ശര്‍ക്കര ചായയുടെ ഗുണങ്ങള്‍ അറിയാം
ചായയില്‍ പഞ്ചസ്സാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിച്ച് നോക്കൂ! ഗുണങ്ങള്‍ അനവധിയാണ്.
പഞ്ചസ്സാരയെ അപേക്ഷിച്ച് ഒട്ടനവധി ആരോഗ്യ ഗുണങ്ങളാണ് ശര്‍ക്കരയ്ക്ക് ഉള്ളത്. ചായയില്‍ ശര്‍ക്കര ഇട്ട് കുടിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
എല്ലാവര്‍ക്കും ചായ തയ്യാറാക്കിയാലും കാപ്പി തയ്യാറാക്കിയാലും അതില്‍ പഞ്ചസ്സാര ചേര്‍ത്ത് കുടിക്കാനാണ് ഒട്ടുമിക്ക ആളുകള്‍ക്കും പ്രിയം. ഒരു ദിവസം മൂന്നില്‍ കൂടുതല്‍ ചായ കുടിക്കുന്നവരുണ്ട്. ഇത്തരത്തില്‍ ചായ എത്രത്തോളം കുടിക്കുന്നുവോ അത്രത്തോളം പഞ്ചസ്സാരയും നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുകയാണ്.
എന്നാല്‍, പഞ്ചസ്സാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിച്ച് നോക്കൂ. നല്ല രുചിയില്‍ ചായ കുടിക്കുകയും ചെയ്യാം, ഒപ്പം ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ നേടിയെടുക്കാനും ഇത് സഹായിക്കും. ഇത്തരത്തില്‍ ശര്‍ക്കര പഞ്ചസ്സാരയ്ക്ക് പകരം ഉപയോഗിച്ചാല്‍ എന്തല്ലാമാണ് ഗുണങ്ങള്‍ എന്ന് നോക്കാം.
മലബന്ധം ഇല്ലാതാക്കാം:ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കും
ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം: ആര്‍ത്തവം തുടങ്ങുന്നതിന് മുമ്പുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ഉത്തമം
വിളര്‍ച്ച തടയും: രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കും, വിളര്‍ച്ചയെ പ്രതിരോധിക്കും
കരൾ ശുദ്ധീകരിക്കുന്നു: ശരീരത്തിൽ ആവശ്യമില്ലാത്ത വസ്‌തുക്കൾ ഇല്ലാതാക്കുകയും, കരളിലെ വിഷാംശങ്ങൾ നീക്കി ശുദ്ധീകരിക്കുകയും ചെയ്യുന്നു...
പനി ഭേദമാകും: ശർക്കര ഉപയോഗിച്ച് ചായ കുടിക്കുന്നത് പനി ഭേദമാകാൻ ഏറ്റവും നല്ല മാർഗമാണ്. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ശർക്കര നല്ലതാണ്.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും:നമ്മളുടെ തെറ്റായ ജീവിതശൈലിയും ആഹാരത്തിലെ ശ്രദ്ധക്കുറവും വ്യായാമം ചെയ്യാത്തതുമെല്ലാം ശരീരഭാരം കൂട്ടുന്നതിലേയ്ക്ക് നയിക്കാറുണ്ട്. ബേക്കറി പലഹാരങ്ങളോടുള്ള പ്രിയവും കുടവയര്‍ ഉണ്ടാകുന്നതിലേയ്ക്കും അമിത വണ്ണത്തിലേയ്ക്കും നയിക്കുന്നു.
മേല്‍ പറഞ്ഞ ആഹാരങ്ങള്‍ കുറച്ച്, മധുരം കഴിക്കുന്നത് ഒഴിവാക്കി, നല്ലപോലെ വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും പിന്തുടരുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.
കൂടാതെ, പഞ്ചസ്സാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നത് തടി കൂടാതെ, ശരീരഭാരം നിയന്ത്രിക്കാന്‍ നല്ലതാണ്. ഇതില്‍ കലോറി കുറവായതതനാല്‍ തന്നെ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.