ആർക്കും ഇരുമ്പെന്ന ലോഹത്തെ എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയില്ല..
പക്ഷേ സ്വന്തം തുരുമ്പിനത് കഴിയും .അതുപോലെ ആർക്കും സന്തോഷവാനായ ഒരു വ്യക്തിയെ നശിപ്പിക്കാൻ ആകില്ല..അവന്റെ മനസ്സിൽ "ദുഃഖം" എന്ന തുരുമ്പ് കയറാത്ത കാലത്തോളം .
അവനവനോടുതന്നെ മത്സരിക്കാതെ ഒരാളും ജീവിത വിജയം നേടി ഉന്നതങ്ങളിൽ എത്തിയിട്ടില്ല.നമ്മുടെയുള്ളിലെ സ്വാർത്ഥതാൽപര്യങ്ങളെ കണ്ടെത്തി തോൽപ്പിക്കുന്നവരാണ്
ശരിയായ വിജയികളായി തീരുന്നത്.
മുള്ളുണ്ടായിട്ടും തൊട്ടാവാടി
എപ്പോഴും തോറ്റു തരുന്നതു്
ജയിക്കാനറിയാഞ്ഞിട്ടല്ല.
മറിച്ച് സ്നേഹിക്കുന്നവർ
സന്തോഷിച്ചോട്ടെ എന്നു കരുതിയിട്ടാണ് ...
ബന്ധങ്ങളെപ്പോഴും ഇലക്ട്രിക്ക്
കണക്ഷൻ പോലെയാണ്.
തെറ്റായ കണക്ഷൻ ഷോക്കുകൾ തരും അല്ലാത്തവ എപ്പോഴും
സന്തോഷത്തോടെ പ്രകാശം പൊഴിച്ചു കൊണ്ടേയിരിക്കും.
നമ്മുടെ മഹത്വം വർദ്ധിക്കുന്നത് മറ്റുള്ളവരെ പിന്തള്ളുന്നത് കൊണ്ടല്ല ., അവനവന്റെ പരിമിതിയെ അനുഭവജ്ഞാനം കൊണ്ട് മറികടക്കുമ്പോഴാണ്.
സന്തോഷം നമുക്ക് ആരോട് വേണമെങ്കിലും പങ്കിടാം .
പക്ഷേ നമ്മുടെ മനസ്സിലെ
സങ്കടങ്ങൾ ചിലരോടെ പങ്കിടാനാകൂ .
നമ്മെ മനസ്സിലാക്കിയ
സുഹൃത്തുക്കളോട് മാത്രം
ഒരാളുടെ വ്യക്തിത്വത്തെ വിലയിരുത്തുന്നതിൽ സംഭാഷണരീതിക്ക് ഏറെ പ്രാധാന്യമുണ്ട് . കഴിയുന്നതും ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ചും മനോഹര നിമിഷങ്ങളെ കുറിച്ചും സംസാരിക്കുവാൻ ശ്രമിക്കുക .
✍️: അശോകൻ.സി.ജി.