പൊറോട്ട കഴിച്ചിട്ട് മരിച്ചെന്നോ.? നെറ്റി ചുളിക്കാൻ വരട്ടെ ചിലപ്പോൾ പോറോട്ട കഴിച്ചാലും പ്രശ്നമാകും.
എറണാകുളം:പൊറാട്ട കഴിച്ചതിനെ തുടർന്ന് അലർജി ഉണ്ടായ പെൺകുട്ടി മരണപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം ആണ് നമ്മമെല്ലാം അറിഞ്ഞത്.
യഥാർത്ഥത്തിൽ പോറാട്ടയല്ല മൈദയാണ് വില്ലൻ. മൈദ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുമ്പോൾ ചിലർക്കുണ്ടാകുന്ന ഗ്ലൂട്ടൺ അലർജിയാണ് വില്ലനായത്.
ആരോഗ്യത്തിന്റെ കേന്ദ്രബിന്ദു തുടങ്ങുന്നത് എവിടെ നിന്നാണെന്നറിയാമോ? ആശുപത്രികളല്ല അടുക്കളതന്നെയാണ്. ഭാരതത്തിലെ ജനങ്ങളുടെ പ്രാതലിന് ദോശയും അപ്പവും ഇഡ്ലിയും, വടയു മറ്റുമായിരുന്നു, എന്നാൽ ഇന്ന് കാലം മാറി അതൊക്കെ പഴങ്കതയായി എന്ന് വേണം പറയാന്‍. ഇന്നത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതൊന്നും വേണ്ട പകരം മൈദ അടങ്ങിയ പൊറോട്ടയും മറ്റ് ഫാസ്‌റ്റ് ഫുഡുകളുമാണ് ഇഷ്ടം.
മൈദ ഉണ്ടാക്കുന്ന പ്രക്രിയ മുഴുവൻ അവശ്യ പോഷകങ്ങൾ നഷ്ടപ്പെടുന്ന തരത്തിലാണ്. മൈദയിൽ ബ്ലീച്ചും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്, അത് മൃദുവായതും സാധാരണ വെളുത്ത നിറമുള്ളതുമാണ്. ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് ഏജന്റ് കനത്ത വിഷാംശമുള്ളതും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരവുമാണ്. മൈദ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ, ഗോതമ്പിൽ നിന്ന് ഏകദേശം 97% നാരുകൾ നഷ്ടപ്പെടുന്നു, അത്കൊണ്ട് തന്നെ പോഷകാഹാര മൂല്യമില്ലാത്ത ഒന്നാണ് മൈദ.
മൈദ കുടലിന് ഹാനികരമാണെന്ന് നിങ്ങൾക്കറിയാം, എന്നാൽ അത് ഉണ്ടാക്കിയേക്കാവുന്ന മറ്റൊരു പാർശ്വഫലങ്ങൾ മൈദയ്ക്ക് അഡ്രീനൽ ഗ്രന്ഥികൾക്ക് സമ്മർദ്ദം ചെലുത്താൻ കഴിയും എന്നതാണ്. നിങ്ങൾ മൈദ ഉപയോഗിച്ചുള്ള ഭക്ഷണം അമിതമായി കഴിച്ചാൽ മാത്രമേ ഇത് സംഭവിക്കൂ, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി ഒരു പരിധിവരെ ദുർബലപ്പെടുത്തും.
ചിലപ്പോൾ പോറോട്ട കഴിച്ചാലും പ്രശ്നമാകും. പോറൊട്ടയല്ല മൈദ ചേർത്തുണ്ടാക്കിയ ഏത് ഭക്ഷണം കഴിച്ചാലും ചിലർക്ക് അസുഖം വന്നേക്കാം. ഗ്ലൂട്ടൺ എന്ന പ്രോട്ടീനാണ് ഈ അപകടാവസ്ഥയ്ക്ക് കാരണം. എന്താണ് ഗ്ലൂട്ടൺ എന്ന് അറിയാം.ഗോതമ്പ് പോലുള്ള ധാന്യങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂട്ടൺ. ചില ഭക്ഷണങ്ങളില്‍ പ്രോട്ടീന്‍ കൂട്ടുന്നതിനായി ഭാഗമായി ഗ്ലൂട്ടൻ ചേർക്കാറുണ്ട്. അഥവാ പ്രോട്ടീൻ റിച്ച് എന്ന പേരിൽ വരുന്ന ഭക്ഷ്യവസ്തുക്കളിലും ഗ്ലൂട്ടൻ ഉണ്ടെന്നർത്ഥം.
ഗ്ലൂട്ടൻ എല്ലാവർക്കും പ്രശ്നക്കാരനല്ല, ചിലരിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരക്കാരിൽ മറ്റു പ്രോട്ടീനുകളിൽ നിന്നും വ്യത്യസ്ഥമായി ഗ്ലൂട്ടൺ ദഹിക്കാതെ കിടക്കും. ദഹനപ്രക്രിയയിൽ തടസ്സം വരുന്നതോടെ അസ്വസ്ഥതൾ തുടങ്ങും. പല രീതിലായിരിക്കും ആളുകളില്‍ അലർജിയുണ്ടാവുക. വയറു വേദന, ചൊറിച്ചിൽ, ഗ്യാസ്, വയറിളക്കം ഇങ്ങിനെ ഏതുമാകാം ലക്ഷണം.
തുടർച്ചയായി ദഹന പ്രക്രിയയിൽ തടസ്സം വരുന്നതോടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരും. ഈ അവസ്ഥയെ സീലിയാക് ഡിസീസ് എന്നാണ് പറയുന്നത്. ഒരു ദിവസത്തില്‍ തന്നെ രണ്ടും മൂന്നും വട്ടം വയറിളകുക. അമിതമായി ക്ഷീണം തോന്നുക വയറിൽ ഗ്യാസ് നിറയുക ഇതെല്ലാം സീലിയാക് ഡിസീസിന്റെ ലക്ഷണങ്ങളാണ്. ഇവ ആവർത്തിക്കുന്നെങ്കിൽ ചികിത്സ തേടണം.
കുട്ടികളിൽ സീലിയാക് ഡിസീസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. പല്ലുകൾ നശിക്കാം, പ്രായത്തിനൊത്ത തൂക്കം ഉണ്ടാവാതിരിക്കാം, വളർച്ച കുറവ് അങ്ങിനെ മാനസിക അസ്വസ്ഥകൾ വരേ ഉണ്ടായേക്കാം. ഗോതമ്പിൽ മാത്രമാണ് ഗ്ലൂട്ടൺ ഉള്ളതെന്ന് കരുതേണ്ട. ചില ഐസ്ക്രീമുകൾ, മിഠായികൾ, ടിന്നുകളിൽ ലഭിക്കുന്ന മാംസങ്ങൾ, പാസ്ത. തൈര് എന്നിവയിൽ എല്ലാം ഗ്ലൂട്ടൺ സാന്നിധ്യമുണ്ട്. ഇത്തരം അലർജിയുള്ളവർ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഗ്ലൂട്ടൺ അടങ്ങാത്ത് ഭക്ഷണങ്ങൾ നിലവിൽ ലഭ്യമാണ്.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.