ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ: ദമ്ബതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ്, ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ: ദമ്ബതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ്, ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
തിരൂർ :ഹോട്ടല്‍ റൂമില്‍ ഒളിക്യാമറ വെച്ച് നവദമ്പതികളുടെ ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റില്‍.മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. ചേലേമ്ബ്ര സ്വദേശി അബ്ദുല്‍ മുനീര്‍ (35) എന്നയാളെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പും ഒളിക്യാമറയും പോലീസ് കണ്ടെടുത്തു.
കോഴിക്കോട്ടെ ഹോട്ടല്‍ മുറിയില്‍ താമസിച്ച ദമ്പതികളെയാണ് അബ്ദുള്‍ മുനീര്‍ ഭീഷണി മുഴക്കിയത്. തിരൂര്‍ സ്വദേശികളായ ദമ്പതികൾ ഏതാനും മാസം മുൻപ് ഹോട്ടലില്‍ മുറിയെടുത്തിരുന്നു. അന്ന് ഒളിക്യാമറ വെച്ച് ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പുറത്ത് വിടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നും അബ്ദുള്‍ മുനീര്‍ ഭീക്ഷണപ്പെടുത്തിയിരുന്നു.
ഇതോടെ തിരൂര്‍ സ്വദേശി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കോഴിക്കോട് നിന്ന് തിരൂര്‍ പോലീസ് പിടികൂടി. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും ലിക്വിഡ് മോസ്കിറ്റോ വേപ്പറൈസര്‍ രൂപത്തിലുള്ള ക്യാമറയും പോലീസ് കണ്ടെടുത്തിട്ടുണ്ട്