ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

റോഡപകടങ്ങൾ: രക്ഷാപ്രവര്‍ത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റോഡപകടങ്ങൾ: രക്ഷാപ്രവര്‍ത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റോഡപകടങ്ങൾ കണ്ടാൽ വാഹനങ്ങൾ നിർത്താതെ പോകുന്നവരാണേറെയും. അപകടങ്ങൾ നാളെ നമ്മളെത്തേടിയുമെത്തിയേക്കാം. രക്തസ്രാവവും അടിയന്തിര വൈദ്യസഹായത്തിന്റെ അഭാവവുമാണ് റോഡപകടങ്ങളിൽ മിക്ക മരണങ്ങൾക്കും കാരണമാകുന്നത്. എത്രയുംവേഗം ആശുപത്രികളിൽ എത്തിക്കാനായാൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിയും. 

🚨 പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്. 

🚨 ആവശ്യമെങ്കിൽ തൂവാല, വൃത്തിയുള്ള വസ്ത്രം എന്നിവ ഉപയോഗിച്ച് അപകടം മൂലമുണ്ടായ രക്തസ്രാവം തടയാൻ ശ്രമിക്കുക. 

🚨 അപകടത്തിൽപ്പെട്ടയാൾക്ക് ബാഹ്യമായി പരിക്കുകളൊന്നുമില്ലെങ്കിലും മെഡിക്കൽ പരിശോധനയ്ക്കായി വിധേയമാക്കണം. ആന്തരിക ക്ഷതം നമുക്ക് അറിയാൻ കഴിഞ്ഞെന്നുവരില്ല. പരിക്ക് പിന്നീട് സങ്കീർണമാകാതിരിക്കാൻ ഇത് ഉപകാരപ്പെടും. 

🚨 പരിക്കേറ്റവരെ, പ്രത്യേകിച്ച് തലയ്ക്ക് പരിക്കേറ്റവരെ നീക്കുമ്പോൾ അയാളെ ചുറ്റിപ്പിടിച്ചെടുക്കുന്നത് അപകടകരമാണ്. കഴുത്ത്‌ മുതൽ നടു വരെ അനങ്ങാതെ നേരെ കിടത്തി വേണം രോഗിയെ മാറ്റാൻ. കിടത്തി തന്നെ കൊണ്ടു പോവണം. ബലമായി പിടിച്ചിരുത്തി ആശുപത്രിയിലേക്ക്‌ പോകരുത്‌. ആംബുലൻസ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും ഇതിലുള്ള മികച്ച അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താം. പുറപ്പെടുന്ന സമയത്ത് രോഗിയെ കൊണ്ടു പോകുന്ന ആശുപത്രിയിലേക്ക്‌ ഒന്ന്‌ വിളിച്ച്‌ പറയുക കൂടി ചെയ്‌താൽ അവർക്ക്‌ മുൻകൂട്ടി തയ്യാറായിരിക്കാൻ സാധിക്കും. 

🚨പരുക്കേറ്റയാൾ വണ്ടിക്കകത്ത്‌ അകപ്പെട്ട രീതിയിലാണ്‌ വണ്ടി വെട്ടിപ്പൊളിക്കാൻ ഫയർഫോഴ്‌സിനെയോ മറ്റ്‌ ഉത്തരവാദിത്വപ്പെട്ടവരെയോ അറിയിക്കുകയാണ്‌ ആദ്യം വേണ്ടത്‌. ഇത്‌ നമ്മുടെ ചുറ്റുപാടുകളിൽ പലപ്പോഴും സാധ്യമല്ല എന്നത്‌ കൊണ്ട്‌ തന്നെ വാഹനത്തിനകത്ത്‌ കുടുങ്ങിയ രോഗിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

🚨 പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാകുമെന്ന അവസ്ഥയോ റോഡിൽ നിന്ന് നീക്കം ചെയ്യാത്തത് മറ്റൊരു അപകടത്തിന് കാരണമാകാനോ സാധ്യതയുണ്ടെങ്കിൽ, പരിക്കേറ്റവരെ വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക 

🚨 പരുക്കേറ്റയാൾ ബോധാവസ്ഥയിലാണോ? ഒന്നുരണ്ടു ചോദ്യങ്ങൾ ചോദിച്ചാൽ, അയാൾ ബോധത്തിലാണോ അല്ലയോ എന്നറിയാൻ കഴിയും 

🚨 പരിക്കേറ്റ വ്യക്തിയുടെ വായയ്‌ക്കോ മൂക്കിനോ സമീപം ചെവിചേർത്ത് വച്ച് ശ്രദ്ധിച്ചാൽ അയാൾ ശ്വസിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയും.

