പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അലക്കുയന്ത്രം പൊട്ടിത്തെറിച്ചു; കഴുകാനിട്ടിരുന്ന വസ്ത്രങ്ങളും സ്‌ഫോടനത്തില്‍ ചിതറിപ്പോയി
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അലക്കുയന്ത്രം പൊട്ടിത്തെറിച്ചു; കഴുകാനിട്ടിരുന്ന വസ്ത്രങ്ങളും സ്‌ഫോടനത്തില്‍ ചിതറിപ്പോയി
കോഴിക്കോട്: മുക്കത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അലക്കുയന്ത്രം പൊട്ടിത്തെറിച്ചു.
യന്ത്രത്തിന് പുറമെ കഴുകാനിട്ടിരുന്ന വസ്ത്രങ്ങളും സ്‌ഫോടനത്തില്‍ നാലുപാടും ചിതറി. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
നാല് വര്‍ഷം പഴക്കമുള്ള സെമി ഓടമാറ്റിക് അലക്കുയന്ത്രമാണ് പൊട്ടിത്തെറിച്ചത്. സമീപത്ത് വീട്ടുകാര്‍ ആരുംതന്നെ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. പൊട്ടിത്തെറിയില്‍ വയറുകളും പൈപുകളും പൂര്‍ണമായും നശിച്ചു.
വയറില്‍ എലി കരണ്ടതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട് സര്‍ക്യൂടായിരിക്കാം അപകടകാരണമെന്നാണ് കെഎസ്‌ഇബി അധികൃതര്‍ പറയുന്നത്. അതേസമയം, എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് അറിയാന്‍ അലക്കുയന്ത്രത്തിന്റെ കംപനിയുമായി ബന്ധപ്പെടുമെന്ന് വീട്ടുകാര്‍ പറഞ്ഞു.