ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നമ്മുടെ തലയിൽ ജീവിക്കുന്ന പേനിനെ പറ്റി കുറച്ച് കാര്യങ്ങൾ

നമ്മുടെ തലയിൽ ജീവിക്കുന്ന പേനിനെ പറ്റി കുറച്ച് കാര്യങ്ങൾ

ചിറകില്ലാത്തതും സസ്തനികളുടെ ശരീരത്തിൽ പരാദങ്ങളായി ജീവിക്കുന്നതുമായ ഒരു പ്രാണി വർഗം ആണ് പേൻ. അവയുടെ ചെറു രൂപമായ ഈര് 10 - 15 ദിവസം വരെ വസ്തുക്കളിൽ നിർജീവമായിരുന്ന് തലയിൽ എത്തുമ്പോൾ വിരിഞ്ഞ് പേൻ ആകാം.

പേനുകൾക്ക് 30- 33 ഡിഗ്രീ സെൽഷ്യസ് വരെ ചൂടിൽ വെള്ളത്തിൽ മുങ്ങി ജീവിക്കുന്നതിനുള്ള ശേഷി ഉണ്ട്. 14 മണിക്കൂറോളം മുങ്ങിക്കിടന്നാലും പേനുകൾ ചാകില്ല. തവിട്ടു് - ബ്രൗൺ നിറമുള്ള ചെറിയ ഷഡ്പദങ്ങളാണ് പേനുകൾ. ശിരോചർമ്മത്തോട് ചേർന്ന് പാർക്കുന്ന ഇവയുടെ ഭക്ഷണം രക്തമാണ്. മുതിർന്ന പെൺപേനുകളിടുന്ന മുട്ട തലയോട്ടിയിൽ നിന്നും ഏകദേശം കാലിഞ്ച് ദൂരത്തിൽ മുടിയിൽ പറ്റിപ്പിടിച്ചിരിക്കും‌. 

ഈര് എന്ന് പ്രാദേശികമലയാളത്തിൽ ഇതിനെ പറയും. 7-10 ദിവസത്തിൽ മുട്ട വിരിയും. മുട്ട വിരിഞ്ഞതിനു ശേഷമുള്ള ഈര് മുടിയിൽ പറ്റിപ്പിടിച്ചിരിക്കും. ഈ പശ വളരെ ശക്തിയുള്ളതാണ്, ആകയാൽ ഈരിനെ പറിച്ചെടുക്കുക എന്നത് എളുപ്പമല്ല. ഈരിലെ രാസസംയുക്തം മുടിയോട് ചേർച്ചയുള്ളതായതിനാൽ ഈരിനെ മാത്രം ഒഴിവാക്കാൻ രാസപദാർത്ഥങ്ങൾ ഒന്നും ഇല്ലെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.

ജീവനക്ഷമമായ പേന്മുട്ടയ്ക്ക് ബ്രൗൺ നിറമായിരിക്കും.അർദ്ധതാര്യസ്തരത്തിനകത്ത് ബ്രൗൺ നിറത്തിലുള്ള പേൻ വളരുന്നതിനാലാണിത്. മുട്ട വിരിഞ്ഞു കഴിഞ്ഞാൽ ഈര് വെളുത്ത നിറമാകും.
പേനുകൾക്ക് പറക്കാനോ ,ചെള്ളുകളെ പോലെ ചാടാനോ ഉള്ള ശേഷിയില്ല‌. അവക്ക് പക്ഷേ മുടിക്കിടയിലൂടെ 22 സെ.മീ./മിനിറ്റിൽ ഇഴയാനുള്ള കഴിവുണ്ട്.

