിയിടുംബോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുംബോൾ തന്നെ കറകൾ മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീർ ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുംബോൾ വര വീഴാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്ബോൾ കറ...

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല.

നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ. എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല. നമ്മൾ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകുമ്പോൾ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഒന്നാമതായി, അത് തങ്ങൾക്ക് താങ്ങാനാവുന്നതിൻ്റെ പരമാവധി, വില പിടിച്ചതാവണം. രണ്ട് അവർ ആഗ്രഹിക്കുന്നതോ അവർക്ക് ഉപകാരപ്പെടുന്നതോ ആവണം. സമ്മാനം, കുട്ടികൾക്കാണ് നൽകുന്നതെങ്കിൽ മിക്കവാറും അവർ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും വാങ്ങുന്നത്. പലപ്പോഴും സമ്മാനങ്ങൾക്ക് നമുക്ക് താങ്ങാവുന്നതിലപ്പുറം വിലയുമുണ്ടാവാം. ചുരുക്കം ചിലരെങ്കിലും, കുട്ടികൾ ആഗ്രഹിക്കുകയോ, ഇഷ്ടപ്പെടുകയോ, ചെയ്യുന്നില്ലെങ്കിൽ കൂടെ, തങ്ങൾക്ക് ചെറുപ്പ...

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട മര്യാദകൾ എന്തെല്ലാമാണെന്ന് അറിയാമോ?

  ഭക്ഷണം കഴിക്കുമ്പോൾ വൃത്തി വളരെയധികം അത്യാവശ്യമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ പിന്നെ കുറെ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നല്ല വൃത്തിയോടുകൂടി ഇരിക്കുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കൈകളെല്ലാം നല്ല വൃത്തിയായി കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. അതേപോലെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും നല്ലപോലെ വൃത്തി കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.  അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം  നമ്മൾ നമ്മുടെ പാത്രത്തിലേക്ക് ധൃതി കൂട്ടി എടുത്തിട്ട് കഴിച്ചു തീർക്കുന്നതും ഒരിക്കലും ശരിയായ രീതിയല്ല. ഇത് മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായിത്തീരും.  അതുപോലെ വെള്ളം പോലെയുള്ള സാധനങ്ങൾ ഒരു പാത്രത്തിൽ കൊണ്ടുവച്ചാൽ അത് അപ്പാടെ കുടിക്കാതെ മറ്റുള്ളവർക്ക് കൂട...

രാജ്യത്ത് അവശ്യ മരുന്നുകൾക്ക് 12 ശതമാനം വരെ വില കൂടും

രാജ്യത്ത് അവശ്യ മരുന്നുകൾക്ക് 12 ശതമാനം വരെ വില കൂടും തി​രു​വ​ന​ന്ത​പു​രം: മ​രു​ന്നു​ക​മ്പ​നി​ക​ൾ​ക്ക്​ ക​ഴു​ത്ത​റു​പ്പി​ന്​ വ​ഴി​യൊ​രു​ക്കി മ​രു​ന്നു​വി​ല വ​ർ​ധ​ന​ക്ക്​ കേ​​ന്ദ്ര​ത്തി​​ന്‍റെ അ​നു​മ​തി. അ​വ​ശ്യ മ​രു​ന്നു​ക​ൾ​ക്ക്​ 12 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ നാ​ഷ​ന​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സി​ങ് അ​തോ​റി​റ്റി​യാ​ണ് (എ​ൻ.​പി.​പി.​എ) നി​ർ​മാ​താ​ക്ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.    രാജ്യത്ത് ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ എന്നിവ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 12 ശതമാനത്തോളം ഉയരും. അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ വൻതോതിൽ വില കൂടും. 12 ശതമാനംവരെ വർധനയ്ക്കാണ് നിർമാതാക്കൾക്ക് അനുമതി നൽകുന്നത്. അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10 ശതമാനംവരെ വിലകൂടും. ചികിത്സച്ചെലവ് വൻതോതിൽ കൂടാൻ ഇത് വഴിയൊരുക്കും. ആദ്യമായാണ് ഇത്രയും വലിയ വിലവർധന നടപ്പാവുന്നത്. 384 തന്മാത്രകളടങ്ങുന്ന ഔഷധങ്ങളാണ് അവശ്യമരുന്നു പട്ടികയിലുള്ളത്. ഏതാണ്ട് 900 മരുന്നുകൾ ഇതിൽ ഉൾപ്പെടും. നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വ...