നാം പ്രായമാകാൻ തുടങ്ങുന്നത് എപ്പൊഴാണ് ?
വയസ്സാകൽ 28 വയസ്സ് മുതലേ തുടങ്ങുന്നു എന്നാണ് പറയപ്പെടുന്നത്.
35 വയസ്സ് ആകുമ്പോഴേക്കും ഒളിച്ചുവക്കാൻ കഴിയാതെ താടിയിലും മുടിയിലുമൊക്കെ നര പ്രത്യക്ഷപ്പെട്ടു തുടങ്ങും..
വായിക്കണമെങ്കിൽ വെള്ളെഴുത്ത് കണ്ണട കൂടി വേണം.
നമ്മൾ കുട്ടിയായിരിക്കുമ്പോൾ നമ്മുടെ ഏവരുടെയും ആഗ്രഹം പെട്ടെന്ന് നീളം വെക്കണം യുവാവാകണമെന്നായിരുന്നു. മുഖത്ത് പൊടി മീശ വന്നപ്പോൾ അത് കൂടുതൽ തഴച്ചു വളരാനും ആഗ്രഹിച്ചു. ഇന്നോ മീശയിൽ ഒരു നര വന്നാൽ മനസ്സു ബേജാറായി തുടങ്ങുന്നു..
വാർദ്ധക്യം വരുന്നതിന് അന്നും ഇന്നും തമ്മിൽ ഒത്തിരി വ്യത്യസ്തയുണ്ട്. പണ്ടൊക്കെ 40 വയസ്സു കഴിഞ്ഞാൽ ആളുകൾ വൃദ്ധരാകുമായിരുന്നു.
സ്ത്രീകളാണെങ്കിൽ 35 വയസ്സിലേ തന്നെ പ്രായമായിയെന്നു തോന്നുമായിരുന്നു. അന്നത്തെ വേഷവും ഭാവവും പ്രായം കൂടുതൽ തോന്നിപ്പിക്കുന്നതായിരുന്നു. ഇന്നത്തെ പോലെ സുഖ സൗകര്യങ്ങളും അന്ന് ഇല്ലല്ലോ..
പണ്ട് ഒക്കെ ഓരോ വീട്ടിലുo കുറേ മക്കൾ ഉണ്ടാവും. വരുമാനമാണെങ്കിലോ വളരെ കുറവ്. സന്തോഷത്തോടെ ചിരിക്കുന്നവരെ കാണാൻ തന്നെ കുറവായിരുന്നു.
കാലം. പുരോഗമിച്ചതോടെ ആൾക്കാർ ചെറുപ്പമായി. പണ്ടത്തെ 40 വയസ്സിന്റെ സ്ഥാനം മാറി . മധ്യ വയസ്സാകാൻ തന്നെ 50 വയസ്സു കഴിയണം. നടൻ മമ്മുട്ടിയൊക്കെ എഴുപതുകളിലും ചെറുപ്പക്കാരനായി ഇരിക്കുന്നു. അമേരിക്കയിൽ ആളുകളെ വൃദ്ധജനങ്ങൾ ആയി കണക്കാക്കുന്നത് 80 കഴിഞ്ഞവരെയാണ് .
അച്ഛൻ മരിച്ചത് 60 വയസ്സിലാണ് അപ്പുപ്പൻ 55 ലാണ്' ഞാനും ആ പ്രായം എത്തുമ്പോഴേക്കും മരിക്കും എന്നുള്ള ഭീതിയൊന്നും ഇന്ന് വേണ്ട. വിഷമിക്കാതെ ജീവിതം സന്തോഷകരമായി ആസ്വദിക്കുക .
മരണത്തിന് നിങ്ങൾ തീയതി ഒന്നും വെക്കേണ്ട. മരണം നീട്ടിവെക്കാനും അതിജീവിക്കാനും ശ്രമിച്ചാലും ഒരു പോലെയാണ്.
വ്യായാമം നടത്തുന്നതിനുള്ള ട്രെഡ്ഡ്മിൽ കണ്ടുപിടിച്ചയാൾ 54ാം വയസ്സിൽ മരിച്ചപ്പോൾ ജിംനാസ്റ്റിക് കണ്ടുപിടിച്ചാൾ 41 ലും ലോകത്തെ മികച്ച ഫുട്ബോൾ കളിക്കാരനായ മറഡോണ അറുപതാം വയസ്സിലും അന്തരിച്ചു . ഇവരെല്ലാം ആയുസ്സ് നീട്ടി കിട്ടുന്നതിനുള്ള വഴികളിലൂടെ സഞ്ചരിച്ച വരായിരുന്നല്ലോ ?
വേറൊരു വൈരുധ്യം എന്താണെന്ന് വെച്ചാൽ എഫ് സി ചിക്കൻ കണ്ടുപിടിച്ചയാൾ എൺപത്തി എട്ടാം വയസ്സിലും സിഗരറ്റ് നിർമ്മാതാവായ വിൻസ്റ്റൻ നൂറ്റി പതിനാറാം വയസിലുമാണ് മരിച്ചത്. മരണം വരുന്നതിന്റെ കണക്കുകൾ ഒന്നും ശരിയല്ലെന്നു മനസ്സിലായില്ലേ.
മനുഷ്യരിൽ മാത്രമല്ല മറ്റു ജീവികളിലും ഈ പൊരുത്തക്കേട് ദർശിക്കാം. മുയൽ ചെയ്തു കൊണ്ടിരിക്കുന്നത് എന്താണ് ?. മുകളിലേക്കും താഴേക്കും ചാടി കൊണ്ടിരിക്കും. നല്ല വ്യായാമം . പക്ഷെ മുയലിന്റെ ആയുസ്സ് എത്രയാണ്?
രണ്ടു വയസ്സു മാത്രം.
ആമയെ നിങ്ങൾക്കറിയാം.ആരോടും വഴക്കിടാതെ പതുക്കെപ്പതുക്കെ കരയിലും വെള്ളത്തിലുമായി സഞ്ചരിക്കുന്നു. .ആമയുടെ ജീവിത കാലയളവ് എത്രയാണെന്ന് അറിയാമോ ?400 വർഷം . ഒന്നിനുമൊരു പൊരുത്തവുമില്ല എന്ന് മനസ്സിലായില്ലേ.
അപ്പോൾ എന്തു വേണം ?. എല്ലാം കണ്ണടച്ച് വിശ്വസിച്ച് ടെൻഷനടിക്കേണ്ട!. ദീർഘായുസ്സ് കിട്ടുവാൻ ഒരു വഴി കൂടി പറയാം. ചിരിക്കുക പൊട്ടിച്ചിരിക്കുക. ചിരിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെയിരിക്കുക. കണ്ടും കേട്ടും ടെൻഷനടിക്കണ്ട. അത്യാവശ്യം ഭക്ഷണവും വ്യായാമവും ചെയ്യുക . അനാവശ്യ ചിന്തകളും പ്രവർത്തികളും വെടിഞ്ഞ് സന്തോഷത്തോടെ കഴിയുക. അത്ര മാത്രം.