ഒരാളുടെ സ്വഭാവം ഒരേ സാഹചര്യത്തിൽ മാത്രം വിലയിരുത്തുകയാണെങ്കിൽ നമുക്കയാളെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. വ്യത്യസ്ത സാഹചര്യങ്ങളെ അയാൾ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി വേണം അയാളെ മനസ്സിലാക്കേണ്ടത്.
മറ്റുള്ളവരെ മനസ്സിലാക്കാതെ വിമർശിക്കുന്നതിന് മുൻപ് നിങ്ങളുടെ വാക്കുകൾ പ്രവൃർത്തികൾ.. ,സ്വഭാവം, കുറവുകൾ , എന്നിവ സ്വയം നിങ്ങൾ തന്നെ വിലയിരുത്തുന്നത് വളരെ നന്നായിരിക്കും.
അവനവൻ്റെ കാര്യലാഭത്തിനു വേണ്ടി മാത്രം നമ്മളുമായി അടുപ്പം കാണിക്കുന്നവരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു പരാജയം തന്നെയാണ്.
നമ്മുടെ പ്രിയപ്പെട്ടവരുടെ മനോവിചാരങ്ങൾ ഒരിക്കലും മറ്റുള്ളവർ പറഞ്ഞ് നമ്മൾ അറിയാൻ ഇടവരരുത്. അങ്ങിനെ വന്നാൽ മനസ്സിലാക്കണം അവർക്ക് നമ്മൾ ഒഴിഞ്ഞു കൊടുക്കാൻ സമയമായി എന്ന് .
മനസ്സ് എല്ലാവരിലുമുണ്ട്. പക്ഷേ മറ്റുള്ളവരെ യഥാവിധി മനസ്സിലാക്കാനുള്ള മന:സ്ഥിതിയാണ് നമുക്ക് വേണ്ടത്. മനസ്സിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയതാണ്.നമ്മളെ അറിയുന്നവർ പലരും ഉണ്ടാകാം. പക്ഷേ നമ്മളെ ആഴത്തിൽ മനസ്സിലാക്കിയവർ വളരെ കുറച്ചേ കാണൂ..
നമ്മുടെ മനസ്സ് എന്നത് ഒരു സ്പോഞ്ച് പോലെയാണ് . നമ്മൾ എവിടെ മുങ്ങുന്നുവൊ അതിന്റെ സ്വഭാവം അത് കാണിക്കും. നിരാശയിൽ മുങ്ങിയാൽ നിരാശയും പ്രതീക്ഷയും മുങ്ങിയാൽ പ്രതീക്ഷയും ആയിരിക്കും നൽകുക.
✍🏻: അശോകൻ.സി.ജി.