ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മോട്ടിവേഷൻ ചിന്തകൾ

സന്തോഷം  എന്നാൽ യാദൃശ്ചികമായി വന്നു ഭവിക്കുന്ന ഒന്നല്ല. അതു നാം ബോധപൂർവം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. വലിയ തിരിച്ചടികളുണ്ടാകുമ്പോഴും നല്ല ഒരു നാളെയുണ്ടാകും എന്ന ഉറച്ച വിശ്വാസം കൈവിടാതെ ഇരിക്കുക. കൺമുന്നിൽ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ നിങ്ങൾക്കു സാധിക്കാറുണ്ടോ? ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുമ്പോൾത്തന്നെ ഇതു ലഘുവായി പരിഹരിക്കാം’ എന്ന രീതിയിൽ മൃദുവായി സമീപിക്കാൻ നിങ്ങൾക്കു കഴിയാറുണ്ടോ? ‘എന്റെ വിജയം സുനിശ്ചിതമാണ്’ എന്ന ചിന്ത നിങ്ങളുടെയുള്ളിൽ ശക്തമായി നിലനിൽക്കുന്നുണ്ടോ? ‘ഉണ്ട്’ എന്നാണിവക്കെല്ലാം ഉത്തരമെങ്കിൽ നിങ്ങളുടെ മനോഭാവം പോസിറ്റീവാണ് എന്ന് അനുമാനിക്കാം.  ഏതു കാര്യവും എന്നാൽ സാധ്യമാണ് എന്ന രീതിയിലുള്ള ഐ കാൻ ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കുക. മനോഭാവം മികച്ചതാകുന്നതോടുകൂടി ആ മികവ് ലോകവീക്ഷണത്തിലുണ്ടാകുകയും അതനുസരിച്ച് പ്രവർത്തനരീതിയിൽ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. ആത്യന്തികമായ വിജയത്തിന് ഇതു കാരണമാകുന്നു.ഏതൊരു വിഷയത്തെയും നെഗറ്റീവായി സമീപിക്കുന്ന ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തിൽ പൂർണമായി പോസിറ്റീവ് ആകുക എന്നതു സാധിക്കണമെന്നില്ല. എന്നാൽ ഘ...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ഒരു താമരയുടെ ഉയരം എത്ര എന്ന് ചോദിച്ചു. ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു. "രണ്ടരയടി" അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു "എന്തേ, മൂന്നരടിയാകാൻ പാടില്ലേ...?" പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു. "തണ്ണിയോളം ഉയരം താമരക്ക്" അതായത് വെള്ളത്തോളം ഉയരം താമരക്ക് ഉണ്ട് എന്ന് സാരം. ഒരു പക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം...നാലടിയായിരിക്കാം...ആറടിയായിരിക്കാം...എട്ടടിയായിരിക്കാം...അങ്ങനെ പല അളവുകൾ. വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം'. മിടുക്കനായ ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവർ വീണ്ടും ചോദിച്ചു "ഒരു മനുഷ്യന്റെ ഉയരം എത്രയാണ്...?" ആമസോണിൽ ഓഫറുകളുടെ ചെറുപൂരം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ശിഷ്യൻമാരുടെ ഭാഗത്ത്‌ നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു "ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും. ആഗ്രഹങ്ങളും കുറഞ്...

കമഴ്ന്നുകിടന്ന് ഉറങ്ങാറുണ്ടോ? അറിയാം ഉറക്കത്തെ പറ്റി ചില കൗതുകകരമായ വസ്തുതകള്‍.

