പറയുന്ന വാക്കുകളിലെ ആത്മാർത്ഥതയാണ് വിശ്വാസത്തിന്റെ അടിത്തറ
ആത്മാർത്ഥതയില്ലാതെ പറയുന്ന വാക്കുകളിലെ അപകടകാരിയായ സ്നേഹം അടുത്തുള്ള ശത്രുവിനെക്കാൾ ദോഷമാണ് നമുക്ക് നൽകുക.. വാക്കുകളിലെ ആത്മാർത്ഥത പ്രവൃത്തിയിലും പ്രതിഫലിച്ചാൽ മാത്രമേ ബന്ധങ്ങൾ ഊഷ്മളമാകു.
ജീവിതത്തിൽ വിശ്വാസം എന്ന വാക്കിന് ജീവനോളം തന്നെ വിലയും ഉണ്ട്. അതേ വിശ്വാസം നഷ്ടമായാലോ അത് നമ്മെ ശ്വാസം മുട്ടിക്കുന്ന ഒന്നായ് മാറും... അതായത് ഒരിക്കൾ നഷ്ടപ്പെട്ടാൽ തിരിച്ച് കിട്ടാത്തതും , ഏറ്റവും വിലപിടിപ്പുള്ളതും, വിശ്വാസം ആണ് ...
വിശ്വാസം ഒരിക്കലും നമ്മെ ചതിക്കാറില്ല , ചതിക്കുന്നത് വ്യക്തികളാണ്. മറ്റുള്ളവരിൽ നമുക്ക് തോന്നുന്ന വിശ്വാസം നമ്മുടെ തന്നെ വ്യക്തിപരമായ കാര്യമാണ്. എങ്കിൽ കൂടി നിമിഷങ്ങളുടെ ആയുസ്സ് മതി വിശ്വാസം അവിശ്വാസമായി മാറാൻ.. വിശ്വാസം നിലനിൽക്കേണ്ടത് വാക്കുകളിലല്ല . ഹൃദയത്തിലാണ്..അത് അണഞ്ഞ് പോകാതെ കാക്കേണ്ടത് നമ്മൾ തന്നെയാണ്...
ഓരോ മിനിറ്റിലും ഒരാൾ വീതമെങ്കിലും ഈ ലോകം വിട്ടു പോകുന്നു.!!
നാമെല്ലാവരും ലൈനിലാണ്. നമ്മുടെ മുന്നിൽ എത്ര പേരുണ്ടെന്ന് ആർക്കറിയാം..!! വരിയുടെ പുറകിലേക്ക് നീങ്ങാനോ, വരിയിൽ നിന്ന് പുറത്തു കടക്കാനോ കഴിയില്ല..
അങ്ങനെ വരിയിൽ കാത്തിരിക്കുമ്പോൾ- ക്യൂ നീങ്ങി നീങ്ങി മുന്നോട്ടടുക്കും മുമ്പ് മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യാം.. ലൈൻ വിട്ടു പോകുന്നത് തക്കാലം അസാധ്യം..!!
അതിനാൽ പരസ്പരം സ്നേഹിക്കുക. ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുക. നനന്മയിൽ മുന്നേറുക.