ഇന്ന് കാത്തിരിക്കാനും ഇഷ്ടപ്പെടാനും ഒരുപാടു പേർ നമുക്ക് ചുറ്റുമുണ്ട്, അവരൊക്കെ നമ്മെ സ്നേഹിക്കാൻ തുടങ്ങിയത് നാം ആരൊക്കെയോ ആയതിന്ന് ശേഷമാണ്.
നമ്മുടെ സന്തോഷത്തിന്ന് വേണ്ടി സന്തോഷം വേണ്ടെന്ന് വെച്ചവർ., നമുക്കും വേണ്ടി വളരെ വേദന സഹിച്ചവർ.., അവരാണ് നമ്മുടെ മാതാപിതാക്കൾ.
നാം ഒന്നുമല്ലാതിരുന്ന കാലത്ത്, ഒരു രൂപം പോലുമാകാതിരുന്ന കാലത്ത്, ഈ ലോകത്തേക്ക് വരുന്നതിന്റെ മുമ്പ് നമ്മെ സ്നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് നമ്മുടെ മാതാപിതാക്കൾ.
നമ്മുടെ തിരക്കിനിടയിൽ അവർക്ക് പ്രായമാകുന്ന കാര്യം നാം മറന്ന് പോകരുത്., അവർക്ക് നമ്മുടെ സ്നേഹവും പരിചരണവും അത്യാവശ്യമുള്ള സമയമാണിതെന്നുള്ള കാര്യം വിസ്മരിക്കരുത്.
മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അവസാനമില്ല., ഒന്ന് നേടുമ്പോൾ അതിനേക്കാൾ മെച്ചമുള്ള മറ്റൊന്നിനായി അവൻ ആഗ്രഹിക്കും.. ആഗ്രഹങ്ങളൊക്കെ പൂർത്തീകരിച്ച് ജീവിക്കാൻ തുടങ്ങുമ്പോഴേക്കും ജീവിതം അവസാനിച്ചിരിക്കും.
ഇന്നത്തെ കിനാവുകളാണ് നാളത്തെ യാഥാര്‍ത്ഥ്യം.. പക്ഷേ ആഗ്രഹങ്ങൾ ആർത്തിയും, അത്യഗ്രഹവുമാകരുത്.. ഇല്ലാത്തതിനെ കുറിച്ചോർത്ത് വേവലാതിപ്പെടാതെ, ഉള്ളതിൽ സന്തോഷിക്കുക.
നല്ല മനസ്സിന്ന് ഉടമയായി കഠിനാധ്വാനത്തോടെ പ്രയത്നിക്കുക., തീരാത്ത മോഹങ്ങളില്‍നിന്നും, അടങ്ങാത്ത കൊതിയില്‍നിന്നും സ്വതന്ത്രരാവുക.
ആവശ്യവും അത്യാവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക, ഇത്രയും നല്ല ഈ ജീവിതത്തിനവസരം തന്ന സൃഷ്ടാവിനോട് നന്ദി ഉള്ളവരായിരിക്കുക നാം.