'അമ്മേ.. പോയി പന്ത് കളിക്കാൻ നോക്കി..'; സാരിയിലും നൈറ്റിയിലും ഫുട്‌ബോള്‍ കളിച്ച് വീട്ടമ്മമാര്‍; കാല്‍പ്പന്തുകളിയുടെ ഫീല്‍ അനുഭവിച്ചറിഞ്ഞു മലപ്പുറം വനിതകളും..
ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ച് ആസ്വദിച്ച് വീട്ടമ്മമാരും. കിഴിശ്ശേരി പുളിയക്കോട് നിന്നുള്ള ദൃശ്യങ്ങൾ വളരെ രസകരം തന്നെ. നൈറ്റിയും സാരിയുമൊക്കെ ഉടുത്ത് വീട്ടമ്മമാരാണ് ഗ്രൗണ്ടില്‍ പന്തുതട്ടുന്നത്.
രസകരമായ പ്രതികരണങ്ങളാണ് ഇവർക്ക് ലഭിക്കുന്നത്. 'പന്തുകളിയെന്ന് പറഞ്ഞ് നമ്മളെ വഴക്കുപറയുന്ന അവര്‍ അവര്‍ അറിയട്ടെ അതിന്റെ ഒരു ഫീല്‍...' അവരും സന്തോഷിക്കട്ടെയെന്ന് വേറെ ഒരുകൂട്ടർ. 'എന്റെ അമ്മയും ഇവർക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി ഭായി.. എന്ന് മറ്റൊരു കൂട്ടർ..
അതേസമയം, മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കാറുള്ള സെവൻസ് ഫുട്ബോൾ മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം ഗ്യാലറികളിൽ നിറയാറുണ്ട്. ഇക്കഴിഞ്ഞ വേൾഡ് കപ്പ് മത്സരങ്ങളുടെ ആവേശങ്ങളിലും പലയിടങ്ങളിലും സ്ത്രീകളുടെ പങ്ക് ഉണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ ഫുട്ബോൾ പ്രേമം പടരുകതന്നെയാണ്.