എന്നാല്‍ ഇപ്പോള്‍ ത്രീ വീലർ സെഗ്മെൻ്റിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായ്. ഈ സെഗ്മെൻ്റിലെ കമ്ബനികളില്‍, മഹീന്ദ്ര, ബജാജ്, പിയാജിയോ എന്നിവയുടെ മോഡലുകള്‍ ഇതിനകം തന്നെയുണ്ട്. ഈ കമ്ബനികളുടെ ഉല്‍പ്പന്നങ്ങള്‍ സിഎൻജി, ഡീസല്‍ പവർട്രെയിനുകളോടെയാണ് വരുന്നത്. ഇപ്പോഴിതാ ഈ കമ്ബനികളോട് മത്സരിക്കാൻ ഹ്യുണ്ടായിയും എത്തുന്നു.
ഇന്ത്യയിലെ ത്രീ വീലർ സെഗ്മെൻ്റിലേക്ക് പ്രവേശിക്കാൻ ഹ്യൂണ്ടായ് പങ്കാളിയെ തേടുകയായിരുന്നു. ഇതിനായി ഹ്യൂണ്ടായ് ടിവിഎസിനെ തങ്ങളുടെ പുതിയ പങ്കാളിയാക്കാൻ പോവുകയാണെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഈ രണ്ട് കമ്ബനികളും ചേർന്ന് വരും കാലങ്ങളില്‍ ഇന്ത്യൻ വിപണിയില്‍ ഒരു പുതിയ ഇലക്ട്രിക് ത്രീ വീലർ അവതരിപ്പിക്കും. എന്നാല്‍ ഈ പുതിയ പങ്കാളിത്തത്തെക്കുറിച്ച് ഹ്യുണ്ടായോ ടിവിഎസോ ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും നല്‍കിയിട്ടില്ല. എഞ്ചിനീയറിംഗ്, ഡിസൈനിംഗ് ജോലികളാണ് ഈ സംരംഭത്തില്‍ നടക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകള്‍. ടിവിഎസ് പ്രൊഡക്ഷൻ ജോലികള്‍ നിർവഹിക്കും.
ഹ്യുണ്ടായിയുടെ പുതിയ മോഡലില്‍ നിരവധി മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്താൻ സാധ്യതയുണ്ട്. മൊബൈല്‍ കണക്റ്റിവിറ്റി, ലൈവ് ട്രാക്കിംഗ്, മെയിൻ്റനൻസ് റിമൈൻഡർ എന്നിവയ്ക്കൊപ്പം നിരവധി സുരക്ഷാ ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കാം. 2025ലെ ഭാരത് മൊബിലിറ്റി ഷോയില്‍ ഹ്യുണ്ടായിക്കും ടിവിഎസിനും ഈ മോഡല്‍ പ്രദർശിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായ്-ടിവിഎസിൻ്റെ ഈ പുതിയ ഇലക്ട്രിക് ഓട്ടോയ്ക്ക് ഒറ്റ ചാർജില്‍ 170 മുതല്‍ 180 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഇതിൻ്റെ വില മാരുതി അള്‍ട്ടോയേക്കാള്‍ കുറവായിരിക്കാം, അതായത് 4 ലക്ഷം രൂപ പരിധിയില്‍ വിപണിയിലെത്താം. ഇന്ത്യയിലെ മുച്ചക്ര വാഹന വില്‍പ്പനയില്‍ ബജാജ് ഓട്ടോ ആധിപത്യം തുടരുന്നു. ഇപ്പോഴിതാ ഹ്യൂണ്ടായും കടന്നുവരാൻ സാധ്യത.