യുപിയിൽ ദുരഭിമാനക്കൊല; 17കാരിയെ അച്ഛനും സഹോദരന്മാരും കോടാലികൊണ്ട് വെട്ടിക്കൊന്നു
ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ദുരഭിമാനത്തിന്റെ പേരില്‍ 17 കാരിയെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു. അന്യജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചുവെന്നതാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ കാരണം. ഗാസിയബാദിലെ കൗശമ്പിയില്‍ ശനിയാഴ്ചയാണ് സംഭവം. യുവാവുമായി ഫോണില്‍ സംസാരിക്കുന്നത് കണ്ടെത്തിയതോടെയാണ് പിതാവ് മകളെ കൊലപ്പെടുത്തിയത്. കൂട്ടിന് സഹോദരങ്ങളും.
അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയെ ഏറെ നാളായി ഇവര്‍ നിരീക്ഷിച്ചു വരുകയായിരുന്നു. അന്യജാതിക്കാരനുമായി അടുപ്പം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകള്‍ കേട്ടില്ല. തുടര്‍ന്നാണ് കൊലപാതകം. പ്രതികള്‍ കുറ്റം സമ്മതിച്ചു.