തോർത്ത്, ചീപ്പ്, കിടക്കവിരി, തലയണ, എന്നി നിത്യോപയോഗ സാധനങ്ങൾ വഴി പ പകരാം.തലയിൽ പേൻ ഉള്ള വ്യക്തിയുടെ അടുത്തുനിന്നും നമ്മളുടെ തലയിലേയ്ക്കും ഇവ എത്തിച്ചേരുന്നു. പ്രത്യേകിച്ച് ഇവരുടെ കൂടെ കിടക്കുമ്പോൾ അല്ലെങ്കിൽ ഇവരുടെ തലയിൽ നിന്നും പേൻ നമ്മളുടെ ശരീരത്തിൽ എത്തുമ്പോഴെല്ലാമാണ് ഇത് നമ്മളുടെ തലയിലും എത്തുന്നത്. കൂടാതെ, പേൻ ഉള്ള തലയിൽവെച്ച തൊപ്പി തലയിണ,ടവ്വൽ എന്നിവ ഉപയോഗിക്കുന്നതിലൂടെയും പേൻ തലയിലേയ്ക്ക് എത്തിപ്പെടുന്നുണ്ട്

ഒരു മുതിർന്ന പെൺപേൻ ദിവസത്തിൽ 6-7 മുട്ടകളിടും. പേനുകളുടെ ആയുസ്സ് ശരാശരി32ദിവസമാണ്.പ്രായപൂർത്തിയാകുന്നതിനിടയിൽ വളർച്ചയുടെ മൂന്ന് ഘട്ടത്തിലൂടെ അവ കടന്നു പോകുന്നു. അതിനുതന്നെ ഏകദേശം 8-9 ദിവസം എടുക്കും. പൂർണ വളർച്ചയെത്തിയ ജീവിതം ഈ 23-24 ദിവസങ്ങളാണ്.തലയോട്ടിയോട് ചേർന്ന ഇളംചൂടുള്ള ഈർപ്പമുള്ള സാഹചര്യത്തിലാണ് പേനുകൾക്ക് ജീവിക്കാനാവുക. 

കാരണം അവ തുടർച്ചയായി രക്തപാനം നടത്തിയാണ് ജീവിക്കുന്നത്. അതിനാൽ തലയോട്ടിയിൽ നിന്നും നിലത്തേക്ക് വീണാൽ എളുപ്പം നിർജ്ജലീകരണം സംഭവിക്കുകയും ചാവുകയും ചെയ്യും. തലയോട്ടിയിൽ നിന്നും വീണ പേനുകൾ 24 മണിക്കൂറിലധികം ജീവിക്കുക എന്നത് താരതമ്യേന അസാധ്യമായ സംഗതിയാണ്.

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍ വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ്  പറയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്കായി പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ഇവിടെ. വെള്ളത്തിന്റെ അംശം കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂര്‍ണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികള്‍ സഹായിക്കുന്നു. ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

ട്രെയിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഓടുന്ന ട്രെയിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം മെക്സിക്കോ സിറ്റി: സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മെക്സിക്കോയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം.പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനില്‍ പ്രവർത്തിക്കുന്ന ട്രെയിൻ പോകുന്നത് കാണാനായി നിരവധിപേർ ഹിഡാല്‍ഗോ എന്ന സ്ഥലത്ത് ഒത്തുകൂടുകയായിരുന്നു. ഇതിനിടയില്‍ ദൃശ്യങ്ങള്‍ പകർത്തുമ്ബോഴായിരുന്നു അപ്രതീക്ഷിതമായ അപകടം. പലരും പാളത്തിനു സമീപം നില്‍ക്കുന്നതും ചിത്രങ്ങള്‍ പകർത്തുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. ഓറഞ്ച് വസ്ത്രമണിഞ്ഞ യുവതി പാഞ്ഞുവരുന്ന ട്രെയിനിനൊപ്പം സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതും ട്രയിനിന്റെ എൻജിൻ ഇവരുടെ തലയ്ക്ക് പിന്നില്‍ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.  യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ട്രെയിൻ ഇടിച്ച്‌ വീണ യുവതിയെ ഒപ്പമുണ്ടായിരുന്ന യുവാവ് താങ്ങിയെടുക്കുന്നതും ചുറ്റുമുണ്ടായിരുന്നവർ പരിഭ്രാന്തരായി നി...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

