സംസ്ഥാനത്ത് യുവജ നങ്ങളില്‍ എയ്ഡ്സ് ബാധ കൂടുന്നു;കാരണംസുരക്ഷിതമല്ലാത്ത ലൈംഗികബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് യുവാക്കളില്‍ എയ്ഡ്‌സ് രോഗ ബാധ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം 2022-23 വര്‍ഷത്തില്‍ 360 യുവജനങ്ങളില്‍ പുതുതായി എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ യുവാക്കളില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഒരു വര്‍ഷത്തിനിടെ 104 യുവാക്കളിലാണ് എറണാകുളത്ത് മാത്രം എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചത്.
2017-18 വര്‍ഷത്തില്‍ കേവലം35യുവാക്കളില്‍ മാത്രമായിരുന്നു എറണാകുളത്ത് എയ്ഡ്‌സ് കണ്ടെത്തിയിരുന്നത്. അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മലപ്പുറം ജില്ലയിലാണ് എയ്ഡ്‌സ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതല്‍. മലപ്പുറത്ത് അഞ്ച് വര്‍ഷത്തിനിടെ ആറിരട്ടി വര്‍ധനയാണുണ്ടായത്. 2017- 18 വര്‍ഷത്തില്‍ മൂന്ന് യുവജനങ്ങളായ രോഗികളുണ്ടായിരുന്നത് ഇപ്പോള്‍ 18 രോഗികളായിട്ടുണ്ട്.
ആലപ്പുഴ, ഇടുക്കി, കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലും യുവാക്കളായരോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അതിഥിതൊഴിലാളികളുടെഇടയിലുംരോഗബാധ വര്‍ധിക്കുന്നുണ്ട്. സംസ്ഥാനത്ത് 95 ശതമാനം പേരും രോഗികളായത്സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്. രോഗം കൂടുതലും പുരുഷസ്വവര്‍ഗാനുരാഗികളിലാണെന്നും എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ രേഖകള്‍ പറയുന്നു. നിലവില്‍ കേരളത്തില്‍ 30,000ത്തോളം എയ്ഡ്‌സ് രോഗികളാ ണുള്ളത്.അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ ഇത് ലക്ഷത്തിനും മുകളിലാണ്.