മറ്റുള്ളവരോടുള്ള വിദ്വേഷത്തിനായി സമയം മാറ്റിവയ്ക്കാതെ നല്ലത് മാത്രം ചിന്തിക്കുക..നമ്മൾ വിദ്വേഷം വച്ച് പുലർത്തുന്ന ആൾ ഒരു പക്ഷേ നമ്മളെ ഓർക്കുന്നേ ഇല്ലെങ്കിൽ വ്യർത്ഥമായ വിദ്വോഷത്തിന്റെ ഞെരുക്കത്തിൽ ശ്വാസം മുട്ടുന്നത് നമ്മുടെ തന്നെ പാവം ഹൃദയമല്ലേ..
ഹൃദയത്തിൽ ഒരു നൂറു വിദ്വേഷങ്ങൾ വെച്ച് അധരത്തിൽ പുഞ്ചിരി തൂകുന്നവരാണ് നമുക്ക് പ്രിയപ്പെട്ടവരിൽ പലരും . അവരോട് കൂട്ടുകൂടാൻ വേണ്ടി നമ്മളും അതേ നാണയത്തിന്റെ മറുപുറം ആവേണ്ടിവരുന്ന ഒരു അവസ്ഥ.
നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി കരയാൻ ഉള്ളതല്ല നമ്മുടെ ജീവിതം. അത് നമ്മളെ
സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കാനുള്ളതാണ് ...
നമ്മുടെ കൂടെ ഉള്ളതിൻ്റെ വില അറിയണമെങ്കിൽ അതൊന്ന് നഷ്ടപ്പെടണം..
ഒരു പക്ഷെ ഒരിക്കലും
തിരിച്ചുകിട്ടാത്ത വിധം ...
അപ്പോഴാണ് നാം അറിയുക ..
അത് എത്രമാത്രം നമുക്ക് വിലപ്പെട്ടതായിരുന്നുവെന്ന്
ജീവിതത്തിൽ വ്യക്തിവിദ്വോഷത്തിൻ്റെ മുകുളങ്ങൾ വളരാൻ അനുവദിക്കാതിരിക്കുക..,
ജയവും തോൽവിയും
കളിക്കളത്തിൽ മാത്രം അവസാനിക്കുന്നതാകണം..
വിദ്വേഷം എന്നത് താങ്ങാൻ
കഴിയാത്തത്ര വലിയ ഭാരമാണ്.
വെറുക്കപ്പെട്ടവനെ മുറിവേൽപ്പിക്കുന്നതിനേക്കാൾ അത് വെറുക്കുന്നവനെ മുറിവേൽപ്പിക്കുന്നു.
നിങ്ങളുടെ സന്തോഷത്തിൻ്റെ താക്കോൽ നിങ്ങൾ തന്നെ സൂക്ഷിക്കുക.
അത് മറ്റുള്ളവരെ ഏല്പിക്കാതിരിക്കുക.
കാലം നമുക്കോരൊ അവസരങ്ങൾ തരും..
ചിലരെ മനസ്സിലാക്കാനും, പഠിക്കാനും.., ചിലരെ ഒഴിവാക്കാനും.
കെട്ടിക്കിടക്കുന്ന വെള്ളം പോലെ മനസ്സിൽ മറ്റുള്ളവരോടുള്ള വെറുപ്പും വിദ്വേഷവും സൂക്ഷിക്കുന്നവരുണ്ട്. അവ മനസ്സിലും നമ്മുടെ ചിന്തകളിലും ഇടപെടലുകളിലും
അഴുക്കുപുരട്ടി മുഖത്തെ പുഞ്ചിരി മായ്ച്ചുകളയും നമുക്ക് ലഭിച്ച ഒരു കുഞ്ഞു ജീവിതം ..അതാണ് നമ്മുടേത്.
ആ ജീവിതത്തിൽ എനിക്കാരോടും വിദ്വേഷമില്ല എന്ന് പറയുന്നിടത്താണ് നമ്മുടെ വിജയം .
✍️: അശോകൻ.സി.ജി .