പപ്പായ ഉപയോഗിച്ച് മുഖത്തെ ചുളിവുകൾ പരിഹരിക്കാനുള്ള എളുപ്പവഴികൾ അറിയാം

മുഖത്തെ ചുളിവുകൾ അകറ്റാൻ പപ്പായ കൊണ്ടുള്ള  ഫേസ് പാക്കുകൾ പോഷകങ്ങളുടെ കലവറയാണെന്ന് പപ്പായ നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമാകുന്ന ഏറ്റവും വൈവിധ്യമാർന്ന പഴങ്ങളിൽ ഒന്നുകൂടിയാണ് ഇവ.ഇതിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി ഉണ്ടന്നത് നിങ്ങൾക്ക് അറിയാമോ?. നമ്മുടെ വീട്ടുവളപ്പിൽ കാണുന്ന പപ്പായ സൗന്ദര്യസംരക്ഷണത്തിന് ഏറെ ഫലപ്രദമാണ്.  പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ചാർമത്തെ ആരോഗ്യകരമാക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവുകളും പാടുകളും കുറയ്ക്കാൻ ഇത് വളരെ സഹായകമാണ്. പലതരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങളെ പരിഹരിച്ചുകൊണ്ട് ചർമ്മത്തിൻ്റെ ആരോഗ്യം മികച്ചതാക്കാൻ ഉപയോ​ഗിക്കാം പപ്പായ കൊണ്ടുള്ള  ചില ഫേസ്പാക്കുകൾ... അര കപ്പ് പഴുത്ത പപ്പായ മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക. മൂന്ന്ടീ സ്പൂൺ പാലും. രണ്ട്ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി എടുക്കുക.കുറച്ചു സമയം  സെറ്റാകാൻ ഇത് മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലും ഈ ഫേസ്പാക് പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്...

മോട്ടിവേഷൻ ചിന്തകൾ.....ജീവിക്കാൻ കഴിയുന്ന സമയം നല്ലത് മാത്രം ചെയ്യുക

സ്വന്തമെന്നു പറയാൻ ഈ ലോകത്ത് നമുക്ക് എന്താണുള്ളത്.. നമ്മുടെ ജന്മം തന്നെ നമുക്ക് വരദാനമായി ലഭിച്ചതാണ് .... അങ്ങനെ, ആരൊക്കയോ ചേർന്ന് നൽകിയതാണ് നമ്മുടെ നാമം, വിദ്യാഭ്യാസം, തൊഴിൽ എല്ലാം .... നമ്മുടെ ജനനം മുതൽ മരണം വരെ നമ്മോടു ഒപ്പമുള്ളവരോടും , ഇല്ലാത്തവരോടും ഒക്കെയുള്ള കടപ്പാടുകൾക്ക് ഉള്ളിലാണ് നമ്മുടെ ജീവിതം നമ്മൾ കെട്ടിപ്പൊക്കുക..,. കരഞ്ഞു കൊണ്ട് നാം ജനിക്കുന്നു, പതിയെ നിറക്കണ്ണുകൾക്കിടയിലൂടെ നിശബ്ദതയിലേക്ക് മടങ്ങുകയും ചെയ്യുന്നു അതിനിടയിലുള്ള കുറച്ചു നാളത്തെ ഭൂമിയിലെ ജീവിതം,, നാളെ എന്ത് എന്നറിയാതെ... എന്നാൽ അവിടെയും പരസ്പരം തമ്മിൽ വഴക്കും പ്രശ്നങ്ങളും, പ്രതിസന്ധികളും,വാശിയും വൈരാഗ്യങ്ങളും, തമ്മിൽ ഞാനാണ് വലുത് എന്ന മത്സരം ... ഓർക്കുക ക്ഷണികമാണ് നമ്മുടെ ജീവിതം.. ഒരു നീർകുമിള പോലെ ക്ഷണികം ... നമ്മുടെ,മരണശേഷം മണ്ണിൽ അലിഞ്ഞില്ലാതാകുന്ന ശരീരം അല്ലാതെ അഹങ്കരിക്കാൻ മറ്റൊന്നും ഇല്ല നമ്മുടെ കൈവശം... നോക്കു, മനസ്സൊന്നു താളം തെറ്റിയാൽ നാം ഭ്രാന്തരാണ്..അത്പോലെ ശരീരം തളർന്നാലോ, നമ്മൾ രോഗിയും ആണ്, ശ്വാസം നിലച്ചാൽ വെറും നിർജീവമായ ജഡം മാത്രമാകും..അത് കൊണ്ട് തന്നെ ജീവിക്കാൻ കഴിയുന്ന സമയം നല്ലത...