ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വളരെ രുചികരമായ നാടന്‍ മട്ടൻ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.


ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് മട്ടൻ കറി. വളരെ രുചികരമായി തന്നെ നടന്‍ രീതിയില്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.


ചേരുവകള്‍

മട്ടൻ - അരക്കിലോ
ചെറിയ ഉള്ളി - കാല്‍ക്കപ്പ്
സവാള - ഒന്ന് 
തക്കാളി - ഒന്ന് 
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍സ്പൂണ്‍
മുളക്പൊടി - ഒന്നര ടേബിള്‍സ്പൂണ്‍ മല്ലിപൊടി - ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി - അരടീസ്പൂണ്‍
ഗരം മസാല - അരടീസ്പൂണ്‍ കുരുമുളക്പൊടി - ഒരു ടീസ്പൂണ്‍
ജീരകം പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - രണ്ട തണ്ട്
വെളിച്ചെണ്ണ - നാല്ടേ ബിള്‍സ്പൂണ്‍





ഉണ്ടാകുന്ന വിധം

കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്ബോള്‍ ചെറിയ ഉള്ളി സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി അരച്ചത് ഉപ്പ് മഞ്ഞള്‍പൊടി ചേര്‍ത്ത് വഴറ്റുക .ഇതിലേക്കു മട്ടൻ ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിചു വെവിക്കുക .ഒരു കടായിലേക് വെളിച്ചെണ്ണ ഒഴിച്ച്‌ ഇഞ്ചി വെളുത്തുള്ളി മുളക്പൊടി മല്ലിപൊടി ചേര്‍ത്ത് മൂപ്പിക്കുക .പച്ചമണം മാറിയാല്‍ വേവിച്ച മട്ടൻ ചേര്‍ക്കുക .തിളക്കുമ്ബോള്‍ കുരുമുളക്പൊടി ഗരം മസാല ജീരകം പൊടിച്ചത് ഉപ്പ് ചേര്‍ത്ത് മൂടിവെച്ചു കുറഞ്ഞ തീയില്‍ വേവിക്കുക ശേഷം പച്ചമുളക് കറിവേപ്പില ചേര്‍ത്ത് ചൂടോടെ സെര്‍വ് ചെയ്യാം.എല്ലാവർക്കും ഇഷ്ടപെടുന്ന മട്ടൻ കറി തയ്യാർ.