ഓരോ അവഗണനയും ഒറ്റപ്പെടുത്തലുകളും നമുക്കുള്ള പരീക്ഷണങ്ങളും സ്വയം കണ്ടെത്തുവാനുള്ള അവസരങ്ങളും., ഓർമ്മപ്പെടുത്തലുകളും ആണ് .
നമ്മളെ അവരിൽ നിന്നും അകറ്റിനിർത്തിയ ദൂരത്തിന്റെ ...ഒറ്റയ്ക്കാവുക എന്നാൽ കൂടുതൽ കരുത്താർജ്ജിക്കുക എന്നു കൂടിയാണ്.സ്വന്തം കഴിവുകൾ തിരിച്ചറിയാനുള്ള അവസരം കൂടിയാണ് ഓരോ ഒറ്റപ്പെടലുകളും .
നമ്മൾ ഒറ്റപ്പെട്ടുപോയി എന്ന തോന്നൽ നമ്മളെ കീഴ്പ്പെടുത്തുമ്പോൾ പലപ്പോഴും നാം ചുറ്റുപാടും നോക്കാറില്ല. ശ്രദ്ധിച്ചു നോക്കിയാൽ കാണുവാൻ സാധിക്കും ചില പിടിവള്ളികൾ ...നടന്ന് കയറുവാൻ ചില ചവിട്ടുപടികൾ..... ചാരിയിരിക്കാൻ ചില ചുമലുകൾ..
ഒറ്റപ്പെടലിൻ്റെ നിരാശയിൽ നിന്നും പിടിച്ചു കയറുവാൻ ഇതൊക്കെ ഒരു മാർഗ്ഗം തന്നെയായിരിക്കും. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് തളർന്നിരിക്കരുത്.
ഒറ്റപ്പെടലുകൾ നമുക്ക് സ്വയം കണ്ടെത്തുവാനും മനസ്സിലാക്കുവാനുള്ള അവസരങ്ങളും കൂടിയാണ്.
ബന്ധം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ആയിരം തെറ്റുകളും ക്ഷമിച്ചെന്ന് വരും.
ബന്ധം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവർ ചെറിയൊരു കാരണം കണ്ടെത്തി നമ്മളെ ഒറ്റപ്പെടുത്തുകയും ചെയ്യും.ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് നമ്മളെ കിട്ടില്ല എന്ന് അറിയുമ്പോൾ അവർ നമ്മൾക്കായി സമ്മാനിക്കുന്ന പ്രതിഫലമാണ് നമ്മളെ ഒറ്റപ്പെടുത്തൽ
ജീവിതയാത്രയിൽ പലർക്കും ചിലപ്പോഴെങ്കിലും ഒറ്റയ്ക്കായി എന്നതിലേറെ വേദന തോന്നിയിട്ടുള്ളത് ചിലരെല്ലാം കൂടി നമ്മളെ ഒറ്റപ്പെടുത്തുന്നുണ്ടല്ലോ എന്ന തിരിച്ചറിവിൽ നിന്നാണ്.നമ്മളോട് വളരെ പെട്ടെന്ന് ഒരുപാട് അടുക്കുന്ന സൗഹൃദങ്ങൾ ആയിരിക്കും വളരെ വേഗം നമ്മളെ തനിച്ചാക്കി പോകുന്നതും .
എല്ലാ ബന്ധങ്ങൾക്കും ഒരു സ്ഥാനമുണ്ട്.
ഒരിക്കലും ആ പരിധി മറക്കാതിരിക്കുക .നല്ല ബന്ധങ്ങളെ എന്നും ജീവിതത്തോട് ചേർത്ത് പിടിക്കുക. ഒരിക്കൽ കൈവിട്ടു പോയാൽ പിന്നെ തിരിച്ചുകിട്ടിയെന്ന് വരില്ല .ചിലർ നമ്മളെ ഒറ്റപ്പെടുത്തുമ്പോഴായിരിക്കും നാം അറിയാതെ ആരൊക്കെയോ നമുക്ക് ഉണ്ടായിരുന്നു എന്ന് നമ്മൾ തിരിച്ചറിയുന്നത്.
✍️: അശോകൻ.സി.ജി.