സ്വന്തം തനിമ മറച്ചു വച്ച് വേറെന്തോ ആയിത്തീരാൻ , അല്ലെങ്കിൽ മറ്റാരേയൊ അനുകരിക്കാൻ വിഫലശ്രമം നടത്തുന്നവർക്ക് ജീവിതം ഒരു നാടകം മാത്രമായി ഒടുങ്ങുന്നു .
യഥാർത്ഥ ജീവിതത്തെ അഭിമുഖീകരിക്കാൻ അവർക്ക് കഴിയാതെ പോകുന്നു.
നല്ല വ്യക്തിത്വങ്ങളെ നമുക്ക് മാതൃകകളാക്കാം.
പക്ഷേ ഒരിക്കലും അനുകരിക്കാൻ ശ്രമിക്കരുത്.. എത്രകണ്ട് ശ്രമിച്ചാലും നമുക്ക് നമ്മുടെ ജീവിതം മാത്രമേ ജീവിച്ചു തീർക്കാനാകൂ...
നമ്മൾ അറിയാതെ ചെയ്തുപോയ തെറ്റിനെ ചിലർ വള്ളി പുള്ളി തെറ്റാതെ ഓർത്തുവച്ചിരിക്കും.
എന്നാൽ നാം അറിഞ്ഞു കൊണ്ട് ചെയ്‌ത കണക്കില്ലാത്ത നന്മകൾ അവരുടെ ഓർമയുടെ അങ്ങേ അറ്റത്ത് പോലും ഉണ്ടാവില്ല.
നമ്മളെ മനസ്സിലാക്കുന്നവരോട് നമുക്ക് ചിലത് പറയാം. എന്നാൽ നമ്മൾ പറയുന്ന ഓരോ വാക്കിലും കുറ്റം കാണുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
ഓർക്കുക വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം ഏവരുടെയും ജീവിതത്തിൻ്റെ സൗന്ദര്യം കെടുത്തുന്ന ഘടകമാണ്.