ആകാശത്ത് നിന്ന് പെയ്തിറങ്ങിയത് 'നൂലുമഴ'; മരങ്ങളിലും വീടുകൾക്ക് മുകളിലുമെല്ലാം ചിലന്തിവല പോലെ; ആശങ്കയില്‍ നാട്ടുക്കാര്‍..
ആകാശത്ത് നിന്ന് പെയ്തിറങ്ങിയത് 'നൂലുമഴ'; മരങ്ങളിലും വീടുകൾക്ക് മുകളിലുമെല്ലാം ചിലന്തിവല പോലെ; ആശങ്കയില്‍ നാട്ടുക്കാര്‍..
എടപ്പാളിൽ മഴയ്ക്കൊപ്പം നൂല്‍പോലെ പെയ്തിറങ്ങിയ പ്രതിഭാസം നാട്ടുകാരില്‍ കൗതുകം ഉളവാക്കി. കാലടി, മാങ്ങാട്ടൂര്‍, തണ്ടിലം, കാടഞ്ചേരി, പാറപ്പുറം, നരിപ്പറമ്പ്, പോത്തനൂര്‍, തട്ടാന്‍പടി എന്നീ ഭാഗങ്ങളിലാണ് 'നൂല്‍മഴ' പെയ്തത്. രാവിലെ ഒന്‍പതരയോടുകൂടിയാണ് വെള്ളനിറത്തില്‍ നൂലുപോലുള്ള വസ്തു പെയ്തിറങ്ങിയത്.
ചിലന്തിവല പോലെ കാണപ്പെട്ട വസ്തു അന്തരീക്ഷത്തില്‍ പാറി നടന്നതും ആളുകളില്‍ ആശങ്കയുണ്ടാക്കി. നേര്‍ത്ത വസ്തുവായതിനാല്‍ മൊബൈലില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വ്യക്തമല്ല. തെളിഞ്ഞ നീലാകാശമുള്ളപ്പോഴാണ് ഇത്തരത്തിലുള്ള പ്രതിഭാസമുണ്ടായത്. ഉയരംകൂടിയ മരത്തിനും വൈദ്യുതി ലൈനിനും വീടുകള്‍ക്കും മുകളിലാണ് ഇവ വന്നുപതിച്ചത്. കൈയിലെടുത്ത് പരിശോധിച്ചപ്പോഴും നൂലുപോലെയുള്ള വസ്തു ചെരിയ രീതിയില്‍ ഒട്ടുന്നുണ്ടായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പലരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചിരുന്നു. മഴയും തെളിഞ്ഞ നീലാകാശവുമുള്ളപ്പോഴാണ് ഈ പ്രതിഭാസമുണ്ടായത്. ഒരുമണിക്കൂറോളം 'നൂൽമഴ' പെയ്തു.