അമിതമായ ടിക്കറ്റ് വർധന
നാട്ടിലേക്കു ടിക്കറ്റ് എടുക്കാനാവാതെ പ്രവാസികള്‍
അബുദാബി: അവധിക്കാലം അടുത്തതോടെ നിരവധി പ്രവാസികള്‍ പ്രിയപ്പെട്ടവര്‍ക്കുള്ള സാധനങ്ങള്‍ വാങ്ങി പെട്ടിമുറുക്കിയെങ്കിലും ഇനിയും ടിക്കറ്റെടുക്കാന്‍ കഴിയാതെ നൂറുകണക്കിനുപേര്‍ പ്രയാസപ്പെടുന്നു.
അമിതമായ ടിക്കറ്റ് നിരക്ക്മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മൂലമാണ് പലരും ഇനിയും ടിക്കറ്റെടുക്കാതെ കടുത്തമാനസിക സംഘര്‍ഷവുമായി കഴിയുന്നത്. ഗള്‍ഫ് നാടുകളിലെ വേനല്‍ അവധിയും പെരുന്നാള്‍ ആഘോഷവും ഒന്നിച്ചു വന്നതോടെ ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിലേറെയാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്
വന്‍തോതില്‍ നിരക്ക് ഉയര്‍ന്നതുമൂലം പലരും യാത്ര തന്നെ മാറ്റിവെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസങ്ങളില്‍ പല റൂട്ടുകളിലും വളരെ കുറച്ചുമാത്രം യാത്രക്കാരുമായി വിമാനം പറന്ന വസ്തുതയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സീറ്റ് എത്ര ഒഴിഞ്ഞുകിടന്നാലും വിരോധമില്ല, നിരക്ക് കുറയ്ക്കുന്ന പ്രശ്നമില്ല എന്ന നിലപാടാണ് ചില എയര്‍ലൈനുകള്‍ സ്വീകരിച്ചിട്ടുള്ളത്.