🚨 രക്തസ്രാവം എവിടെയാണ്, രക്തസ്രാവത്തിന്റെ വ്യാപ്തി എന്താണ്? ഛർദ്ദിച്ചതായി കാണുന്നുണ്ടോ? മറ്റെന്തെങ്കിലും അസാധാരണതകളോ പ്രശ്നങ്ങളോ ഉണ്ടോ? അസ്ഥിയുടെ ഘടനയുടെയോ ശരീരത്തിൻറെയോ ഏതെങ്കിലും ഭാഗം രൂപഭേദം സംഭവിച്ചതായി തോന്നുന്നുണ്ടോ? ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് പ്രത്യേകിച്ച് കടുത്ത വേദന അനുഭവപ്പെടുന്നുണ്ടോ? മെഡിക്കൽ പരിശോധനയ്ക്ക് എത്തിക്കുമ്പോൾ ഈ വക കാര്യങ്ങൾ ശ്രദ്ധിക്കുക. 

🚨അപകടത്തിൽപ്പെട്ടയാൾക്ക് ചുറ്റും കൂടുന്നവർ വെള്ളം കൊടുക്കുന്നത് സ്ഥിരം കാഴ്ചയാണ് 
ഇത് കൂടുതൽ അപകടം വിളിച്ച് വരുത്തുന്ന സംഗതിയാണ്. തലയ്ക്കും കഴുത്തിനും കാഴ്ചയിൽ പരിക്കുകൾ ഇല്ല എന്ന് തോന്നിയാലും
അങ്ങനെ ഉണ്ടാകാം എന്ന ധാരണയിൽ വേണം പരിചരിക്കാൻ. ഈയവസരത്തിൽ വെള്ളം പോലുള്ള പാനീയങ്ങൾ കൊടുക്കുന്നത് 
വിഴുങ്ങാൻ കഴിയാതെ ശ്വാസകോശത്തിൽ കയറാനും അങ്ങനെ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്

🚨 അപകടം എത്ര നിസാരമാണെങ്കിലും അത് പോലീസിൽ റിപ്പോർട്ട് ചെയ്യണം.

അവലംബം: ഹൈവേ സേഫ്റ്റി കോഡ്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞോ?; സിമ്ബിളായൊരു കാര്യം ചെയ്താല്‍ മതി

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് ഇസ്തിരിപ്പെട്ടി. ചില വീടുകളിൽ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലവും ഇസ്തിരിയിടുംബോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുംബോൾ തന്നെ കറകൾ മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീർ ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുംബോൾ വര വീഴാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്ബോൾ കറ...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

മോട്ടിവേഷൻ ചിന്തകൾ

സീമകള്‍ വരച്ചിടാന്‍ സാധിക്കാത്ത ആത്മ ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് മാതാപിതാക്കളും മക്കളും.മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ പറ്റാത്ത അനിര്‍വചനീയ ബന്ധത്തിന്‍റെ അവകാശികള്‍.ആധുനികതയുടെ അധാര്‍മിക സാഹചര്യങ്ങള്‍ ഈ ബന്ധത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന അപകട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.വിനോദങ്ങളിലും വിരോധങ്ങളിലുമായി ജീവിതത്തെ ചിട്ടപെടുത്തുന്ന അഭിനവ മക്കള്‍ ഈ മഹോന്നതബന്ധത്തിന്‍റെ വില തിരിച്ചറിയാതെ പോയിട്ടുണ്ട്. നമ്മളെത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നമ്മൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ പോയി വരട്ടെ അച്ഛാ, അമ്മേയെന്ന് പറഞ്ഞ് അവരുടെ ഞരമ്പ് പെടച്ച കൈകളിലോ, ഒട്ടിയ കവിൾത്തടത്തിലോ ഒരുമ്മ നൽകി പോകുമ്പോൾ കണ്ണെത്താദൂരം വരെ അവർ നമ്മളെ നോക്കിയിരിക്കും. അതിനുശേഷം അവരുടെ ഉള്ളിൽനിന്ന് ഒരു പ്രാർത്ഥന ഉണ്ടാകും ...ആ വിളി കേൾക്കാത്ത ഒരു ദൈവവുമുണ്ടാവില്ല ഈ ലോകത്ത്. വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാപിതാക്കളും തമ്മിലുള...

