എല്ലാ മനുഷ്യനിലും ഒരു കുറ്റവാളിയും ഒരു വിശുദ്ധനും ഉണ്ടാകും .സമൂഹവും സാഹചര്യവും ആണ് അവയിൽ ഒന്നിനെ വളർത്തി എടുക്കുന്നത് ....അത് കൊണ്ട് തന്നെ ഒരു കുറ്റവാളി ഒരു സമൂഹത്തിൽ ഉണ്ടാകാതെ നോക്കേണ്ടത് ആ സമൂഹം തന്നെയാണ്.
ആരും കുറ്റവാളിയായി ജനിക്കുന്നില്ല. സാഹചര്യങ്ങൾ ഒരു മനുഷ്യനെ ഒരു പരിധി വരെ കുറ്റവാളികൾ ആക്കുന്നുണ്ട്. നിസ്സഹായത മൂലം ഒരു വ്യക്തി ചെയ്യുന്ന കുറ്റത്തിന് ആ സമൂഹം തന്നെ കുറ്റവാളിയാകും ...ഒരു വിചിത്രമായ എന്നാൽ ന്യായമുള്ള ഒരു കോടതിവിധി ഇങ്ങനെ:
ഒരിക്കൽ ഒരു സ്ത്രീ തന്റെയും തന്റെ പേര മക്കളുടെയും വിശപ്പ് സഹിക്കാതെ അടുത്തുള്ള ഒരു ബേക്കറിയിൽ നിന്നും ഒരു റൊട്ടി മോഷ്ടിച്ചു . ബേക്കറി ഉടമ ആ സ്ത്രീക്ക് എതിരെ കേസ് കൊടുത്തു... കോടതിയിൽ ആ സ്ത്രീ സത്യം അത് പോലെ തന്നെ പറഞ്ഞു . അവസാനം ജഡ്ജി ആ സ്ത്രീക്ക് 10 ഡോളർ പിഴ വിധിച്ചു. ആ സ്ത്രീ കരഞ്ഞു കൊണ്ട് പറഞ്ഞു. എന്റെ കയ്യിൽ 10 ഡോളർ പോയിട്ട് ഒരു ഡോളർ പോലും ഇല്ല . ജഡ്ജി ഉടൻ തന്റെ പോക്കറ്റിൽ നിന്ന് 10 ഡോളർ എടുത്ത് അവർക്ക് പിഴ അടക്കാൻ നൽകി. എന്നിട്ട് ആ കോടതി മുറിയിൽ ഉണ്ടായിരുന്നവരോട് പറഞ്ഞു . "ഈ സ്ത്രീ വിശപ്പകറ്റാൻ മോഷ്ടിക്കേണ്ടി വന്നതിൽ നമുക്ക് എല്ലാം ഉത്തരവാദിത്വമുണ്ട് . അത് കൊണ്ട് പിഴയായി എല്ലാവരും ഓരോ ഡോളർ ആ സ്ത്രീക്ക് നൽകണം ." എത്ര മഹത്തായ വിധി.
വിധി നടപ്പാക്കുന്നവർ മുഴുവൻ ഇത് പോലെ ന്യായം നടപ്പാക്കാൻ അറിഞ്ഞാൽ നിയമം മാത്രമല്ല, ഒപ്പം മനുഷ്യത്വവും നിലനിൽക്കും.. സമൂഹത്തിൽ കുറ്റം ചെയ്യുന്ന എല്ലാവരും കുറ്റവാളികൾ ആകണം എന്നില്ല. .ഇത് പോലെ നിസ്സഹായത മൂലം ആവാം പല കുറ്റങ്ങളും ചെയ്യുക. ..
വിശന്നു മരിക്കാൻ പോവുമ്പോൾ നടത്തുന്ന കളവും അല്ലാത്ത മോഷണവും എങ്ങനെ ഒന്നാകും ? മറ്റ് മാർഗം ഇല്ലാതെ ഒരാൾ ചെയ്യുന്ന കർമ്മങ്ങൾ മനസ്സാക്ഷിയുടെ അളവുകോൽ വച്ച് വിധിക്കണം ..കോടതികൾ ശിക്ഷാ മുറികൾ മാത്രം ആവരുത്...
എല്ലാ മനുഷ്യനിലും ഒരു കുറ്റവാളിയും ഒരു വിശുദ്ധനും ഉണ്ടാകും .സമൂഹവും സാഹചര്യവും ആണ് അവയിൽ ഒന്നിനെ വളർത്തി എടുക്കുന്നത് ....അത് കൊണ്ട് തന്നെ ഒരു കുറ്റവാളി ഒരു സമൂഹത്തിൽ ഉണ്ടാകാതെ നോക്കേണ്ടത് ആ സമൂഹം തന്നെയാണ്.