വിദഗ്ധ തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ 2 ലക്ഷം വരെ വായ്പ
വിദഗ്ധ തൊഴിലാളികള്‍ക്ക് വായ്പ ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈടില്ലാതെ രണ്ട് ലക്ഷം രൂപ വരെയാണ് പരമാവധി അഞ്ച് ശതമാനം പലിശ നിരക്കില്‍ നല്‍കുക.
30 ലക്ഷത്തോളം തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും പദ്ധതി പ്രയോജനം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2028 വരെ അഞ്ച് വര്‍ഷത്തേക്ക് 13,000 കോടി രൂപയാണ് പദ്ധതി വിഹിതം നിശ്ചയിച്ചിട്ടുള്ളത്.
പിഎം വിശ്വകര്‍മ പദ്ധതിയില്‍ മരപ്പണിക്കാര്‍, ബോട്ട് നിര്‍മാതാക്കള്‍, സ്വര്‍ണ പണിക്കാര്‍, ശില്‍പികള്‍, കല്‍പ്പണിക്കാര്‍ തുടങ്ങിവയര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വിശ്വകര്‍മ ജയന്തിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 17നാണ് പദ്ധതിക്ക് തുടക്കമാകുക.