ബ്ലാഡറില്‍ മൂത്രം നിറഞ്ഞാലും സ്വയം മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ; പങ്കുവെച്ച് യുവതി
ഒരുവര്‍ഷത്തോളമായി മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥയുമായി ജീവിച്ച യുവതി. ലണ്ടനില്‍ നിന്നുള്ള എല്‍ ആഡംസ് എന്ന യുവതിയാണ് ജീവിതമാകെ മാറ്റിമറിച്ച അവസ്ഥയുമായി കഴിയുന്നതിനെക്കുറിച്ച് പങ്കുവെക്കുന്നത്.
2020 ഒക്ടോബറിലാണ് എല്‍ തനിക്ക് മൂത്രമൊഴിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം തിരിച്ചറിയുന്നത്. എത്രത്തോളം വെള്ളം കുടിച്ചാലും മൂത്രമൊഴിക്കണമെന്ന തോന്നല്‍ വന്നാലും എൽ ആഡംസ്ന് മൂത്രമൊഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫൗളേഴ്‌സ് സിന്ധ്രം എന്ന അവസ്ഥയാണ് ഇവരുടെ ഈ ദുരവസ്ഥയ്ക്ക് പിന്നില്‍.
ഈ രോഗാവസ്ഥയെക്കുറിച്ച് തിരിച്ചറിയുന്നതുവരെ താന്‍ പരിപൂര്‍ണമായും ആരോഗ്യവതിയായിരുന്നു എന്നു പറയുകയാണ് എല്‍. ഒരു ദിവസം എഴുന്നേറ്റപ്പോഴാണ് തനിക്ക് മൂത്രമൊഴിക്കാന്‍ കഴിയുന്നില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് ലണ്ടനിലെ സെന്റ്.തോമസിലെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് ബ്ലാഡറില്‍ ഒരുലിറ്ററോളം മൂത്രം ഉള്ളതായി കണ്ടെത്തിയത്. സാധാരണയായി സ്ത്രീകളുടെ ബ്ലാഡറില്‍ 500 മില്ലി. മൂത്രം മാത്രമേ പിടിച്ചുവെക്കാനാവൂ.
അടിയന്തിരമായി കത്തീറ്റര്‍ ഘടിപ്പിക്കുകയും മൂത്രം ഒഴിപ്പിവാക്കുകയും ചെയ്തു. പക്ഷേ എന്നിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. തുടര്‍ന്ന് സ്വയം കത്തീറ്റര്‍ ഘടിപ്പിക്കാനും മറ്റും എല്ലിനെ പരിശീലിപ്പിച്ചു. അമിത ഉത്കണ്ഠയാണ് തന്റെ പ്രശ്നമെന്നും യോഗയോ മറ്റോ ചെയ്താല്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്താമെന്നും വരെ ചിലര്‍ ഡോക്ടര്‍മാര്‍ എല്ലിനോട് പറയുകയുണ്ടായി. തുടര്‍ന്ന് ഒരുവര്‍ഷത്തില്‍ കൂടുതലായി എല്‍ മൂത്രമൊഴിച്ചത് ട്യൂബിന്റെ മാത്രം സഹായത്തോടെയാണ്.
അതുംകഴിഞ്ഞ് 14മാസത്തിനു ശേഷം നടത്തിയ പലവിധ പരിശോധനകള്‍ക്കൊടുവിലാണ് എല്ലിന് ഫൗളേഴ്‌സ് സിന്ധ്രം ആണെന്നു കണ്ടെത്തുന്നത്. ജീവിതത്തിലുടനീളം എല്ലിന് മൂത്രമൊഴിക്കാന്‍ കത്തീറ്ററിന്റെ സഹായം വേണ്ടിവന്നേക്കാം എന്നുംഡോക്ടര്‍മാര്‍ പറഞ്ഞു. ബ്ലാഡറിലെ മൂത്രം ഒഴിവാക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയാണിത്. കൂടുതലായും ചെറുപ്പക്കാരായ സ്ത്രീകളെ ബാധിക്കുന്ന ഈ രോഗാവസ്ഥയുടെ കാരണത്തെക്കുറിച്ച് ഇപ്പോഴും ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
പലവിധ മരുന്നുകള്‍ പരീക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്തെങ്കിലും എല്ലിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. സാക്രല്‍ നെര്‍വ് സ്റ്റിമുലേഷന്‍ മാത്രമാണ് പ്രശ്ന പരിഹാരത്തിനായി ഡോക്ടര്‍മാര്‍ എല്ലിന് നിര്‍ദേശിച്ചത്. സാക്രല്‍ നെര്‍വിനെ ഉത്തേജിപ്പിക്കുന്ന ചികിത്സയാണ് ഇവിടെ ചെയ്യുന്നത്. 2023-ജനുവരിയില്‍ എല്‍ ഈ ചികിത്സയും ചെയ്തു. പൂര്‍ണമായും ഫലം കണ്ടില്ലെങ്കിലും താല്‍ക്കാലികാശ്വാസം നേടിയെന്നാണ് എല്ലിന്റെ വാദം. മുമ്ബത്തേതില്‍ നിന്ന് കത്തീറ്ററിന്റെ സഹായത്തോടെ മാത്രം മൂത്രമൊഴിച്ചിരുന്നതില്‍ ചെറിയ മാറ്റമുണ്ട്. ഇപ്പോഴും ബുദ്ധിമുട്ടുണ്ടെങ്കിലും മുമ്ബത്തെ അവസ്ഥ ആലോചിച്ചാല്‍ വളരെയേറെ ഭേദപ്പെട്ടിട്ടുണ്ട് എന്നും എല്‍ പറയുന്നു