കണ്ണിന് താഴേയുള്ള കറുപ്പ് നിറം മാറാന്‍ ഇതാ ചില പൊടിക്കെെകൾ
ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളില്‍ ഒന്നാണ് കണ്ണ്. കണ്ണിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും വേണം. കണ്ണിന് താഴെയുള്ള കറുപ്പ് നിറം പലരുടെയും പ്രശ്നമാണ്. കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറം മാറാൻ പല തരത്തിലുള്ള ക്രീമുകളും ഉപയോഗിച്ച് കാണും. കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ കണ്ണിന് താഴേ പുരട്ടുന്നത് ഏറെ ദോഷം ചെയ്യും. കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നോ.
കൺത്തടത്തിലെ കറുപ്പുനിറം സ്ത്രീകളെ ഏറെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പല കാരണങ്ങൾ കൊണ്ടും കണ്ണിന് കീഴിൽ കറുപ്പ് നിറം വരാം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിവയൊക്കെ ഇതിനു കാരണമാവാറുണ്ട്. സൂര്യകിരണങ്ങളോ കമ്പ്യൂട്ടർ, ടിവി സ്ക്രീനിൽ നിന്നുള്ള നീല രശ്മികളോ അമിതമായി ഏൽക്കുന്നതും പ്രായമാകുന്നതിന് അനുസരിച്ച് ശരീരത്തിൽ സംഭവിക്കുന്ന ജനിതകമാറ്റങ്ങളും ഇതിന് കാരണമാവാറുണ്ട്.
പ്രായമാകുന്നതിന് അനുസരിച്ച് ചർമ്മത്തിന്റെ കൊളോജനും എലാസ്റ്റിനും നഷ്ടപ്പെടുന്നു. ഇതുവഴി കൺതടത്തിലെ ചർമ്മം വരണ്ടതാവാനും ചുളിവുകൾ വീഴാനും കാരണമാകുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നിരന്തരം പുറന്തള്ളുകയും അവ നിങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കാൻ സൂക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
വെള്ളരിക്ക
വെള്ളരിക്കയിൽ ആസ്ട്രിജെന്റ് ഗുണങ്ങളുമുണ്ട്. വെള്ളരിക്ക കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇവ 10 മിനിറ്റ് കണ്ണുകൾക്ക് മുകളിൽ വയ്ക്കുക. വെള്ളരിക്ക ജ്യൂസ് കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.
ഐസ് മസാജ്
ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാൻ ഗുണം ചെയ്യും.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങാണ് മറ്റൊരു പരിഹാരം. ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എൻസൈമുകൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇത് കൺത്തടങ്ങളുടെ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ദിവസവും 10 മിനിറ്റ് കൺപോളകൾക്ക് മുകളിൽ പുരട്ടി ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
തക്കാളി നീര്
തക്കാളിനീരു കൺപോളകൾക്ക് മുകളിൽ പുരട്ടിയ ശേഷം കഴുകി കളയുന്നതും കൺതടത്തിലെ കറുപ്പു നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കുന്നു.
ടീ ബാഗുകള്‍
ടീ ബാഗുകള്‍ ഉപയോഗിക്കുക. അടഞ്ഞ കണ്ണുകളില്‍ തണുത്ത ചായ ബാഗുകള്‍ പ്രയോഗിക്കുക. ഹെര്‍ബല്‍ ടീ ബാഗുകള്‍ ഉപയോഗിക്കരുത്.
റോസ് വാട്ടർ
കോട്ടൺ തുണിയോ പഞ്ഞിയോ നല്ല കട്ടിയിൽ മുറിച്ചെടുക്കുക. ഇത് റോസ് വാട്ടറിൽ മുക്കി അടഞ്ഞ കണ്ണിനു മുകളിൽ വച്ചു കിടക്കുക. കണ്ണിനു താഴെയുള്ള പാടുകൾ മാറും എന്നു മാത്രമല്ല നല്ല ഉന്മേഷവും ലഭിക്കും.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.