ഹെഡ്‌ലൈറ്റിന് പവര്‍ കൂട്ടിയാല്‍ പിഴ ; നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
ഹെഡ്‌ലൈറ്റിന് പവര്‍ കൂട്ടിയാല്‍ ഇനി പിഴ ലഭിക്കും. വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്ര പ്രകാശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബുകള്‍, ലേസര്‍ ലൈറ്റുകള്‍, അലങ്കാര ലൈറ്റുകള്‍ എന്നിവയുടെ ദുരുപയോഗം തടയാൻ പരിശോധന ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഇത്തരത്തില്‍ തീവ്രത കൂടിയ ഹെഡ് ലൈറ്റ് ഉപയോഗിക്കുന്നവരുടെ രജിസ്ട്രേഷൻ ഉള്‍പ്പെടെ റദ്ദാക്കാനാണ് തീരുമാനം.
എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുക, അനാവശ്യമായി വിവിധ നിറത്തിലുള്ള ബള്‍ബുകള്‍ ഉപയോഗിക്കുക എന്നിവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചത്തിന്റെ തീവ്രത കണക്കാക്കുന്നതിനുള്ള സംവിധാനവും മോട്ടോര്‍ വാഹന വകുപ്പ് സജ്ജമാക്കി.