കമഴ്ന്നുകിടന്ന് ഉറങ്ങാറുണ്ടോ? അറിയാം ഉറക്കത്തെ പറ്റി ചില കൗതുകകരമായ വസ്തുതകള്‍.   രാത്രി ഏറെനേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരുത്താന്‍ ശ്രമിക്കുന്നവരാണോ നിങ്ങള്‍? അതോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ഉറക്കം വെടിയുന്നവരാണോ? നിങ്ങളുടെ ഉറക്കം എന്നത്, നിങ്ങളുടെ പ്രായത്തെയും ജീവിതസാഹചര്യത്തെയും ആരോഗ്യത്തെയും ആശ്രയിച്ചിരിക്കും എന്നത് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ഇഷ്ടപ്രൊഡസ്റ്റുകൾ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക സാധാരണരീതിയില്‍, പ്രായപൂര്‍ത്തി ആയവര്‍ ഏഴര മുതല്‍ എട്ട് മണിക്കൂര്‍ വരെയും, കുട്ടികള്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയും ശരിയായി ഉറങ്ങണം. ഒരു വ്യക്തി ഉറക്കം വെടിയുന്നത് രണ്ട് രീതിയില്‍ ആണ്. ഒന്ന് പെട്ടെന്ന് താത്കാലികമായുള്ള ഉറക്കം ഇല്ലായ്മ. മറ്റൊന്ന് ദീര്‍ഘകാലമായി ഉറക്കം നഷ്ടപ്പെടുന്നത്. ഇവ രണ്ടും നിങ്ങളുടെ ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ഒരുപോലെ ബാധിക്കാന്‍ സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കൂ… ഉറക്കം കുറഞ്ഞാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ… കണ്ണിന്‍റെ ചുറ്റും കറുപ്പും നീരും,അമിതവണ്ണം, ലൈംഗിക പ്രശ്നങ്ങള്‍,ഹോര്‍മോണ്...

മോട്ടിവേഷൻ ചിന്തകൾ

സഹതാപം, ദയ എന്ന വികാരങ്ങള്‍ നമ്മള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് അതിന്‍റെ വിപരീതമായ അസൂയയും ഈര്‍ഷ്യയുമൊക്കെ മനസ്സില്‍ ഉളവാകുന്നത്. അവനവന്‍റെ കുറവുകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമുള്ള അപകര്‍ഷതാബോധം, അതാണ് അസൂയക്കു വഴിയൊരുക്കുന്നത്.  നിങ്ങള്‍ക്കെല്ലാ സുഖസൌകര്യങ്ങളുമുണ്ടെങ്കില്‍ നിങ്ങള്‍ക്കവരോട് ഒരസൂയയും തോന്നുകയില്ല. ഇനിയൊരാളെ നമ്മളേക്കാള്‍ മെച്ചപ്പെട്ട ഒരവസ്ഥയില്‍ കാണുമ്പോഴാണ് നമ്മുടെ മനസ്സില്‍ അസൂയ നാമ്പെടുക്കുന്നത്. അങ്ങനെയൊരാള്‍ നമ്മുടെ കണ്‍വെട്ടത്തില്ലെങ്കില്‍ നമ്മുടെ മനസ്സില്‍ അസൂയയുണ്ടാവാനുമിടയില്ല. നമ്മള്‍ എപ്പോഴും പ്രോത്സാഹിപ്പിക്കേണ്ടതു നന്മയെയാണ്. ലോകം പുരോഗമിച്ചു കൊണ്ടിരിക്കുന്നതിന്‍റെ കാരണവും അതു തന്നെയാണ്. കൊള്ളരുതായ്മകളെ ഒരുകാലത്തും പ്രോത്സാഹിപ്പിക്കുവാന്‍ ഇടകൊടുക്കരുത്. നല്ലമനുഷ്യരെ വാര്‍ത്തെടുക്കുന്നതിലാണ് സമൂഹം എക്കാലത്തും ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ചിലര്‍ ശുദ്ധരും സാത്വികരുമാണെന്ന് സ്വയം ഭാവിക്കും. എന്നാലങ്ങിനെ വിശ്വസിക്കുന്നവരോടൊപ്പം കഴിച്ചുകൂട്ടുന്നതു തന്നെ ബദ്ധിമുട്ടുള്ള കാര്യമാണ്. നല്ലവരായിരിക്കും, പക്ഷെ അവരുടെ പെരുമാറ്റം നമുക്കസഹനീയമായി ...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ ശ്രീബുദ്ധന്‍റെ അരികില്‍ ഒരിക്കല്‍ ഒരാള്‍ ഒരു സംശയവുമായി എത്തി. "ജീവിതത്തില്‍ ശാന്തി കിട്ടാന്‍ എന്താണ് മാര്‍ഗ്ഗം?" അയാള്‍ അന്വേഷിച്ചു. വളരെ ലളിതമായിരുന്നു ബുദ്ധന്‍റെ മറുപടി "ജീവിതത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളുക, അതിനു സാധിച്ചാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കു ശാന്തി കിട്ടും". "ജീവിതത്തില്‍ മറ്റെല്ലാവരേയും ഞാന്‍ ഉള്‍ക്കൊള്ളാം, പക്ഷേ എന്‍റെ വീടിന് അടുത്ത് താമസിക്കുന്ന രണ്ടുപേരെ മാത്രം ഉള്‍ക്കൊള്ളാന്‍ എനിക്കു സാധിക്കില്ല". അയാള്‍ പറഞ്ഞു. "എങ്കില്‍ നിങ്ങള്‍ ലോകത്തെ മറ്റാരേയും ഉള്‍ക്കൊള്ളണമെന്നില്ല, പകരം ആ രണ്ടു പേരെ മാത്രം ഉള്‍ക്കൊണ്ടാല്‍ മതിയാകും" എന്നായിരുന്നു ബുദ്ധന്‍ അയാള്‍ക്കു നല്‍കിയ മറുപടി.  ക്ഷണികമായ ഈ ജീവിതത്തിലേക്ക് കടന്നു വരുന്ന എല്ലാത്തിനേയും എല്ലാവരേയും ഉള്‍ക്കൊള്ളേണ്ടതിന്‍റെ പ്രാധാന്യത്തെ പറ്റിയാണ് ബുദ്ധന്‍ ഈ വാക്കുകളിലൂടെ സൂചിപ്പിച്ചത്.. ജീവിതത്തെ കുറിച്ച് ഓരോ വ്യക്തിക്കും ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും കാണും. എന്നാല്‍ ജീവിതത്തില്‍ എല്ലാം എപ്പോഴും നാം ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ സംഭവിക്കണമെന്നില്ല. നാം ഉദ്ദേശിച്ച...

