മുഖത്തെ കറുത്ത പാട് മാറുവാനായി ആര്യവേപ്പില ഉപയോഗിക്കാം...
നമ്മുടെ തൊടിയിലും പരിസരങ്ങളിലുമെല്ലാം കാണുന്ന പല സസ്യങ്ങള്‍ക്കും നാമറിയാത്ത ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളുമെല്ലാമുണ്ട്. ഇതറിയാതെ നാം പലപ്പോഴും വലിയ വില കൊടുത്ത് കാര്യമായ ഗുണങ്ങളില്ലാത്ത, അതേ സമയം ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ദോഷം ചെയ്യുന്ന കൃത്രിമ മരുന്നുകളുടെ പുറകേ പോകുന്നു. ഇത്തരത്തില്‍ നമ്മുടെ തൊടിയിലും വഴിവക്കിലുമെല്ലാം കാണപ്പെടുന്ന ഒന്നാണ് ആര്യവേപ്പില. ഇതിന് ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളുമുണ്ടെന്ന് പണ്ടത്തെ തലമുറ മനസിലാക്കിയിരുന്നുവെങ്കിലും ഇന്നത്തെ കാലത്ത് പലരും ഇതറിയുന്നില്ല. ആയുര്‍വേദത്തിലും മറ്റ് പല ചര്‍മ സംരക്ഷണ മരുന്നുകളിലും ക്രീമുകളിലുമെല്ലാം ആര്യവേപ്പ് പ്രധാന ചേരുവയാണ്. ചര്‍മത്തിലുണ്ടാകുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില.
ആര്യവേപ്പിലയ്‌ക്കൊപ്പം പരമ്പരാഗത ചര്‍മ സംരക്ഷണ വഴിയായ മഞ്ഞള്‍ ഉപയോഗിയ്ക്കാം. ഇതും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ചിടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ്. വേപ്പിന്റെ ഏകദേശം 10-12 ഇലകൾ എടുത്ത് പൊടിച്ച് പേസ്റ്റ് ഉണ്ടാക്കുക. അതിലേക്ക് 3 ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം ഇത് വെള്ളത്തിൽ കഴുകി കളയുക.മുഖത്തും ചര്‍മത്തിലുമുണ്ടാകുന്ന അലര്‍ജിയും ചിക്കന്‍ പോക്‌സ് വന്ന പാടുകളുമെല്ലാം മാറാന്‍ ഇതേറെ നല്ലതാണ്. ഏത് തരം ചര്‍മത്തിനും ഇത് പരീക്ഷിയ്ക്കാം.
പാല്‍ ആര്യവേപ്പിലയും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്.ചര്‍മത്തിന്റെ ഒരു പിടി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണിത്. മുഖത്തെ ചുളിവുകള്‍ നീക്കാനും മുഖചര്‍മത്തിന് പ്രായാധിക്യം തോന്നാതിരിയ്ക്കാനും ഇത് സഹായിക്കുന്നു. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന പാല്‍ സ്വഭാവം ചര്‍ത്തിലെ ചുളിവുകളും വരണ്ട ചര്‍മവുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്. വരണ്ട സ്വഭാവമാണ് ഒരു പരിധി വരെ ചര്‍മത്തിന് ഇത്തരം പ്രശ്‌നങ്ങള്‍ വരുത്തുന്നതും പ്രായക്കൂടുതല്‍ നല്‍കുന്നതും. ഇതിനുളള നല്ലൊരു പരിഹാരമാണ് പാല്‍ മുഖത്തു പുരട്ടുന്നത്.ഇതിനായി ആര്യവേപ്പില അരച്ചതോ ആര്യവേപ്പില പൊടിയോ ഉപയോഗിയ്ക്കാം.
തൈരും ആര്യവേപ്പും ചേര്‍ത്ത മരുന്നും ഏറെ നല്ലതാണ്. തൈര് ചര്‍മത്തിന് സ്വാഭാവിക ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. വേപ്പിലെ ആന്റിഓക്‌സിഡന്റുകൾ കറുത്ത പാടുകൾ, പിഗ്മെന്റേഷൻ, മറ്റ് പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.ഇവ രണ്ടും ചേർത്ത് തയ്യാറാക്കുന്ന ഫേസ് പാക്ക് കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഈ പേസ്റ്റ് ഉണ്ടാക്കാൻ, ഒരു ടേബിൾ സ്പൂൺ വേപ്പിൻ പേസ്റ്റും 2 ടേബിൾസ്പൂൺ തൈരും എടുക്കുക. അതിനുശേഷം, ചേരുവകൾ കലർത്തി മുഖത്ത് പുരട്ടുക. തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതിന് മുമ്പ് ഇത് പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കുക.
ആര്യവേപ്പില അരച്ചതോ പൊടിയോ ചന്ദനപ്പൊടിയും എടുത്ത് അല്പം വെള്ളവും ഒരു ടേബിൾ സ്പൂൺ റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇത് നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന വേപ്പിൻ ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യംനിലനിർത്താൻ സഹായിക്കും . ചര്‍മത്തിന്റെ നിര്‍ജീവാവസ്ഥ മാറാന്‍ ഇതേറെ നല്ലതാണ്.
ശ്രദ്ധിക്കുക :അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല,കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.