നിങ്ങൾ താല്പര്യമില്ലായ്മയിൽ നിന്ന് സന്നദ്ധതയിലേക്കും നിഷ്ക്രിയത്വത്തിൽ നിന്ന് കാര്യക്ഷമതയിലേക്കും മാറുകയാണെങ്കിൽ, നിങ്ങളുടെ ജീവിതം ആനന്ദകരമാകും; നിങ്ങളുടെ യാത്ര അനായാസമാകും. മരിക്കേണ്ട സമയമാകുമ്പോൾ നിങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ, നിങ്ങൾ മനോഹരമായ ഒരു ജീവിതം നയിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് അപ്പോൾ കാണാം.
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ നിങ്ങൾ ഒരിക്കലു ഒരു പരിധി ഏർപ്പെടുത്താതിരിക്കുക. ജീവിതം എവിടെയാണ് പരിധി നിശ്ചയിക്കുന്നത് എന്ന് നമുക്ക് നോക്കാം. സ്വയം പരിമിതപ്പെടുത്തുന്ന മനുഷ്യർക്ക് വലിയ കാര്യങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാൻ കഴിയില്ല.
.ജീവിതത്തിൽ പല കാര്യങ്ങൾക്കും നാം മുൻകരുതലുകൾ എടുക്കാറുണ്ട്.... ഒരു ചെറിയ യാത്ര പോകാൻ ഉദ്ദേശിക്കുമ്പോൾ പോലും അതിന് അവശ്യം വേണ്ടുന്ന കാര്യങ്ങൾ നാം കൂടെ കൊണ്ട് പോകും.... ജീവിതയാത്രയിൽ ആണെങ്കിൽ വളരെ കരുതലോടെ ആവും നമ്മുടെ യാത്ര. ഒരു കുട്ടിയുണ്ടായാൽ പോലും അവരുടെ പഠനത്തിനും വിവാഹത്തിനും മറ്റ് അടിയന്തിര ആവശ്യങ്ങൾക്കും നാം ഇന്ന് മുതലേ സ്വരുക്കൂട്ടൽ ആരംഭിക്കും...
.
എന്നാൽ ഈ മുന്നൊരുക്കങ്ങളും മുൻകരുതലുകളും എപ്പോഴും മുതൽക്കൂട്ടായി എന്ന് വരില്ല.ജീവിതം എപ്പോഴും ആകസ്മികതകൾ നിറഞ്ഞതാണ്... നാം സാധാരണ മുൻകരുതൽ എടുക്കുന്ന കാര്യങ്ങൾ ജീവിതത്തിലെ മറ്റ് പലരുടെയും മുന്നനുഭവങ്ങളെ അടിസ്ഥാനമാക്കി ആയിരിക്കും...ജീവിതം പക്ഷേ നമുക്ക് അപ്രതീക്ഷിതമായ ചില സംഗതികൾ മുന്നിലേക്ക് ഇട്ട് തരും . അവിടെ നാം എത്ര മുൻകരുതൽ എടുത്താലും അവ ഒന്നും സഹായകരമാവുകയും ഇല്ല.
.
നാം നേരിടാത്ത അനുഭവങ്ങളെ മുൻകൂട്ടി കാണണമെങ്കിൽ അസാധാരണമായ ദീർഘവീക്ഷണം വേണ്ടതുണ്ട്. .. നാം മുൻകരുതൽ എടുക്കുന്ന കാര്യങ്ങളിൽ പലതും നമുക്ക് സഹായകരം ആവണം എന്നില്ല.നിസ്സാര കാര്യങ്ങളെ കുറിച്ചുള്ള നമ്മുടെ ഉൽകണ്ഠ പ്രധാന കാര്യങ്ങളുടെ തിരസ്കരണത്തിൽ കൊണ്ട് ചെന്ന് എത്തിക്കും.
അപ്രധാനമായ കാര്യങ്ങളെ നാം അതിപ്രധാനമായ സ്ഥാനത്ത് പ്രതിഷ്ഠിക്കും. അങ്ങനെ വരുമ്പോൾ അവശ്യം വേണ്ടുന്ന പലതും നാം മറക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും . എണ്ണമറ്റ സാധ്യതകളിൽ നിന്ന് ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കാൻ കഴിയുന്നവർക്ക് അവ പ്രയോജനപ്പെട്ടേക്കാം.വേണ്ടവയെ കൊള്ളാനും വേണ്ടാത്തവയെ തള്ളാനും ഉള്ള കഴിവാണ് ഇവിടെ പ്രധാനം...
ആരെങ്കിലും പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളിൽ നിങ്ങളുടെ ഊർജ്ജം വെറുതെ പാഴാക്കരുത്. നിങ്ങളിൽ ഭൂരിഭാഗവും ഒരേ മാനസികാവസ്ഥയിലല്ല, നിങ്ങൾ കണ്ണുകൾ അടച്ചാൽ, നിങ്ങളുടെ അനുഭവത്തിൽ ഈ ലോകം ഇല്ലാതാകും. അങ്ങനെയാണെങ്കിൽ, നിങ്ങളുടെ ക്ഷേമത്തിന് ആവശ്യമില്ലാത്ത ഒന്നിനും ഊർജ്ജം ഉപയോഗിക്കാത്ത വിധത്തിൽ ജീവിക്കുക എന്നതാണ് ഏറ്റവും മികച്ച കാര്യം. വിരസത, അലസത, നീരസം അല്ലെങ്കിൽ ദുരിതം എന്നിവയിലൂടെ മരിക്കുന്നതിനേക്കാൾ നല്ലത് ക്ഷീണത്താൽ മരിക്കുന്നതാണ്. വാർദ്ധക്യത്തിലാണെന്നതിനാൽ നിങ്ങളുടെ പ്രവർത്തനം കുറക്കണമെന്ന് അത് അർത്ഥമാക്കുന്നില്ല. വളരെയധികം തീവ്രതയോടും പങ്കാളിത്തത്തോടും കൂടി നിങ്ങൾ എന്തെങ്കിലും ചെയ്യുന്നത് തുടർന്നു കൊണ്ടിരുന്നാൽ, നിങ്ങളുടെ ശേഷി വർദ്ധിക്കും.
