മഴക്കാലത്ത് വീടുകളില്‍ ഏറ്റവുമധികം പ്രയാസമുണ്ടാക്കുന്നൊരു സംഗതിയാണ് വീട്ടിനകത്തേക്ക് ചെറുപ്രാണികള്‍ വന്നുകൂടുന്നത്.
മഴക്കാലത്ത് വീടുകളില്‍ ഏറ്റവുമധികം പ്രയാസമുണ്ടാക്കുന്നൊരു സംഗതിയാണ് വീട്ടിനകത്തേക്ക് ചെറുപ്രാണികള്‍ വന്നുകൂടുന്നത്.
അടുക്കളയിലാണ് ഏറ്റവുമധികം ശല്യമുണ്ടാവുക. പാറ്റകളും മറ്റ് ചെറുപ്രാണികളുമെല്ലാം അടുക്കളയില്‍ ഇങ്ങനെ തമ്ബടിക്കാതിരിക്കാൻ ചെയ്യാവുന്ന ചില ടിപ്സ്
പാറ്റകളും പ്രാണികളുമെല്ലാം ഒളിച്ചിരിക്കുന്ന ഷെല്‍ഫുകളുടെ മൂലകളില്‍ ബേ ലീവ്സ് വച്ചാല്‍ ഇവ അവിടെ തുടരില്ല
പ്രാണികളുടെ ശല്യം കാണുന്നയിടങ്ങളില്‍ അല്‍പം കറുവപ്പട്ട പൊടിച്ചത് വിതറുന്നതും നല്ലതാണ്
പ്രാണികളുടെ ശല്യമകറ്റാൻ അല്‍പം കാപ്പിപ്പൊടി ഒരു ബൗളിലാക്കി തുറന്നുവയ്ക്കുന്നതും നല്ലതാണ്.
അല്‍പം ആപ്പിള്‍ സൈഡര്‍ വിനിഗറും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത മിശ്രിതം ഒരു കുപ്പിയിലാക്കി പ്ലാസ്റ്റിക് റാപ്പിട്ട്, അതില്‍ ചെറിയ തുളകള്‍ ഇട്ടുവയ്ക്കാം.
പാറ്റകളുടെയും പ്രാണികളുടെയും ശല്യമൊഴിവാക്കാൻ അല്‍പം ഉള്ളി ചെറുതായി അരിഞ്ഞ് അതില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് തുറന്നുവയ്ക്കാം