കേരളത്തിലേക്ക് ലഹരി ഒഴുകുന്നു; സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ചും ലഹരി വിൽപന സജീവം
കൽപറ്റ: കർണാടകയിൽനിന്ന് കേരളത്തിലേക്ക് വയനാട് വഴിയുള്ള മയക്കുമരുന്ന് കടത്ത് വർധിക്കുന്നു. ഓരോ ദിവസവും എക്സൈസും പൊലീസും പിടികൂടുന്ന മയക്കുമരുന്ന് കേസുകളുടെഎണ്ണത്തിലെ വർധന ഞെട്ടിക്കുന്നതാണ്.
അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള വീര്യമേറിയ മയക്കുമരുന്നായ എം..ഡി.എം.എ ഈ വർഷം ജനുവരി മാസം മാത്രം 1126.661 ഗ്രാമാണ് എക്ക്സൈസ് പിടികൂടിയത്. പല പേരുകളിൽ അറിയപ്പെടുന്ന സിന്തറ്റിക് ഡ്രഗ്സിന്റെ ഉപയോഗം യുവാക്കളിൽ വർധിച്ചു വരുണ്ട്. സ്കൂൾ വിദ്യാർഥിനികളടക്കം മയക്കുമരുന്നിന്റെ ഇരകളാകുന്നതിനൊപ്പം മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നതിന് വേണ്ടിയും കുട്ടികൾ പ്രവർത്തിക്കുന്നു
2023 ജനുവരി മുതൽ ജൂൺ വരെ ജില്ലയിൽ ആറു മാസത്തിനിടെ എക്സൈസ് രജിസ്റ്റർ ചെയ്തത് 183 മയക്കുമരുന്ന് കേസുകളാണ് ഇതിൽ 749 .89 ഗ്രാം എം.ഡി.എം.എ ആണെന്നതും ഉപയോഗത്തിന്റെ ആഴം വ്യക്തമാക്കുന്നു. എക്സൈസിനെ കൂടാതെ പൊലീസിന്റെ കണക്കുകൂടി ചേർത്താൽ പിടികൂടിയ എം.ഡി.എം.എയുടെ കണക്ക് ഇരട്ടിയാകും. ആറുമാസത്തിനിടെ 2574 കോട്പ കേസുകളും 369 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസും എക്സൈസും പിടികൂടുന്ന മയക്കുമരുന്ന് ബംഗളൂരു ന്ദ്രീകരിച്ചാണ് കേരളത്തിലെത്തുന്നത്. എക്സൈസിന് തോൽപ്പെട്ടി, ബാവലി, മുത്തങ്ങ എന്നിങ്ങനെ മൂന്നു റേഞ്ച് ഓഫിസുകളാണുള്ളത്.