ഒരു ദിവസം, ഒരു ചെറുപ്പക്കാരൻ തന്റെ പശുക്കളെ മേയാൻ കാട്ടിലേക്ക് പോയി. അവിടെ വെച്ച് ഒരു പശു ഒരു കാളക്കുട്ടിയെ പ്രസവിച്ചു. ആദ്യമായി അദ്ദേഹം ഒരു ജനനത്തിന് സാക്ഷിയായി. പെട്ടെന്ന്, ഈ ചെറിയ ജീവൻ ഉണ്ടായിരിക്കുന്ന്നു- അത് അദ്ദേഹത്തിന് ഒരു അത്ഭുതമായിരുന്നു. കാളക്കുട്ടിയോട് ആഴമായ സ്നേഹവും അനുകമ്പയും അയാൾക്ക് അനുഭവപ്പെട്ടു, അയാൾ അതിനെ എടുത്ത് കെട്ടിപ്പിടിച്ചു. അതിന് നടക്കാൻ കഴിയാത്തതിനാൽ, അയാൾ അതിനെ തോളിലേറ്റി വീട്ടിലേക്ക് കൊണ്ടുപോയി. പിറ്റേന്ന്, പശുക്കളുമായി കാട്ടിലേക്ക് പോയപ്പോൾ, വീണ്ടും കാളക്കുട്ടിയെ ചുമലിൽ ചുമന്നു, എല്ലാ ദിവസവും അദ്ദേഹം അത് തുടർന്നു. കാലക്രമേണ, ചെറിയ പശുക്കിടാവ് ഒരു വലിയ കാളയായി വളർന്നു. അതിന്റെ ഭാരം കൂടുന്നതിനനുസരിച്ച് ആ മനുഷ്യന്റെ ശക്തിയും വർദ്ധിച്ചു. വലിയ കാളയെ ചുമലിൽ ചുമന്ന് ചുറ്റിനടന്നപ്പോൾ ആ പട്ടണത്തിലെ എല്ലാവരും കരുതി അദ്ദേഹം ഒരു സൂപ്പർമാൻ ആണെന്ന്. എനിക്ക് എല്ലായിടത്തും സൂപ്പർമാൻമാരെയും സൂപ്പർ സ്ത്രീകളെയും കാണാൻ ആഗ്രഹമുണ്ട്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ നിങ്ങൾ ഒരിക്കലു ഒരു പരിധി ഏർപ്പെടുത്താതിരിക്കുക. ജീവിതം എവിടെയാണ് പരിധി നിശ്ചയിക്കുന്നത് എന്ന് നമുക്ക് നോക്കാം. സ്വയം പരിമിതപ്പെടുത്തുന്ന മനുഷ്യർക്ക് വലിയ കാര്യങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാൻ കഴിയില്ല.
സാധ്യമായ എല്ലാ വഴികളിലൂടെയും നിങ്ങളുടെ ജീവിതം പൂർണ്ണമായും ഉപയോഗിക്കുക എന്നത് പ്രധാനമാണ്. ഇതൊരു ഹ്രസ്വ ജീവിതമാണ്- പ്രയോജനകരമല്ലാത്ത കാര്യങ്ങളിൽ നിങ്ങളുടെ സമയം പാഴാക്കുന്നത് എന്തിനു വേണ്ടിയാണ്? ഒന്നുകിൽ നിങ്ങളുടെ ആന്തരിക ക്ഷേമത്തിനായി നിങ്ങൾ എന്തെങ്കിലും ചെയ്യണം, അല്ലെങ്കിൽ നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്ക് ഉപയോഗപ്രദമായ എന്തെങ്കിലും നിങ്ങൾ ചെയ്യണം. നിങ്ങൾ രാത്രി തലയിണയിൽ തല വെക്കുന്ന നിമിഷം, നിങ്ങൾ ഊർജ്ജം മുഴുവൻ ദിവസം ചെലവഴിച്ചതിനാൽ നിങ്ങൾ തൽക്ഷണം ഉറങ്ങുന്നു, അങ്ങനെയായാൽ നിങ്ങൾ ചെയ്യുന്ന ഏത് സാധനയും പല മടങ്ങ് കൂടുതൽ ഫലപ്രദമാകും. എന്തുചെയ്യണം, എന്ത് ഒഴിവാക്കണം എന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കരുത്. നിങ്ങൾ താല്പര്യമില്ലായ്മയിൽ നിന്ന് സന്നദ്ധതയിലേക്കും നിഷ്ക്രിയത്വത്തിൽ നിന്ന് കാര്യക്ഷമതയിലേക്കും മാറുകയാണെങ്കിൽ, നിങ്ങളുടെ ജീവിതം ആനന്ദകരമാകും; നിങ്ങളുടെ യാത്ര അനായാസമാകും. മരിക്കേണ്ട സമയമാകുമ്പോൾ നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ, നിങ്ങൾ മനോഹരമായ ഒരു ജീവിതം നയിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് കാണാം.