മോട്ടിവേഷൻ ചിന്തകൾ

മനുഷ്യന്റെ അടിസ്ഥാനമായ സ്ഥായീഭാവം ആണ്‌ ഭയം. അവന്‌ എല്ലാറ്റിനേയും ഭയം ആണ്‌. എന്നോ ഒരു ദിവസം സ്വയം ആഗ്രഹിക്കാതെ തന്നെ അജ്ഞാതമായ ഏതൊ ഗ്രഹത്തിൽ വന്ന് വീണ്‌ അവിടെ കുറച്ചു നാൾ ജീവിച്ച്‌ കഴിഞ്ഞ ശേഷംസ്വയം ആഗ്രഹം ഇല്ലെങ്കിൽ പോലും ഇവിടം വിട്ടു പോകും എന്ന് നൂറു ശതമാനം ഉറപ്പ്‌ ഉള്ളവനാണ്‌ അയാൾ. എന്നിട്ടും എല്ലാറ്റിനെയും അയാൾ ഭയത്തോടെ മാത്രം കാണുന്നു. സംഭവിച്ചു കഴിഞ്ഞതിനെക്കുറിച്ചോ, സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചോ ആണല്ലോ മനുഷ്യര്‍ക്ക് ഭയം. നിലവിലില്ലാത്ത ഒന്നിനെക്കുറിച്ച് ചിന്തിച്ചാണ് മനുഷ്യന്‍ ഭയപ്പെടുന്നത്. സാങ്കല്‍പിക ലോകത്ത് ജീവിക്കുന്നതു കൊണ്ടാണത്. യാഥാര്‍ത്ഥ്യത്തില്‍ കാലുറപ്പിച്ച് നില്‍ക്കുന്നില്ല എന്നതാണ് സത്യം. മനസ്സ് എന്നാല്‍ ഒരു ഭാഗം ഓര്‍മ്മയും ഒരു ഭാഗം ഭാവനയുമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ രണ്ടും ഭാവന തന്നെ, കാരണം രണ്ടും ഇപ്പോള്‍ നിലവിലുള്ളതല്ല. നിങ്ങള്‍ നിങ്ങളുടെ സങ്കല്പങ്ങളില്‍ ആണ്ടുപോകുന്നു. അതാണ്‌ ഭയത്തിനുള്ള കാരണം. യാഥാര്‍ത്ഥ്യത്തിലാണ് നിങ്ങള്‍ ശ്രദ്ധ പതിപ്പിച്ച് നില്‍ക്കുന്നതെങ്കില്‍, ഭയം നിങ്ങളെ തീണ്ടുകയില്ല. ഭയം കൊണ്ടാണ് എപ്പോഴും നിങ്ങള്‍ ജീവിതത്തില്‍ അതിരുകള്‍ കെട്...