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്ബതികള്‍ക്ക് ജൂലൈമാസം 21 നാണ് ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതില്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ കൂടുതല്‍ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയല്‍വാസി പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു. മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാല്‍ വളർത്താൻ ഏല്‍പ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത...

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു.

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ബാഗിലാക്കി വീടിന്റെ ടെറസിലേക്ക് എറിയുകയും ചെയ്തു. സംഭവത്തില്‍ 28കാരിയായ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരം പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്ന് വലിയ അവഹേളനമാണ് നേരിട്ടതെന്ന് ശിവാനി പൊലീസിനോട് പറഞ്ഞു. നേരത്തേ ശിവാനിയുടെ രണ്ട് കുഞ്ഞുങ്ങള്‍ അസുഖം മൂലം മരിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഖ്യാല പൊലീസ് സ്റ്റേഷനിലേക്ക് ആറു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, സംഭവം നടന്നതിന്റെ തലേ ദിവസമാണ് ശിവാനി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ആയത്. തുടർന്ന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോന്നു. പുലർച്ചെ രണ്ടുമണിക്ക് കുഞ്ഞിന് പാല്‍ കൊടുത്ത ശേഷം ഉറങ്ങിപ്പോയെന്നും പിന്നീട് കുഞ്ഞിനെ കണ്ടില്ലെന്നുമാണ് ശിവാനി പൊലീസിനോട് പറഞ്ഞത്. ശിവാനിയുടെ മറുപടി ഗൗരവമായി കണ്ട പൊലീസ് സി....

The hardest thing in the world is to realize your own mistake and accept it. The easiest thing to do is to find and spread the mistakes of others.

Realizations are real truths. Those truths purify us from mistakes and guide us to goodness. Liberation from mistakes is possible only through self-realization.. If mistakes are pointed out, the knowledgeable will correct themselves. Human life itself is a journey from wrong to right. Mistakes will happen. There must be an effort on our part to correct and improve ourselves. Be careful that thoughts, words and actions are full of goodness. That is the ultimate path to success. The hardest thing in the world is to realize your own mistake and accept it. The easiest thing to do is to find and spread the mistakes of others. It is wrong not only to do what should not be done but also not to do it when it should be done. This is one of the biggest problems of mankind. They can easily understand that others are on the wrong path, but he can never understand that he is also on the same path. We become problematic because we do not recognize our own strength. We should adopt the li...

03/02/2024,ശനി,ഇന്നത്തെ വിപണി നിലവാരം

03/02/2024,ശനി,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5810 രൂപ പവൻ : 46,480 രൂപ   വെള്ളി :  ഗ്രാം : 77.00 രൂപ കിലോ : 77,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.00 യൂറൊ : 89.69 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.84   ഓസ്ട്രേലിയൻ ഡോളർ : 54.05 കനേഡിയൻ ഡോളർ :61.64   സിംഗപ്പൂർ . : 62.75 ബഹറിൻ ദിനാർ : 220.19 മലേഷ്യൻ റിംഗിറ്റ്‌ : 17.59   സൗദി റിയാൽ : 22.13   ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.81 ഒമാനി റിയാൽ. : 215.58 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

ചെറുപയറിനും ചെറുപയർ പൊടിക്കും നിരവധി ഗുണങ്ങൾ ഉണ്ട്

ചെറുപയറിന്റെയും ചെറുപയർ പൊടിയുടെയും ഗുണങ്ങൾ അറിയാമോ...? സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറിയ കുട്ടികള്‍ക്ക് പോലും ചെറുപയര്‍ പൊടി തേച്ച് കുളിപ്പിക്കുന്ന ശീലം പണ്ടുമുതല്‍ക്കേ ഉണ്ട്. കാരണം ചര്‍മ്മസംരക്ഷണത്തില്‍ അ ത്രയേറെ പ്രാധാന്യമാണ് ചെറുപയര്‍ പൊടിക്ക് ഉള്ളത്. സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നുണ്ട് നമ്മളില്‍ പലരും. കാരണം അത്രയേറെ ഗുണങ്ങളാണ് ചെറുപയര്‍ പൊടി നമുക്ക് നല്‍കുന്നത്. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മുഖത്തിന്റെ പ്രശ്‌നങ്ങളാണെങ്കിലും ചര്‍മ്മത്തിന്റെ കാര്യത്തിലാണെങ്കിലും ഏത് അവസ്ഥയിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. കേശസംരക്ഷണത്തിന്റെ കാര്യത്തിലും യാതൊരു പ്രശ്‌നവും ഇല്ലാതെ തന്നെ ചെറുപയര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഇത് ...