നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പ്രധാനപ്പെട്ട രണ്ട് യഥാർത്ഥ കാരണങ്ങളാണ് ...
ഒന്ന് .. നമ്മൾ ചിന്തിക്കാതെ .., യാതൊരു തയ്യാറെടുപ്പുമില്ലാതെ, പ്രവർത്തിക്കുന്നു..
രണ്ട്.. നമ്മൾ ഒന്നും പ്രവർത്തിക്കാതെ ചിന്തകളിൽ മാത്രം ലയിച്ചിരിക്കുന്നു .
ഒരു കാര്യത്തിന് തുടക്കം കുറിക്കണമെന്ന് നമ്മൾ മനസ്സിൽ തീരുമാനിച്ചുറച്ചാൽ മുന്നിൽ കാണുന്നതെല്ലാം സാധ്യതകളായിരിക്കും. മറിച്ചാണെങ്കിൽ എല്ലാം തടസ്സങ്ങളും.
ആരംഭിക്കാൻ നിങ്ങൾ മികച്ചവർ ആകണമെന്നില്ല.
എന്നാൽ ജീവിതത്തിൽ
മികച്ചവരാകണമെങ്കിൽ എന്തെങ്കിലും ആരംഭിച്ചേ മതിയാകൂ ....
നിരന്തരമായ പരിശ്രമങ്ങളാണ് നേട്ടങ്ങൾ നേടിയെടുക്കാൻ നമ്മളെ പ്രാപ്തരാക്കുന്നത്. വിജയത്തിന് ഭാഗ്യത്തെ ആശ്രയിക്കുന്നതിലും
പരാജയത്തിന് ഭാഗ്യത്തെ കുറ്റപ്പെടുത്തുന്നതിലും യാതൊരു അർത്ഥവുമില്ല.
എല്ലാ നേട്ടങ്ങളുടെയും ആരംഭം തീവ്രമായ ആഗ്രഹത്തിൽ നിന്നാണ് .ആരംഭം എന്ന വാക്കിനെ തന്നെ ചിലർ ഭയപ്പെടുന്നു .നിർഭയമായി തുടക്കം കുറിക്കൂ..തീർച്ചയായും ഒരു ദിവസം അതിന്റെ ഫലം നമ്മളെ തേടിവരും .
എല്ലാം അവസാനിച്ചു എന്ന് നമ്മൾ കരുതുന്നിടത്ത് നിന്നാകും പുതിയൊരു തുടക്കത്തിന് സാധ്യതയേറുന്നത്.സംഭവിച്ചതെല്ലാം നല്ലതിന്... സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന് .....
ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്. ശുഭാപ്തി വിശ്വാസത്തോടെ തന്നെ നമുക്ക് പുതിയൊരു ദിനത്തിൽ ആരംഭം കുറിക്കാം.
✍🏻: അശോകൻ.സി.ജി